മുംബൈ: ചൈനക്കാർ ചാരവൃത്തിക്കായി ഉപയോഗിച്ചതായി സംശയിച്ച പ്രാവിനെ 8 മാസത്തിനുശേഷം മുംബൈയിൽ നിന്നും വിട്ടയച്ച വാർത്ത ഏറ്റെടുത്ത് അന്താരാഷ്ട്ര മാധ്യമങ്ങളും. ദി ഗാർ്ഡിയൻ അടക്കം തീർത്തും വ്യത്യസ്തമായ ഈ വാർത്ത റിപ്പോർട്ടു ചെയ്തു. മുംബൈയിലെ ഒരു മൃഗാശുപത്രി കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന പ്രാവിനെയാണ് വിട്ടയച്ചത്. ബായ് സകർബായ് ദിൻഷോ പെറ്റിറ്റ് ഹോസ്പിറ്റൽ പക്ഷിയെ വിട്ടയക്കാൻ പൊലീസിന്റെ അനുമതി തേടിയതിനെ തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച പ്രാവിനെ കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചതായി ആർസിഎഫ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഈ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിലും എത്തുന്നത്.

കഴിഞ്ഞ വർഷം മെയിൽ മുംബൈയിൽ ചെമ്പൂരിലെ പിർ പൗ ജെട്ടിയിൽ വച്ചാണ് പ്രാവിനെ ആർസിഎഫ് പൊലീസ് ദുരൂഹ സാഹചര്യത്തിൽ പിടികൂടിയത്. അന്ന് പക്ഷിയുടെ കാലിൽ ചെമ്പിന്റെയും അലുമിനിയത്തിന്റെയും രണ്ട് വളയങ്ങളും ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. പ്രാവിന്റെ രണ്ട് ചിറകുകളുടെയും താഴെയായി ചൈനീസ് ലിപിയിൽ എഴുതിയ സന്ദേശങ്ങൾ ഉണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം പൂർത്തിയാക്കിയ ശേഷം കേസ് അവസാനിപ്പിക്കുകയാരുന്നു. തായ്വാനിൽ നടന്ന ഒരു മത്സരത്തിൽ ഈ പ്രാവ് പങ്കെടുത്തിരുന്നതായും അന്വേഷണത്തിൽ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രാവിനെ വിട്ടയക്കുന്നതിൽ മറ്റു പ്രശ്‌നങ്ങളില്ല എന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ആശുപത്രിയിൽ നിന്ന് പ്രാവിനെ മോചിപ്പിച്ചത്. പ്രാവിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നു. കാട്ടിലേക്കാണ് വിട്ടയച്ചത്.

8 മാസം കസ്റ്റഡിയിൽ സൂക്ഷിച്ച ശേഷമാണ് മുംബൈ പൊലീസ് പ്രാവിനെ തുറന്ന് വിട്ടത്. ചൈനീസ് ഭാഷയിലെഴുതിയെന്ന് സംശയിക്കുന്ന സന്ദേശമടങ്ങിയ കുറിപ്പ് കാലിൽ നിന്നും കണ്ടെത്തിയതോടെയാണ് പൊലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്. പ്രാവിനെ ഉപയോഗിച്ചുള്ള ചാര പ്രവർത്തനം എന്ന സംശയത്തേ തുടർന്നായിരുന്നു പൊലീസ് നടപടി. പിന്നീടാണ് പ്രാവ് തായ് വാനിലെ പ്രാവ് പറത്തൽ മത്സരത്തിന് ഉപയോഗിക്കുന്ന പ്രാവ് കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയതാണെന്ന് വ്യക്തമായത്. ഇതോടെ പ്രാവിലെ പൊലീസ് അനുമതിയോടെ മുംബൈയിലെ ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് ഡോക്ടർമാർ പ്രാവിനെ പരിശോധനകൾക്ക് ശേഷം തുറന്ന് വിട്ടത്.

മുംബൈയിലെ തുറമുഖത്തിന് സമീപം കാലിൽ രണ്ട് വളയങ്ങൾ ബന്ധിപ്പിച്ച് ചൈനീസ് ഭാഷയിലാണെന്ന് പറയപ്പെടുന്ന സന്ദേശവുമായി പിടികൂടിയതോടെയാണ് പ്രാവിന്റെ തടവറ വാസം തുടങ്ങിയത്. പ്രാവ് ചാരവൃത്തിയിൽ ഏർപ്പെട്ടിരുന്നതായി പൊലീസ് സംശയിക്കുകയും അത് ഏറ്റെടുക്കുകയും പിന്നീട് മൃഗാ ആശുപത്രിയിലേക്ക് അയയ്ക്കുകയും ചെയ്തു. ഒടുവിൽ, തായ്വാനിൽ നിന്നുള്ള ഓപ്പൺ വാട്ടർ റേസിങ് പക്ഷിയാണ് പ്രാവ് എന്ന് വെളിപ്പെട്ടു, അത് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് എത്തി. പൊലീസ് അനുമതിയോടെ, പക്ഷിയെ മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനുള്ള ബോംബെ സൊസൈറ്റിയിലേക്ക് മാറ്റി, ചൊവ്വാഴ്ച ഡോക്ടർമാർ അതിനെ മോചിപ്പിച്ചു.

ഇന്ത്യയിൽ ഇതാദ്യമായല്ല ഒരു പക്ഷി പൊലീസിന്റെ സംശയത്തിന് വിധേയമാകുന്നത്. 2020-ൽ, കശ്മീരിലെ പൊലീസ് ഒരു പാക്കിസ്ഥാൻ മത്സ്യത്തൊഴിലാളിയുടെ പ്രാവിനെ വിട്ടയച്ചു, ആണവായുധ രാജ്യങ്ങൾക്കിടയിലുള്ള കനത്ത സൈനികവൽക്കരിച്ച അതിർത്തിയിലൂടെ പറന്ന പക്ഷി ചാരനല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്ന കുറിപ്പുമായി മറ്റൊരു പ്രാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. 2020ൽ, അതിർത്തിയിലൂടെ പറന്ന പക്ഷി ചാരനല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും വിശദീകരിക്കുന്നു.