- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്ഗാനിൽ തകർന്നുവീണത് തായ്ലൻഡിൽനിന്നും മോസ്കോയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനം; ഇന്ധനം നിറയ്ക്കുന്നതിനായി ഗയ വിമാനത്താവളത്തിൽ ഇറങ്ങിയിരുന്നു; ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നതായി സൂചന
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബദാഖ്ഷാൻ പ്രവിശ്യയിൽ തകർന്നുവീണത് തായ്ലൻഡിൽനിന്നും മോസ്കോയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനമെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായത്. ഇന്ധനം നിറയ്ക്കുന്നതിനായി ബിഹാറിലെ ഗയ വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയിരുന്നെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. മൊറോക്കോയിൽ രജിസ്റ്റർ ചെയ്ത ഡിഎഫ്10 എന്ന ചെറുവിമാനമാണ് തകർന്നത്.
ഇന്ത്യൻ യാത്രാവിമാനമാണ് തകർന്നു വീണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്. തൊട്ടുപിന്നാലെ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) വ്യോമയാന മന്ത്രാലയവും ഇതു തള്ളി. എന്നാൽ ഇന്ധനം നിറച്ചശേഷം ഇന്ത്യയിൽനിന്നു പുറപ്പെട്ട വിമാനമാണ് തകർന്നതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നാണ് വിവരം.
വിമാനം തകർന്നു വീണതായി അഫ്ഗാൻ അറിയിച്ചതിനു പിന്നാലെ, ഇന്ത്യയിൽനിന്നു പുറപ്പെട്ട ചാർട്ടേഡ് വിമാനം കാണാനില്ലെന്ന് വ്യക്തമാക്കി റഷ്യ രംഗത്തെത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് ആറു പേരുമായി പോയ ചാർട്ടേഡ് ആംബുലൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടെന്നാണ് റഷ്യൻ വ്യോമയാന അധികൃതർ അറിയിച്ചത്. തകർന്നത് ഈ വിമാനം തന്നെയാണെന്നാണ് നിഗമനം.
ദിശ തെറ്റി സഞ്ചരിച്ച വിമാനം മലനിരകളിൽ ഇടിച്ചു തകർന്നതായാണ് സൂചന. ചൈന, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവയുമായി അതിർത്തി പങ്കിടുന്ന അഫ്ഗാനിലെ ബദാഖ്ഷാൻ പ്രവിശ്യയിലെ കുറാന്മുൻജാൻ, സിബാക് ജില്ലകൾക്കു സമീപമാണ് അപകടം.
ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും ഇന്ത്യൻ വിമാനമല്ലെന്ന് വ്യോമയാനമന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്ന് വീണതെന്നും ഇന്ത്യൻ വിമാനമല്ലെന്നും ഡിജിസിഎ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടാണ് വിമാനം കാണാതായത്. ഇന്ത്യയിൽ നിന്നും ഉസ്ബെക്കിസ്ഥാൻ വഴി മോസ്കോയിലേക്ക് പോയ ചാർട്ടേഡ് വിമാനമാണ് കാണാതായതെന്നും അധികൃതർ സ്ഥിരീകരിച്ചു. ഈ വിമാനമാണ് തകർന്നതെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ബദഖ്ഷാൻ പ്രവിശ്യയിലെ കുറാൻ-മുഞ്ജാൻ, സിബാക്ക് ജില്ലകൾക്ക് സമീപമായി ടോപ്ഖാനയിലെ മലനിരകളിലാണ് യാത്രാവിമാനം തകർന്നുവീണതെന്ന് അഫ്ഗാനിസ്താൻ വാർത്താമാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവസ്ഥലത്തേക്ക് രക്ഷാപ്രവർത്തകർ തിരിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്