ർദാർ വല്ലഭായ് പട്ടേലിന്റെ കൂറ്റൻ പ്രതിമ ഗുജാറാത്തിൽ ഉയർന്നപ്പോൾ, അത് കാക്കകൾക്ക് കാഷ്ഠിക്കാൻ വേണ്ടി മാത്രമാണെന്ന്, പരിഹസിച്ചവരാണ മലയാളികൾ ഏറെയും. നർമ്മദയിലെ സാധു ദ്വീപിൽ, 3000കോടി മുടക്കി 182 മീറ്റർ ഉയരുമുള്ള, ലോകത്തിലെ എറ്റവും വലിയ പ്രതിമ ഉയർന്നപ്പോൾ അത് വെറും ധൂർത്താണ് എന്നായിരുന്നു പ്രചാരണം. എന്നാൽ യുഎസിലെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഇരട്ടി ഉയരമുള്ള, സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് അറിയപ്പെടുന്ന ഈ പ്രതിമ കണ്ടവർക്ക് എല്ലാം നേരെ തിരിച്ചുള്ള അഭിപ്രായമാണ്. ഈയിടെ വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര തന്റെ സഞ്ചാരം പരിപാടിയിൽ ഇക്കാര്യം വളരെ കൃത്യമായി പറഞ്ഞിരുന്നു.

ഈ പ്രതിമ ഇന്ന് ഗുജറാത്ത് ടൂറിസത്തിന്റെ ജീവനാഡിയാണെന്ന് സന്തോഷ് പറയുന്നു. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ പ്രതിമ മാറ്റി. നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെ എത്തുന്നതുന്നത്. ഇലട്രിക്ക് ഓട്ടോകളും, ആംഫി തീയേറ്ററും, ഫുഡ് കോർട്ട്, അപ്രോച്ച് റോഡുമൊക്കെയായി ആ പ്രദേശം ആകെ മാറി.

സ്ത്രീകൾക്കടക്കം ആയിരക്കണക്കിന് ആളുകൾക്ക് പുതിയ തൊഴിലവസരമായി. കച്ചവടക്കാർക്കും നല്ല വരുമാനമുണ്ടാവുന്നു. ഈ പ്രദേശത്തെ ഭൂമി വില എത്രയോ ഇരിട്ടികളായി. അതായത് കാക്കയ്ക്ക് കാഷ്ഠിക്കാനാനെന്ന് പ്രബുദ്ധനായ മലയാളി പറഞ്ഞ പട്ടേൽ പ്രതിമ, ഒരു പ്രദേശത്തിന്റെ സാമ്പത്തിക നാഡിയായി മാറുന്നു. ഇന്ന് ഗുജാറത്ത് സന്ദർശിക്കുന്ന മറ്റ് മലയാളികളും അത് അംഗീകരിക്കുന്നു.

തുപ്പലോ മിഠായി തോലോ ഇല്ലാത്ത നഗരം

സോഷ്യൽ മീഡിയ ആക്റ്റീവിസറ്റും, ട്രാവലറുമായ ഷെറിൻ പി ബഷീർ പട്ടേൽ പ്രതിമയെക്കുറിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്. തലയ്ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിന്നും ചേർത്ത് മാപ്പു പറയുന്നുവെന്ന് പറഞ്ഞാണ് ഷെറിൻ പട്ടേൽ പ്രതിമ കണ്ട അനുഭവം പറയുന്നത്."

ഷെറിൻ പി ബഷീറിന്റെ കുറിപ്പ് ഇങ്ങനെയാണ്...-"സുഹൃത്തുക്കളേ മാപ്പ്! തലയ്ക്കകത്ത് നിറക്കപ്പെട്ട ക്യാപ്സൂളുകളുടെ ഓളത്തിൽ ഞാൻ പണ്ട് പറഞ്ഞ, എഴുതിയ, തർക്കിച്ച സകലതിന്നും ചേർത്ത്.കഴിഞ്ഞ ഒരാഴ്ചയായി ഗുജറാത്തിലുണ്ട്. റെയിൽവേ ട്രാക്കിൽ ഇരുന്ന് കാഷ്ഠിക്കുന്ന മനുഷ്യരെ ഞാൻ കണ്ടില്ല, മറിച്ച് നേരം പുലരും മുൻപേ ഒരു തരി ചപ്പോ ചവറോ ഇല്ലാതെ വൃത്തിയിൽ ശുദ്ധമായിരിക്കുന്ന ഹൈ ടെക് നഗരത്തെ, അഹമ്മദാബാദിനെ കണ്ടു...

ചുറ്റിലും അവർ എന്തോ പുകയ്ക്കുന്നുണ്ട് നല്ല മണം പരക്കുന്നുണ്ട് മൊത്തത്തിൽ...ഇന്ന് യാത്രകൾക്ക് ഒടുക്കം എന്നോണം ഏറെ കോളിളക്കം ഉണ്ടാക്കിയ നർമദ ബച്ചാവോ ആന്ദോളൻ ന്റെ നർമ്മദാ നദിയുടെ കരയിൽ, ലോകത്തിലേക്ക് വച്ച് ഏറ്റവും വലിയ എഞ്ചിനീയറിങ് വൈദഗ്ധ്യം നേരിൽ കണ്ടു..സർദാർ വല്ലഭായ് പട്ടേൽ നെ അത് പോലെ ഒരു കൂറ്റൻ പ്രതിമയുടെ രൂപത്തിൽ ഒട്ടും രൂപ ഭാവ മാറ്റം ഇല്ലാതെ അദ്ദേഹത്തെ നേരിൽ കണ്ടാൽ എങ്ങനെയാണോ അതേ പോലെ...നമ്മുടെ നാട്ടിൽ ഉണ്ടാക്കിയ നായനാർ, മുരളി തുടങ്ങി പലതിന്റെയും കഥ നമ്മൾ നേരിൽ കണ്ടതാണ്...

ദിവസവും പതിനായിരങ്ങൾ ആണ് വരുന്നത്, തിക്കും തിരക്കും ഉണ്ടെങ്കിലും വെൽ മാനേജ്ഡ് ആൻഡ് ഓർഗസൈഡ്സ് ആയതുകൊണ്ട് നമുക്ക് അത് അലോസരം ഉണ്ടാക്കില്ല..മുറുക്കാൻ തുപ്പലോ മിഠായി തോലോ ഇല്ലാത്ത വടക്കേ ഇന്ത്യ ആർക്കെങ്കിലും സങ്കൽപ്പിക്കാൻ എങ്കിലും സാധിക്കുമോ ?ഇല്ലെങ്കിൽ നിങ്ങൾ ഇവിടെ വന്ന് കാണണം, വൃത്തിയും വെടിപ്പും അമ്മാതിരിയാണ്.. 35,000 പേര് വരെ വരുന്ന ദിവസങ്ങൾ ഉണ്ട്...

ആ ഇടം ആണ് ഇങ്ങനെ വെൽ മെയിന്റേയിൻഡ് ആക്കിയിരിക്കുന്നത് എന്നോർക്കണം..മൂവായിരം കോടി മുടക്കി പണിതിട്ട് 2 വർഷം കഴിഞ്ഞപ്പോളേക്കും 118 കോടിയിൽ അധികം വരുമാനം ഉണ്ടാക്കി എന്ന് തെളിവ് സഹിതം പറയുമ്പോൾ ഊഹിക്കാമല്ലോ അത് ഉണ്ടാക്കിത്തരുന്ന വരുമാനം..കാക്ക തൂറാൻ ഒരു പ്രതിമ എന്നായിരുന്നല്ലോ 'വാദം'...

ഇന്ത്യയിലെ ഓരോ പൗരനും അഭിമാനിക്കാവുന്ന ഒരു ശിൽപ മാതൃക ലോകത്തിൽ നമുക്ക് മാത്രം സ്വന്തം ആയുണ്ടായിട്ട് നമ്മൾ എത്ര അധമമായിട്ടാണ് അതിനെ ഇകഴ്‌ത്തിക്കൊണ്ടേയിരിക്കുന്നത് എന്നോർക്കുമ്പോൾ ലജ്ജയും സങ്കടവും തോന്നുന്നു...

വെറും പട്ടിക്കാട് ആയി കിടന്നിരുന്ന ഒരു മലഞ്ചെരിവ് നെ ലോകം മൊത്തം കൗതുകത്തോടെ നോക്കുന്ന ഒരു ഇടം ആക്കി മാറ്റാൻ കഴിഞ്ഞത് ചെറിയ ഒരു കാര്യമേ അല്ല...

പനയോല മറച്ച് മൃഗങ്ങൾക്കൊപ്പം കിടന്നിരുന്ന അവിടങ്ങളിലെ ആദിവാസി ഗോത്ര മനുഷ്യരെയെല്ലാം പുനരധിവസിപ്പിച്ചത് അവിടെയുള്ള എല്ലാ ജോലികളും അവർക്ക് തന്നെ പങ്ക് വച്ച് കൊടുത്താണ്, വഴിയോര കച്ചവടം മുതൽ ക്ലീനിങ് സെക്യൂരിറ്റി എന്ന് വേണ്ട 100 ശതാമനം അവർ തന്നെ ഇതിന്റെ ഗുണ ഭോക്താക്കൾ..

ഇന്നവർ താമസിക്കുന്നത് അടച്ചുറപ്പുള്ള വീട്ടിൽ അന്തസോടെയാണ്...
പട്ടാളക്കാർ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർ ആണ്...എനിക്കേറ്റവും പ്രിയങ്കരമായി തോന്നിയത്, 300 ഓളം വരുന്ന പിങ്ക് ഇലക്ട്രിക് ഓട്ടോ ഓട്ടിക്കുന്നത് ആദി വാസി പെൺകുട്ടികൾ ആണ്...110 രൂപക്ക് പിക്ക് ആൻഡ് ഡ്രോപ്പ്. സത്രീശാക്തീരണം ഇതല്ലാതെ വേറെ എന്താണ്?

വനിതാ മതിലിൽ നിന്ന് വെയിൽ കൊണ്ട സ്ത്രീകളുടെ മുഖത്ത് കാണാത്ത ഒരു കൂറ്റൻ ആത്മാഭിമാന ബോധം ഓരോ സ്ത്രീ മുഖത്തും കാണാം...
ഫിനാൽഷ്യൽ ഫ്രീഡം അവരെ എത്ര മാറ്റിയിരിക്കുന്നു...

കാര്യങ്ങൾ ഇവിടം കൊണ്ടൊന്നും തീരുന്നില്ല, 10 ദിവസം ഞാൻ അറിഞ്ഞ ജീവിതങ്ങളുടെ നേർ ചിത്രങ്ങൾ കൂടി പറയാൻ ഉണ്ട്, പറയാൻ ഏറെ ഉണ്ട്..."- ഇങ്ങനെയാണ് ഷെറിൻ പി ബീഷീറിന്റെ കുറിപ്പ് അവസാനിക്കുന്നത്.