- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം
പാരീസ്: ലോകത്തെ ഏറ്റവും പ്രശസ്തമായ ചിത്രമായ മോണാലിസ പെയിന്റിങ്ങിന് നേരെ ആക്രമണം. ചിത്രത്തിന് മുകളിൽ സൂപ്പൊഴിച്ചായിരുന്നു പ്രതിഷേധം. ചിത്രത്തിന് ബുള്ളറ്റ്പ്രൂഫ് സംരക്ഷണം ഉള്ളതിനാൽ കേടുപാടുകൾ സംഭവിച്ചില്ല.
പാരീസിലെ ലൂവർ മൂസിയത്തിലാണ് ചിത്രം ഉള്ളത്. ഈ ചിത്രത്തിന് നേരെ പരിസ്ഥിതി പ്രക്ഷോഭകരാണ് കടന്നു കയറി സൂപ്പ് ഒഴിച്ചത്. പതിനാറാം നൂറ്റാണ്ടിൽ ലിയനാർഡോ ഡാവിഞ്ചി വരച്ചതാണ് മോണാലിസ. ലോകത്ത് ഏറ്റവും മൂല്യവുമുള്ള ചിത്രമാണിത്. ഏതാണ്ട് 8000 കോടി രൂപയ്ക്ക് ചിത്രം ഇൻഷൂർ ചെയ്തിട്ടുണ്ട്. മുമ്പും ഈ ചിത്രത്തിന് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
തക്കാളി സൂപ്പിന്റെ 2 ക്യാനുകളാണ് പെയിന്റിങ്ങിനു നേരെ എറിഞ്ഞത്. എന്നാൽ ചിത്രം ബുള്ളറ്റ് പ്രൂഫ് ഗ്ലാസിനുള്ളിൽ സംരക്ഷിച്ചിരുന്നതിനാൽ പെയിന്റിങ് സുരക്ഷിതമാണ്. ഇവരിൽ ഒരാൾ ധരിച്ചിരുന്ന വസ്ത്രത്തിൽ കറുത്ത വലിയ അക്ഷരങ്ങളിൽ 'റിപോസ്റ്റ് അലിമെന്റ്റെയർ' എന്ന് എഴുതിയിരുന്നു.
ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിൽ പ്രതിഷേധം നടത്തുന്ന സംഘടനയാണ് തങ്ങളുടേതെന്ന് ഇവർ അവകാശപ്പെടുന്നു. 'ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണ'ത്തിനുള്ള അവകാശത്തിനായിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും ഫ്രാൻസ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോകത്തെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. 1503 നും 1506നും ഇടക്ക് ലിയനാഡോ ഡാവിഞ്ചിയാണ് ഇതു വരച്ചത്. ഫ്രാൻസസ്‌കോ ദൽ ജിയോകോൺഡോ എന്ന ഫ്ളോറ്ൻസുകാരന്റെ ഭാര്യയായിരുന്നു മോണാലിസ. അതിനാൽ ലാ ജിയോകോൺഡോ എന്നും പേരുണ്ട്. ലോകത്തിലെഏറ്റവും പ്രശസ്തവും മറ്റെങ്ങും കിട്ടാനില്ലാത്തതുമായ ചിത്രകലകൾ സൂക്ഷിക്കുന്ന കാഴ്ചബംഗ്ളാവാണ് ലൂവ്ര്. ചിത്രം രചിച്ചതു ഇറ്റലിയിൽ വച്ചാണെന്ന് കരുതപ്പെടുന്നു.
ലിയനാർഡോ 16-ാം നൂറ്റാണ്ടിൽ വരച്ച പെയിന്റിങ്ങുകളുടെ കൂട്ടത്തിലെ ചെറിയ ചായാഗ്രഹണമാണ് മൊണാലിസ അല്ലെങ്കിൽ ലാ ഗിയാകോണ്ട."ചിരിക്കുന്ന ഒന്ന്" എന്ന് ഈ ചിത്രത്തെ വിഷേശിപ്പിക്കുന്നു.പ്രെസന്റ് എറ കാലഘട്ടത്തിൽ ഈ ചിത്രം വാദിക്കത്തക്കവിധത്തിൽ ലോക പ്രശസ്തമായ ഒന്നായിരുന്നു.ആ പ്രശ്സ്ഥി ഒളിഞ്ഞിരിക്കുന്നത് എങ്ങും പിടികൊടുക്കാതെ നിൽക്കുന്ന മൊണാലിസയുടെ ചുണ്ടിൽ വിരിയുന്ന ചിരിയിലായിരുന്നു.
ഇതിലെ നിഗൂഡത നിറഞ്ഞ സവിശേഷത ഒരുപക്ഷെ,ചിത്രകാരൻ സൂക്ഷ്മമായി ചുണ്ടിന്റേയും,കണ്ണിന്റേയും മൂലകളെ നിഴലിലാക്കിയതായിരിക്കാം,അപ്പോൾ ഈ ചിരിയെ നിർണ്ണയിക്കാൻ കഴിയാതെ വരുന്നു.നിഴലിന്റെ തന്ത്രങ്ങളുപോയോഗിച്ച ലിയനാർഡോയുടെ ഈ രീതിയെ സ്ഫുമോട്ടോ എന്നും, ലിയനാർഡോയുടെ പുകവലി എന്നും വിശേഷിപ്പിച്ചു.ആ ചിരി യഥാർത്ഥ മനുഷ്യന്റെ ചിരിയേക്കാൾ ഹൃദ്യമാകുന്നു;അത് കാണുന്നയാൾക്ക് ആ ചിരി യഥാർത്ഥത്തേക്കാൾ ജീവനുള്ളതായി തോന്നും.
ഈ ചിത്രത്തിൽ മറ്റ് സവിശേഷതയായി കണക്കാക്കപ്പെടുന്നത് അലങ്കരിക്കപ്പെടാത്ത വസ്ത്രങ്ങളാണ്,കൈകൾക്കും,കണ്ണുകൾക്കും മറ്റ് വിശദാംശങ്ങളൊന്നും സാമ്യപ്പെടുത്താൻ കഴിയില്ല,നാട്യപരമായ പ്രകൃതി ദൃശ്യവും,പശ്ചാത്തലവും ഒക്കെ ലോകം കാണുന്നത് ഒരുതരം ഒഴുക്കിന്റെ രൂപത്തിലാണ്,പിന്നെ ഓയിൽ പെയിന്റ് ഉപയോഗിച്ചുള്ള കീഴ്‌പ്പെടുത്തുന്ന ചായക്കൂട്ടും,അതിശക്തമായ പെയിന്റ്‌റിങ്ങ് തതന്ര്ങ്ങൾ കൊണ്ടുള്ള രമ്യമായ പ്രകൃതിയും എടുത്ത് പറയേണ്ടുന്നവയാണ്,പക്ഷെ ടെമ്പറ അതിൽ വീഴുന്നതോടേയും,പശ്ചാത്തലത്തിൽ ഇടകലരുന്നതോടേയും ബ്രഷിന്റെ അടയാളങ്ങൾ തിരിച്ചറിയാതാകുന്നു.