- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തോലിക്കാ പള്ളികൾ തകർക്കും, ആൾത്താരക്ക് തീയിടും; ജനസംഖ്യയിൽ വർധനവ് വന്നതോടെ തെക്കൻ ഫിലിപ്പീൻസിന്റെ സ്വഭാവം മാറി; കുട്ടികളെ തട്ടിക്കൊണ്ടുപോയി ചാവേറാക്കാൻ ഐസിസ് സംഘം; തിരിച്ചടിച്ച് സൈന്യം; ഇസ്ലാമിക തീവ്രവാദത്തിനെതിരെ ഫിലിപ്പീൻസ് തോക്കെടുക്കുമ്പോൾ
ഏഷ്യയിൽ ഭൂരിപക്ഷം ജനങ്ങൾ കത്തോലിക്ക ക്രൈസ്തവരായുള്ള രണ്ട് രാജ്യങ്ങളിൽ ഒന്നാണ് ഫിലിപ്പീൻസ്. പോർച്ചുഗീസുകാരുടെ കോളനിയായിരുന്ന തിമൂർ ആണ് മറ്റൊരു സമാനമായ രാജ്യം. ഫലിപ്പീൻസിൽ ജനസംഖ്യയിലെ 90 ശതമാനം പേരും ക്രൈസ്തവരാണ്. ഇതിൽ തന്നെ 80.6 ശതമാനം പേരും റോമൻ കത്തോലിക്കാ വിശ്വാസക്കാരാണ്. പക്ഷേ ഭരണപരമായി മതേതരമായ രാജ്യം കൂടിയാണിത്.
എന്നാൽ ഫിലിപ്പീൻസ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഐസിസ് പിന്തുണയുള്ള ഇസ്ലാമിക തീവ്രവാദികളിൽ നിന്നാണ്. തെക്കൻ ഫിലിപ്പീൻസിൽ മുസ്ലിം ജനസംഖ്യ കൂടിയതോടെ രാജ്യത്ത് തീവ്രവാദ ആക്രമണങ്ങളും പെരുകുകയാണ്. റോയിട്ടേഴ്സ് അടക്കമുള്ള വാർത്ത ഏജൻസികൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർവെ പ്രകാരം രാജ്യത്ത് ഏകദേശം 5 ശതമാനം മുസ്ലിംങ്ങളാണ്. രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മതം ഇതാണ്. അതെസമയം ഫിലിപ്പിനോ മുസ്ലിം നാഷണൽ കമ്മീഷന്റെ കണക്ക് പ്രകാരം ഏകദേശം 11 ശതമാനം ജനത മുസ്ലിം മതവിഭാഗക്കാരാണ്. പുതിയ സെൻസ് എടുത്താൽ മുസ്ലിം ജനസംഖ്യ 11 ശതമാനം ആവുമെന്നാണ് കണക്ക്.
അതിന്റെ ദുരിതമാണ് ഇപ്പോൾ ഫിലിപ്പീൻസ് അനുഭവിക്കുന്നത് എന്നാണ് ആ രാജ്യത്തെ വലതുപക്ഷ പാർട്ടികൾ പറയുന്നത്. രാജ്യത്ത് അടിക്കടി ഭീകരാക്രമണങ്ങൾ ഉണ്ടാവുന്നു. ഇപ്പോൾ ഐഎസ് പിന്തുണയുള്ള ഇസ്ലാമിക ഭീകരരെ തുടച്ചു നീക്കുമെന്ന് പ്രഖ്യാപിച്ച് സൈന്യം ശക്തമായ നടപടി തുടങ്ങിയിരിക്കയാണ്.
ഭീകരാക്രമണങ്ങൾ പെരുകുന്നു
2017നുശേഷം ചെറുതും വലതുമായ നിരവധി ഭീകരാക്രമണങ്ങളാണ് ഇവിടെ ഉണ്ടായത്. മറാവി സ്റ്റേറ്റിൽ ഒരു കത്തോലിക്കാ കുർബാനയിൽ പങ്കെടുക്കുന്നതിനിടെ നാല് പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡിസംബർ 3 ന് നടന്ന ബോംബാക്രമണമാണ് എറ്റവും ഒടുവിലെത്തേത്. ഇത് ആസുത്രണം ചെയ്തത് ഐസിസ് പിന്തുണയുള്ള ദവ്ല ഇസ്ലാമിയ എന്ന ഗ്രൂപ്പാണ്. ഇവരെ തുരത്താനാണ് ഇപ്പോൾ സൈന്യം ഇറങ്ങിയിരിക്കുന്നത്.
ഫിലിപ്പീൻസ് സൈന്യം തീവ്രവാദികളുമായി നടത്തിയ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. ഏഴ് സൈനികരും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടതായിട്ടാണ് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചത്. രാജ്യത്തിന്റെ തെക്ക് ഉൾപ്രദേശങ്ങൾ ഉൾപ്പെടുന്ന ലനാവോ ഡെൽ നോർട്ടെ പ്രവിശ്യയിലെ മുനായ് പട്ടണത്തിന് സമീപം ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന സായുധ സംഘമായ ദവ്ല ഇസ്ലാമിയ തീവ്രവാദികൾക്ക് എതിരെയാണ് ആക്രമണം നടത്തിയത് എന്ന് സൈന്യം സ്ഥിരീകരിച്ചു. ആക്രമണത്തിൽ മറ്റ് നാല് സൈനികർക്ക് പരിക്കേറ്റതായി സൈനിക മേധാവി ജനറൽ റോമിയോ ബ്രൗണർ ജൂനിയർ പറഞ്ഞു.
ഇപ്പോഴും അജ്ഞാതരായ നിരവധി തീവ്രവാദികളെ സൈന്യം വേട്ടയാടുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കൊല്ലപ്പെട്ടവർക്കും പരിക്കേറ്റ സൈനികർക്കും നീതി ലഭിക്കുമെന്ന് ബ്രൗണർ പറയുന്നു. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തുക എന്ന ഞങ്ങളുടെ ദൗത്യം പൂർത്തിയാക്കാൻ സൈനികർ പ്രചോദിതരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനോടകം തന്നെ ദവ്ല ഇസ്ലാമിയയുടെ നേതാവടക്കം 18 പേരെ സൈന്യം വധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂനപക്ഷ മുസ്ലീങ്ങളുടെ ഈറ്റില്ലമായ തെക്കൻ ഫിലിപ്പീൻസിൽ ഇപ്പോഴും വിഘടനവാദ പ്രക്ഷോഭം നടത്തുന്ന ഏതാനും സായുധ സംഘങ്ങളിൽ ഒന്നാണ് ദൗല ഇസ്ലാമിയ.ഇതുപോലെ നിരവധി സംഘങ്ങൾ വേറയെുണ്ട്.
കത്തോലിക്കാ പള്ളികൾ തകർക്കപ്പെടുന്നു
2017 മുതലാണ് തെക്കൽ ഫിലിപ്പീൻസിൽ ഇസ്ലാമിക തീവ്രവാദവും ഐസിസ് ബദ്ധവും മറനീക്കിയത്. മറാവി സിറ്റിയിലെ ഒരു കത്തോലിക്ക ദേവാലയം തകർക്കുകയും അൾത്താരയ്ക്ക് കൊളുത്തുകയും ചെയ്താണ്, ഐസിസഎ അനകൂല സംഘടകൾ പ്രവർത്തനം തുടങ്ങിയത്. ഫിലിപ്പീൻസിലെ ഐഎസ് അനുകൂല തീവ്രവാദികൾ കുട്ടികളെ ആക്രമണങ്ങൾക്ക് ഉപയോഗിക്കുന്നതായി അൽജസീറ ടീവി പോലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഇവർ ചാവേറാക്കുന്നുമുണ്ട്. കുട്ടികളെ മുന്നിൽ നിർത്തിയാണ് പല ആക്രമണങ്ങളും തീവ്രവാദികൾ നടത്തിയിട്ടുള്ളത്.
ഫിലിപ്പൈൻസിലെ മറാവി നഗരത്തിൽ മാത്രം ഐഎസ് അനുകൂല തീവ്രവാദി സംഘടന നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. തോക്കുകളും മറ്റും ഉപോയോഗിക്കാന് കുട്ടികൾക്ക് പരിശീലനം നല്കുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾപുറത്ത് വിട്ടിട്ടുണ്ട്. നിരവധി കുട്ടികള് ഇത്തരത്തില് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തെക്കൻ ഫിലിപ്പൈൻസിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. 2017ൽ ഒരു സ്കൂൾ ആക്രമിച്ച് കുട്ടികളെ ബന്ദിയാക്കിയ സംഭവവും ഉണ്ടായി. തെക്കൻ മനിലയിലുള്ള കോട്ടഗാറ്റോ പ്രവിശ്യയിൽ അതിക്രമിച്ചു കയറിയ അക്രമികൾ 12 പേരെ ബന്ദിയാക്കിയത്. 300 ഓളം വരുന്ന ഐസിസ് അനുകൂല തീവ്രവാദികളാണ് സ്കൂളിലേക്ക് അതിക്രമിച്ചു കയറിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.. ഐഎസ് അനുകൂല സംഘടനയായ ബാങ്സാമൊറോ ഇസ്ലാമിക് ഫ്രീഡം ഫൈറ്റേഴ്സ് (ബിഐഎസ്എഫ്) എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണ് ആക്രമണം നടത്തിയത്. ഇവരെ ഏറെ പണിപ്പെട്ടാണ് മോചിപ്പിച്ചത്.
ഇതിന്റെയൊക്കെ തുടർച്ചയാണ് പുതിയ ആക്രമണങ്ങൾ. എന്നാൽ തീവ്രവാദത്തിന് ഒരിക്കലും വഴങ്ങില്ല എന്ന നിലപാടാണ് ഫിലീപ്പീൻസ് സൈന്യത്തിന്റെത്. ഇനി ഇവരെ അടിച്ചമർത്തിയശേഷമേ ആയുധം താഴെവെക്കൂ എന്നാണ് സൈന്യത്തിന്റെ നിലപാട്. എന്നാൽ ഫിലിപ്പീൻസ് ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുകയാണെന്നാണ് ഇസ്ലാമിക തീവ്രവാദ സംഘടനകൾ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ