തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ഒന്നാം സമ്മാനമായ 20 കോടി കിട്ടുന്ന ഭാഗ്യശാലി ആരാകുമെന്ന ആകാംക്ഷയിലായിരുന്നു കേരളം. കാത്തിരിപ്പിനൊടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി. പോണ്ടിച്ചേരി സ്വദേശിയായ 33 കാരനെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. എന്നാൽ തന്നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ഭാഗ്യശാലി ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുകയാണ്.

33 വയസ്സുള്ള ബിസിനസുകാരനായ ഇയാൾ ശബരിമല ദർശനത്തിനുശേഷം മടങ്ങുമ്പോൾ പത്മനാഭസ്വാമിക്ഷേത്രം സന്ദർശിച്ചപ്പോഴാണ് അതിനടുത്തുള്ള ലോട്ടറിക്കടയിൽനിന്ന് ലോട്ടറി വാങ്ങിയത്. ഇന്ന് 2.45ഓടെ സുഹൃത്തുക്കൾക്കും ലോട്ടറി ഏജന്റിനുമൊപ്പം ലോട്ടറി ഡയറക്ടറേറ്റിലെത്തി സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് കൈമാറുകയായിരുന്നു.

മൂന്ന് ദിവസം മുമ്പാണ് ഭാഗ്യശാലി വിളിച്ചതെന്ന് ലോട്ടറി ഏജന്റ് ഷാജഹാൻ പറഞ്ഞു. 'ടിക്കറ്റ് നൽകാനുള്ള സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല.' തിരുവനന്തപുരത്തെ ലക്ഷ്മി ഏജൻസിയിൽ നിന്നും വിറ്റുപോയ XC 224091 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനമടിച്ചത്.

ബംപർ അടിച്ച ഭാഗ്യവാൻ തിരുവനന്തപുരം ലോട്ടറി ഓഫീസിലെത്തി ടിക്കറ്റ് ഹാജരാക്കുകയായിരുന്നു. പാലക്കാട് വിൻസ്റ്റാർ ലക്കി സെന്റ്ർ ഉടമയുമായി എത്തിയാണ് ലോട്ടറി ടിക്കറ്റ് കൈമാറിയത്. പോണ്ടിച്ചേരി സ്വദേശിയായ ഇദ്ദേഹം പേര് വെളിപ്പെടുത്തരുതെന്ന് അറിയിച്ചതിനാൽ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

തിരുവനന്തപുരം സ്വദേശിയായ ഓണം ബംപർ ലോട്ടറി ജേതാവിനു വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്നവരുടെ തിരക്കു കാരണം വീടു മാറേണ്ടിവന്നു. അതിനുശേഷം ബംപർ സമ്മാനങ്ങൾ അടിക്കുന്നവർ പേരുവിവരങ്ങൾ പരസ്യപ്പെടുത്താറില്ല. വിവരങ്ങൾ രഹസ്യമായി ലോട്ടറി ഓഫിസിനു കൈമാറും.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനത്തിനർഹമായത് XC 224091 എന്ന നമ്പറിനായിരുന്നു. 20 കോടി രൂപയാണ് ഒന്നാം സമ്മാനം. ജനുവരി 24-ന് ആയിരുന്നു നറുക്കെടുപ്പ്. ആർക്കാണ് ബംപർ അടിച്ചതെന്ന കാര്യം ഇതുവരെ വ്യക്തമായിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെ ടിക്കറ്റുമായി തിരുവനന്തപുരത്തെ ലോട്ടറി ഓഫീസിലെത്തിയതോടെയാണ് പോണ്ടിച്ചേരി സ്വദേശിക്കാണ് ബംപർ അടിച്ചതെന്ന് വ്യക്തമായത്.

ഈ വർഷത്തെ ക്രിസ്മസ് ബമ്പറിന്റെ പ്രത്യേകതകളിൽ ഒന്ന് രണ്ടാം സമ്മാനമാണ്. ഒന്നാം സമ്മാനം പോലെ 20 കോടിയാണ് രണ്ടാം സമ്മാനവും. പക്ഷേ ഇത് യഥാക്രമം 1 കോടി വീതം ഇരുപത് പേർക്കാണ്. ഇത്തരത്തിൽ ഒരുകോടി ലഭിക്കുന്ന ഭാഗ്യശാലിക്ക് ലഭിക്കുന്നത് 63 ലക്ഷം രൂപയാണ്. 30 ശതമാനമാണ് നികുതി. ഇതോടൊപ്പം ലഭിക്കുന്ന സമ്മാന തുക അനുസരിച്ച് സർചാർജും ആദായ നികുതി വകുപ്പ് ഈടാക്കും. 50 ലക്ഷം രൂപ വരെയുള്ളവയ്ക്ക് സർചാർജില്ല. 1 കോടി മുതൽ 2 കോടി വരെ ഉള്ളവയ്ക്ക് 15 ശതമാനമാണ് സർചാർജ്. നികുതിയും സർചാർജും അടങ്ങിയ തുകയ്ക്ക് മുകളിൽ സെസും ഉണ്ടാകും. ഏജന്റിന് 10 ശതമാനം ഏജൻസി കമ്മീഷൻ ലഭിക്കും. ഇവയെല്ലാം കഴിച്ച് ബാക്കിയുള്ളത് 63 ലക്ഷമാണ്.

പാലക്കാടുള്ള വിൻസ്റ്റാർ ലോട്ടറി ഏജൻസി ഉടമ പി. ഷാജഹാൻ തിരുവനന്തപുരം സ്വദേശിയായ വിൽപനക്കാരന് വിറ്റ ടിക്കറ്റിനാണ് ബംപർ അടിച്ചത്. തിരുവനന്തപുരത്തുള്ള ഏജന്റ് ദൊരൈരാജാണ് പാലക്കാട്ടെ ഏജൻസിയിൽനിന്ന് ടിക്കറ്റ് വാങ്ങിയത്. ദൊരൈരാജിന്റെ തിരുവനന്തപുരത്തുള്ള ലോട്ടറിക്കടയിൽ വിൽപന നടത്തുന്നതിനായാണ് ഈ ടിക്കറ്റുകൾ വാങ്ങിയത്. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലുള്ള ലക്ഷ്മി സെന്റർ എന്ന ലോട്ടറി കടയിലാണ് ഈ ടിക്കറ്റുകൾ വിൽപന നടത്തിയത്.

ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടിരൂപയാണ്. ജേതാവിന്റെ അക്കൗണ്ടിലേക്കെത്തുന്നത് 12.60 കോടിരൂപ. 30% നികുതി ഈടാക്കിയശേഷമാണ് ലോട്ടറി വകുപ്പ് സമ്മാന ജേതാവിന് തുക കൈമാറുന്നത്. ഉയർന്ന സമ്മാനങ്ങൾ നേടുന്നവർ കേന്ദ്രസർക്കാർ നികുതിയും നൽകേണ്ടതുണ്ട്.

ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റു വിറ്റ ഏജന്റിന് 2 കോടിരൂപ കമ്മിഷനായി ലഭിക്കും. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടിവീതം ലഭിക്കും. 45 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പാലക്കാടാണ് കൂടുതൽ ടിക്കറ്റുകൾ വിറ്റത്. പാലക്കാടുനിന്നാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിന് അടുത്തുള്ള ഏജന്റ് ടിക്കറ്റ് വാങ്ങിയതും. മുൻ വർഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.