- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ്; നിങ്ങളുടെ സ്‌നേഹം അനുഭവിക്കാൻ കഴിയുന്നു'; ജന്മനാടിന്റെ മധുരവും സുഗന്ധവുമായാണ് താൻ എത്തിയതെന്നും നരേന്ദ്ര മോദി; അഹ്ലാൻ മോദിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ ആവേശം കൊള്ളിച്ച് പ്രധാനമന്ത്രി
അബുദാബി: യുഎഇയിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി ജന്മനാടിന്റെ സ്‌നേഹം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും സംസാരിച്ചുകൊണ്ടാണ് നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. കയ്യടികളോടെയാണ് സദസ് മോദിയെ വരവേറ്റത്. പതിനായിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാൻ അബുദാബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. ഉച്ച മുതൽ വലിയ ജനത്തിരക്കാണ് സ്റ്റേഡിയത്തിന്റെ പരിസരത്ത് അനുഭവപ്പെട്ടത്.
പ്രവാസികളെയോർത്ത് രാജ്യം അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അബുദാബിയിൽ നിങ്ങൾ പുതിയ ചരിത്രം രചിച്ചിരിക്കുന്നുവെന്ന് പ്രവാസികളോട് പറഞ്ഞ മോദി, താനിവിടെ എത്തിയത് ജന്മനാടിന്റെ മണ്ണിന്റെ മധുരവും സുഗന്ധവുമായാണെന്നും കൂട്ടിച്ചേർത്തു. മലയാളമടക്കം നാല് തെന്നിന്ത്യൻ ഭാഷകളിൽ മോദി സംസാരിച്ചു.
Overwhelmed by the affection at the #AhlanModi community programme in Abu Dhabi.https://t.co/dZJ5oPz73R
- Narendra Modi (@narendramodi) February 13, 2024
ഭാരത്-യുഎഇ ദോസ്തി സിന്ദാബാദ് എന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. നിങ്ങളുടെ സ്‌നേഹം അനുഭവിക്കാൻ കഴിയുന്നുവെന്നും ജന്മനാടിന്റെ മധുരവും സുഗന്ധവുമായാണ് താൻ എത്തിയതെന്നും ഇന്ത്യ-യുഎഇ സൗഹൃദം നീളാൽ വാഴട്ടെയെന്നും നരേന്ദ്ര മോദി പറഞ്ഞു. യുഎഇ പ്രസിഡന്റിനെ സഹോദരൻ എന്നും മോദി പ്രസംഗത്തിൽ വിശേഷിപ്പിച്ചു. മലയാളത്തിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും സംസാരിച്ചതിന് പിന്നാലെ അറബിയിലും ഹിന്ദിയിലും മോദി പ്രസംഗിച്ചു. അറബിയിൽ സംസാരിക്കാൻ ശ്രമിക്കുകയാണെന്നും ഉച്ചാരണത്തിൽ തെറ്റുണ്ടാകാമെന്നും നരേന്ദ്ര മോദി പറഞ്ഞു.
'2019ൽ യുഎഇയുടെ പരമോന്നത ബഹുമതി നൽകി യുഎഇ എന്നെ ആദരിച്ചു. ഇത് എനിക്കുള്ള ബഹുമതിയില്ല. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങൾക്കുള്ളതാണ്. ഷെയ്ഖ് മുഹമ്മദിനെ കാണുമ്പോഴെല്ലാം ഇന്ത്യൻ ജനതയെക്കുറിച്ച് എന്നും പ്രശംസിക്കാറുണ്ട്. ഇന്ത്യ യുഎഇ ബന്ധം ഓരോ ദിവസവും ദൃഢമായി കൊണ്ടിരിക്കുകയാണ്. അബുദാബിയിൽ ക്ഷേത്രം വിശ്വാസികൾക്ക് സമർപ്പിക്കാനുള്ള ചരിത്രമുഹൂർത്തമാണ് വന്നെത്തിയിരിക്കുന്നത്. ഇന്ത്യ-യുഎഇ ദൃഢബന്ധം വ്യക്തമാണ്', നരേന്ദ്ര മോദി പറഞ്ഞു.
മോദി ഇന്ത്യക്ക് ഒരു ഗ്യാരന്റി നൽകിയിട്ടുണ്ടെന്നും അത് തന്റെ മൂന്നാം ടേമിൽ രാജ്യത്തെ, ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റുകയെന്നതാണെന്നും അദ്ദേഹം അബുദാബിയിൽ പറഞ്ഞു.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ആറ് മാസം ചെലവഴിച്ച യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയെ മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ മൂന്നാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആണ് യുഎഇ. ഇന്ത്യയുടെ ഏഴാമത്തെ വലിയ നിക്ഷേപകർ. 2047ഓടെ വികസിത ഭാരതം യഥാർത്ഥ്യമാക്കുമെന്ന് മോദി പറഞ്ഞു. യുഎഇയിലും മോദിയുടെ ഗ്യാരണ്ടി പ്രസംഗത്തിൽ നരേന്ദ്ര മോദി എടുത്തു പറഞ്ഞു. മൂന്നാമത്തെ സാമ്പത്തിക ശക്തി ആക്കി ഇന്ത്യയെ മാറ്റുമെന്നും ഇതാണ് മൂന്നാം മോദി സർക്കാരിന്റെ ഉറപ്പെന്നും നിങ്ങളുടെ ദുരിതം തീർക്കാൻ കഠിന അധ്വാനം ചെയ്യുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
യു കെ എംപി പ്രീതി പട്ടേൽ അഹ്ലൻ മോദി പരിപാടിയിൽ പങ്കെടുത്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദി അബുദാബിയിൽ പ്രവാസി ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് മുമ്പായി ഐ ഐ ടി ഡൽഹിയുടെ അബുദാബി ക്യാമ്പസിൽ വിദ്യാർത്ഥികളുമായും സംവദിച്ചു.
ഇന്ത്യയുടെ യുപിഐ പേയ്‌മെന്റ് സിസ്റ്റം യുഎഇയുടെ പേയ്‌മെന്റ് സിസ്റ്റമായ എഎഎൻഐയുമായി യുമായി ബന്ധിപ്പിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഇന്ത്യയിൽ നടക്കുന്ന വികസനങ്ങളെക്കുറിച്ചും യുഎഇ പ്രസിഡന്റ് പരാമർശിച്ചു. നിക്ഷേപം, സാമ്പത്തിക രംഗം, ഊർജം, വ്യാപാരം, സാങ്കേതിക വിജ്യ എന്നീ മേഖലകളിലെ ഇന്ത്യയിലെ വികസനങ്ങളെക്കുറിച്ചാണ് യുഎഇ പ്രസിഡന്റ് പരാമർശിച്ചത്.
150-ലേറെ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലാണ് അഹ് ലാൻ മോദി സമ്മേളനം നടക്കുന്നത്. 700-ലധികം കലാകാരന്മാർ അണിനിരക്കുന്ന കലാ-സാംസ്‌കാരിക പരിപാടികൾ സമ്മേളനത്തിൽ അരങ്ങേറും. മറുനാട്ടിൽ നാനാത്വത്തിൽ ഏകത്വം പ്രകടമാകുന്ന പരിപാടികാളാകും നടക്കുക. ഇന്ത്യയുടെയും യുഎഇയുടെയും സൗഹൃദത്തിന്റെയും സാംസ്‌കാരിക ബന്ധത്തിന്റെയും ഇഴകിച്ചേരലാണ് ഓരോ കാലാപരിപാടികളിലും കാണാനാകുന്നതെന്ന് അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ