- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടിഷ് എണ്ണക്കപ്പലിൽ 22 ഇന്ത്യൻ ജീവനക്കാർ; രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
ന്യൂഡൽഹി: ഹൂതികളുടെ മിസൈൽ ആക്രമണത്തിൽ തീപിടിച്ച ബ്രിട്ടിഷ് എണ്ണക്കപ്പൽ 'മാർലിൻ ലുവാണ്ട'യിൽ 22 ഇന്ത്യക്കാരുള്ളതായി ഇന്ത്യൻ നാവികസേന അറിയിച്ചു. ഗൾഫ് ഓഫ് ഏദനിലുണ്ടായ ആക്രമണത്തിൽ കപ്പലിനു തീപിടിച്ചിരുന്നു. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ നാവികസേന എത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം. കപ്പലിനു തീപിടിച്ചെന്ന വിവരം ലഭിച്ചപ്പോൾ തന്നെ ഇന്ത്യൻ നാവിക സേനയുടെ ഐഎൻഎസ് വിശാഖപട്ടണം എന്ന കപ്പൽ രക്ഷാപ്രവർത്തനത്തിനായി ഗൾഫ് ഓഫ് ഏദനിലെത്തി. കപ്പലിൽനിന്ന് അപായ സന്ദേശം ലഭിച്ചതിനെത്തുടർന്ന് മിസൈൽവേധ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണം ഏദൻ ഉൾക്കടലിൽ വിന്യസിച്ചതായി നാവികസേന വൃത്തങ്ങൾ അറിയിച്ചു. 22 ഇന്ത്യക്കാരും ഒരു ബംഗ്ലാദേശ് രാജ്യക്കാരനുമുൾപ്പെടെ 23 ജീവനക്കാരാണ് മർലിൻ ലുവാൻഡയിൽ ഉള്ളതെന്നാണ് വിവരം. കപ്പലിലെ ജീവനക്കാർക്ക് വേണ്ട സഹായം ഉറപ്പാക്കും -നാവികസേന അറിയിച്ചു.
ചരക്ക് കപ്പലുകൾ സംരക്ഷിക്കുന്നതിനും കടലിൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. നാവികസേനാ സംഘം എണ്ണക്കപ്പലിലെ തീകെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ജനുവരി 26-നാണ് ഏദൻ ഉൾക്കടലിൽവച്ച് മർലിൻ ലുവാൻഡ എണ്ണക്കപ്പലിനുനേരെ ഹൂതികളുടെ മിസൈൽ ആക്രമണം ഉണ്ടായത്. ഹൂതി കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം അമേരിക്കയും ബ്രിട്ടനും ആക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് ഹൂതികൾ വീണ്ടും കപ്പലുകൾക്കുനേരെ തിരിഞ്ഞിരിക്കുന്നത്.
ഇസ്രയേൽ - ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നവംബർ മുതൽ ഹൂതികൾ ചെങ്കടലിൽ ആക്രമണം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് സംഘർഷത്തിനിടെ ചെങ്കടലിലെ വ്യാപാര കപ്പലുകൾക്ക് നേരെ ഹൂതികൾ ആക്രമണം ശക്തമാക്കുന്നത് സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് സംഭവം.
അടുത്തിടെ ചെങ്കടലിൽ ഒരു യുഎസ് ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഇസ്രയേൽ ഫലസ്തീൻ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് കപ്പലുകൾക്കു നേരെ ഹൂതികളുടെ ആക്രമണമെന്നാണ് വിവരം.
നാവികസേനാ മേധാവി അഡ്‌മിറൽ ആർ. ഹരി കുമാർ ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 18 ന്, ഏദൻ ഉൾക്കടലിൽ മറ്റൊരു കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു. സന്ദേശം ലഭിച്ചതിനെത്തുടർന്ന് ഇന്ത്യ ഐ.എൻ.എസ്. വിശാഖപട്ടണത്തെ വിന്യസിക്കുകയും സഹായം ഉറപ്പാക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന് പിന്നാലെ അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യൻ നാവിക സേനയുടെ മിസൈൽ നശീകരണ ശേഷിയുള്ള പടക്കപ്പൽ ഐഎൻഎസ് വിശാഖപട്ടണം സഹായവുമായി നീങ്ങിയതെന്ന് നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പറയുന്നു. മിസൈൽ ആക്രമണത്തിൽ ചരക്ക് കപ്പലിന് തീപിടിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങളിലും ഇന്ത്യൻ നാവിക സേനാ കപ്പൽ പങ്കാളികളായി.
ഇസ്രയേൽ - ഹമാസ് യുദ്ധം തുടരുന്നതിനിടെ യെമനിലെ ഹൂതി വിമതർ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ചരക്ക് കപ്പലുകളെ ആക്രമിക്കുന്നത് തുടരുകയാണ്. ഇത്തരം സംഭവങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കാൻ ഇന്ത്യൻ സേനയ്ക്ക് സേനാ മേധാവി നിർദ്ദേശം നൽകിയിട്ടുണ്ട്. ജനുവരി 18ന് ഗൾഫ് ഓഫ് ഏദനിൽ മറ്റൊരു ചരക്ക് കപ്പലിന് നേരെ ഡ്രോൺ ആക്രമുണ്ടായിരുന്നു. ഇന്ത്യക്കാർ ജീവനക്കാരായി ഉണ്ടായിരുന്ന ഈ കപ്പലിൽ നിന്നുള്ള സഹായ അഭ്യർത്ഥന ലഭിച്ചതിനെ തുടർന്ന് ഐ.എൻ.എസ് വിശാഖപട്ടണം അടിയന്തിര സഹായവുമായി എത്തിയിരുന്നു.