- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മന്ത്രി ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ച് ഗവർണർ; മറുപടിയുമായി മന്ത്രി
തിരുവനന്തപുരം: കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ അധ്യക്ഷത വഹിച്ച മന്ത്രി ആർ.ബിന്ദുവിനെ ക്രിമിനലെന്ന് വിളിച്ചു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാഭ്യാസമന്ത്രിയെന്ന് അവകാശപ്പെട്ടു സെനറ്റ് ഹാളിൽ നിയമവിരുദ്ധമായി കടന്നുവരാൻ ശ്രമമുണ്ടായെന്നും ക്രിമിനലുകളോടു പ്രതികരിക്കാനില്ലെന്നുമായിരുന്നു ഗവർണറുടെ പ്രതികരണം. ഗവർണർക്കു മറപടിയില്ലെന്നും ഗവർണർ എല്ലാവരെയും ക്രിമിനലുകളായി ചിത്രീകരിക്കുകയാണെന്നും മന്ത്രി ആർ.ബിന്ദു പ്രതികരിച്ചു. ഗവർണർക്ക് പരാതി ഉണ്ടെങ്കിൽ കോടതിയിൽ പോകാമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു.
വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള നിർണയ സമിതിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന കേരള സർവകലാശാല സെനറ്റ് തീരുമാനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കിയേക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ചു ഗവർണർ നിയമോപദേശം തേടി. കേരള സർവകലാശാല വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയ
സെനറ്റിലെ ഗവർണറുടെ 11 നോമിനികളും രാജ്ഭവനിലെത്തി. അതിനിടെ കേരള സർവകലാശാലയിൽ സ്ഥിരം വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സേർച്ച് കമ്മിറ്റിയിലേക്കു കേരള സർവകലാശാല, പ്രതിനിധിയെ നൽകേണ്ടതില്ലെന്ന സെനറ്റ് തീരുമാനം ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ രേഖാമൂലം അറിയിച്ചിരുന്നു.
പ്രോ ചാൻസലർ അധ്യക്ഷത വഹിച്ച യോഗത്തിന്റെ തീരുമാനത്തിൽ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ രാവിലെ ഒപ്പിട്ടു. യോഗ തീരുമാനം സർവകലാശാല നിയോഗിച്ച ഉദ്യോഗസ്ഥൻ ഉച്ചയോടെ രാജ്ഭവനിൽ എത്തിച്ചു. ഇമെയിലായും യോഗതീരുമാനം ചാൻസലറെ അറിയിച്ചിരുന്നു.
ഗവർണർ-സർക്കാർ പോരിന് പുതിയ ഇന്ധനമായി കേരള സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങൾ. പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസമന്ത്രി അധ്യക്ഷയായി ചേർന്ന സെനറ്റ് യോഗമാണ് സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ നൽകേണ്ടെന്ന് തീരുമാനിച്ചത്. മന്ത്രി അധ്യക്ഷയായത് ചട്ടവിരുദ്ധമാണെന്ന് രണ്ടാം ദിവസവും ചാൻസലർ പരസ്യമായി വ്യക്തമാക്കുന്നു.
ചാൻസലറുടെ അഭാവത്തിൽ പ്രൊ ചാൻസലർക്കാണ് അധികാരമെന്ന് ആവർത്തിച്ചാണ് ബിന്ദുവിന്റെ പ്രതിരോധം. യോഗത്തിന്റെ മിനുട്സ് അടക്കം രജിസ്ട്രാർ ഇന്നലെ രാജ്ഭവന് കൈമാറിയിരുന്നു. സെനറ്റ് തീരുമാനങ്ങൾ ചാൻസലർ റദ്ദാക്കാനാണ് നീക്കം.
വിസി അധ്യക്ഷനാകണം അല്ലെങ്കിൽ ചാൻസലർ പ്രോ ചാൻസലർ അധ്യക്ഷയാകാൻ ചുമതലപ്പെടുത്തണമെന്നാണ് ചട്ടമെന്ന് രാജ്ഭവൻ വിശദീകരിക്കുന്നു. വിസിയിൽ നിന്ന് റിപ്പോർട്ട് തേടിയാകും രാജ്ഭവൻ തീരുമാനം. സംഘർഷത്തിനിടെ സെനറ്റിൽ ഗവർണറുടെ നോമിനികളും യുഡിഎഫ് മുന്നോട്ട് വെച്ച പേരുകളിൽ ഒന്ന് അംഗീകരിച്ച് സെർച്ച് കമ്മിറ്റിയുമായി ചാൻസലർ മുന്നോട്ട് പോകും.
ഗവർണ്ണറുടെ 11 നോമിനികളും സെനറ്റിൽ നടന്ന കാര്യങ്ങൾ ഗവർണറെ ധരിപ്പിക്കും. സെനറ്റ് തീരുമാനം റദ്ദാക്കിയാൽ കേരള സർവ്വകലാശാല ഹൈക്കോടതിയെ സമീപിക്കാൻ സാധ്യതയുണ്ട്. ഗവർണർ നിയമം പഠിക്കണം എന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രിയെ പിന്തുണച്ച് സെനറ്റിലെ ഇടത് അംഗങ്ങൾ വാർത്താകുറിപ്പിറക്കി.