- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'പെൺകുട്ടികൾക്ക് സിഗരറ്റ് വലിക്കാൻ പാടില്ലെന്ന് ഈ രാജ്യത്ത് നിയമമുണ്ടോ?'
മലപ്പുറം: മൂന്നു വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന വാടക വീട് ഒഴിഞ്ഞപ്പോൾ ലഭിച്ച സിഗരറ്റ് കുറ്റികൾ പ്രദർശിപ്പിച്ചുകൊണ്ട് പങ്കുവച്ച വീഡിയോ ചർച്ചയാകുന്നു. മലപ്പുറത്തെയും തിരൂരിലെയും വയനാട്ടിലെയും വിദ്യാർത്ഥിനികൾ താമസിച്ചിരുന്ന വീട് ഉടമസ്ഥന്റെ നിർദ്ദേശപ്രകാരം ഒഴിഞ്ഞു പോയപ്പോൾ ബാക്കി വന്ന വസ്തുക്കളിൽ ഉൾപ്പെട്ട സിഗരറ്റ് കുറ്റികളും പായ്ക്കറ്റുകളും പ്രദർശിപ്പിച്ചാണ് വീഡിയോ ചെയ്തിരിക്കുന്നത്.
നമ്മുടെ പെൺകുട്ടികൾ അതിരുവിട്ടു പോകുകയാണെന്നാണ് വീഡിയോ പുറത്തുവിട്ട ആൾ പറയുന്നത്. മാത്രമല്ല പറ്റാവുന്ന സാധനങ്ങളൊക്കെ പെൺകുട്ടികൾ കൊണ്ടുപോയിട്ടുണ്ടെന്നും തട്ടും പുറത്തും അലമാരയുടെ പിന്നിലും ബാക്കിയായ വസ്തുക്കളാണ് ഇതെന്നാണ് വീഡിയോ പ്രസിദ്ധീകരിച്ച ആൾ അവകാശപ്പെടുന്നത്.
വാടകവീട്ടിൽ ആൺകുട്ടികളായ വിദ്യാർത്ഥികളെ രാത്രി ഒന്നരമണിക്ക് കണ്ടതുകൊണ്ടാണ് വീട് മാറിപ്പോകാൻ ആവശ്യപ്പെട്ടതൊന്നും ഇയാൾ അവകാശപ്പെടുന്നുണ്ട്. രക്ഷിതാക്കൾ ശ്രദ്ധിക്കണം എന്നാണ് പ്രധാനമായും ഇയാൾ പറഞ്ഞു വെക്കുന്നത്.
എന്നാൽ വീഡിയോക്ക് താഴെ വ്യത്യസ്തമായ പല അഭിപ്രായങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. നേരത്തെ ഒരു ടാക്സി ഡ്രൈവർ താമസിച്ചിരുന്ന വീടാണെന്നും അവരുടെതാകാൻ സാധ്യതയില്ല എന്നാണ് ഒരാൾ പറയുന്നത്. ടാക്സി ഡ്രൈവർ പുകവലിക്കാറില്ലെന്നും വെളുപ്പിക്കാൻ നോക്കരുത് എന്നും വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി മറുപടി നൽകി.
രാജ്യത്തെ പെൺകുട്ടികൾക്ക് സിഗരറ്റ് വലിക്കാൻ പാടില്ല എന്ന് എവിടെയാണ് പറഞ്ഞിരിക്കുന്നതെന്നും ആൺകുട്ടികളാണ് ഇത് ചെയ്തതെങ്കിൽ വീഡിയോ പുറത്തുവിടുമായിരുന്നു എന്ന ചോദ്യവും പിന്നാലെ വരുന്നുണ്ട്. ഇതൊരു സദാചാര മാനസികാവസ്ഥയാണെന്നും ചിലർ വീഡിയോക്ക് മറുപടിയായി വന്നിട്ടുണ്ട്.
പ്രായപൂർത്തിയായ ആളുകൾക്ക് സിഗരറ്റും മദ്യവും ഉപയോഗിക്കാമെന്നും ഇത് തടയാനോ ചോദ്യം ചെയ്യാനോ നിയമപരമായി അവകാശമില്ല എന്നും വിദ്യാർത്ഥിനികളെ പിന്തുണക്കുന്നവർ പറയുന്നു. എന്തായാലും വീഡിയോയുമായി ബന്ധപ്പെട്ട് അനുകൂലിച്ചു പ്രതികരിച്ചും ഉള്ള പ്രതികരണങ്ങളാണ് മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നത്. ലക്ഷക്കണക്കിനാളുകളാണ് ഈ വീഡിയോ ഇപ്പോൾ ഇതുവരെ കണ്ടത്. മലപ്പുറത്തുള്ള ഉസ്മാൻ മടരി എന്നയാളുടെ പ്രൊഫൈലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വീഡിയോയിൽ പറയുന്ന കാര്യങ്ങളുടെ പൂർണ്ണരൂപം ഇതാണ്..
ഇത് നമ്മുടെ ഇവിടെ മൂന്ന് പെൺകുട്ടികൾ വാടകയ്ക്ക് താമസിച്ചതാണ് ഇവിടെ. പഠിക്കുന്ന വിദ്യാർത്ഥിനികളാണ് ഇവർ. അവർ ഈ വീട്ടിൽ നിന്നും ഒഴിവായി പോയപ്പോൾ ക്ലീൻ ആക്കുന്ന സമയത്ത് കിട്ടിയ മൊതലാണ് ഇത്.
സിഗരറ്റ് കുറ്റി വലിച്ചു കളഞ്ഞിരിക്കുന്നു, ഇവർക്ക് വീട് ക്ലീൻ ചെയ്തതായിരുന്നു പക്ഷേ അലമാരന്റെ സൈഡിലുള്ളത് തന്നെ ബർത്തിന്റെ മുകളിൽ ഉള്ളത് അവർ കാണാത്ത പോയതാണ്. പെൺകുട്ടികൾ അവരെ ഒരു സ്ഥാപനത്തിൽ പഠിക്കാൻ വന്നതാണ്. അങ്ങനെ പഠിക്കാൻ വരുന്ന പെൺകുട്ടികൾക്ക് ഇങ്ങനെ റൂമൊക്കെ കൊടുക്കുമ്പോൾ അവർ ചെയ്തുകൂട്ടുന്ന കാര്യങ്ങളാണ് ഇത്. അവർ വലിച്ചു കൂട്ടുന്ന സാധനങ്ങൾ ആണ് ഈ കാണുന്നത്. അവർ ഉപയോഗിക്കുന്ന ബോട്ടലുകളും മറ്റുമൊക്കെ അവർ മാറ്റി .
അവർ താമസിക്കുമ്പോൾ ഞങ്ങൾക്ക് കയറി പരിശോധിക്കാൻ സാധിക്കില്ലല്ലോ. പക്ഷേ ഒഴിഞ്ഞു പോയപ്പോഴാണ് ഈ വസ്തുക്കൾ ഒക്കെ ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചത്. പെൺകുട്ടികൾ ഒക്കെ പഠിക്കാൻ വിടുന്ന രക്ഷിതാക്കൾ എപ്പോഴും സൂക്ഷിക്കണം. പെൺകുട്ടികൾ മാത്രമാണ് അവർ സ്വസ്ഥമായി നല്ല രീതിയിൽ ആണെന്ന് നിങ്ങൾ ചിന്തിക്കുന്നുവെങ്കിൽ അത് തെറ്റാണ്. മൂന്നു പെൺകുട്ടികൾ മലപ്പുറത്തുള്ള രണ്ട് പെൺകുട്ടികളും വയനാട്ടിലെയും ഒരു പെൺകുട്ടിയും ആണ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ കൂടെ മറ്റൊരു പെൺകുട്ടി കൂടി ഉണ്ടായിരുന്നു.
ഈ പെൺകുട്ടികളുടെ അലമ്പ് കണ്ട് അവർ വീട്ടുകാർ ആ കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. കുട്ടികളെ പഠിപ്പിക്കാൻ വിടുന്ന ആളുകൾ ഇടക്കൊക്കെ അവർ താമസിക്കുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നത് നല്ലതാണ്. കുട്ടികൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് മനസ്സിലാക്കുക അവരുടെ റൂമുകളിൽ ഒക്കെ ഒന്ന് കേറി ഇറങ്ങുക. ഇപ്പോൾ ഇവരെ ഒഴിവാക്കാൻ കാരണം എന്തെന്നാൽ രണ്ടുദിവസം മുമ്പ് ഇവരോടൊപ്പം ആൺകുട്ടികളെ കോമ്പൗണ്ടിൽ കണ്ടതുകൊണ്ടാണ്. അതും രാത്രി ഒന്നര മണിക്കാണ് കണ്ടത്. അതുകൊണ്ട് രക്ഷിതാക്കൾ വളരെയധികം ശ്രദ്ധിക്കുക.
അതുകൊണ്ട് പെൺകുട്ടികൾ മാത്രമാണെന്ന് വിചാരിച്ച് അവർ സേഫ് ആണെന്ന് കരുതരുത്. താമസിച്ചുവന്നിരുന്ന പെൺകുട്ടികളുടെ വീട്ടുകാരോട് ഞങ്ങൾ വിളിച്ചു പറഞ്ഞതാണ്. പക്ഷേ ഞങ്ങളുടെ മക്കൾ അങ്ങനെ ഒന്നും ചെയ്യില്ല എന്ന് മറുപടിയാണ് ഞങ്ങൾക്ക് ലഭിച്ചത്. അവർക്ക് ഞങ്ങൾ പറയുന്നത് വിശ്വാസമായിരുന്നില്ല. ഒടുവിൽ പാർട്ടിക്കാരോട് വരെ പറഞ്ഞിട്ടാണ് പെൺകുട്ടികളെ ഞങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കിയത്.