- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വിഷ്ണു ശാന്തമായി വിശ്രമിക്കൂ....നിങ്ങളെ ഭയങ്കരമായി മിസ് ചെയ്യും... നിങ്ങളില്ലാതെ ഞങ്ങളുടെ ടീം പഴയതു പോലെയാകില്ല; വേദന പങ്കുവച്ച് ടോവിനോയുടെ കുറിപ്പ്; നടന് നഷ്ടമായത് പേഴ്‌സണൽ ഷെഫിനെ; വിഷ്ണു ശിവാനന്ദന്റെ ജീവനെടുത്തത് മണർകാട്ടെ അപകടം
കൊച്ചി: വിഷ്ണു ശാന്തമായി വിശ്രമിക്കൂ....നിങ്ങളെ ഭയങ്കരമായി മിസ് ചെയ്യും. നിങ്ങളില്ലാതെ ഞങ്ങളുടെ ടീം പഴയതു പോലെയാകില്ല..... നടൻ ടോവിനോ തോമസിന്റെ കുറിപ്പാണ് ഇത്. സോഷ്യൽ മീഡിയയിൽ വൈറൽ. മണർകാട് ബൈപാസിൽ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് യുവാവ് മരിച്ചതാണ് പോസ്റ്റിന് ആധാരം. കല്ലറ തെക്കേ ഈട്ടിത്തറ വിഷ്ണു ശിവാനന്ദൻ (31)ആണ് മരിച്ചത്. ടോവിനോ തോമസിന്റെ പേഴ്‌സണൽ ഷെഫായിരുന്നു വിഷ്ണു.
അപകടത്തിൽ 2 പേർക്ക് ഗുരുതര പരുക്ക് ഏറ്റിരുന്നു. അപകടത്തിൽപെട്ട മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന പേരൂർ സ്വദേശികളായ മാത്യൂസ് റോജി, ജസ്റ്റിൻ മാത്യു എന്നിവരെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ പട്ടിത്താനം മണർകാട് ബൈപാസിൽ ചെറുവാണ്ടൂർ കെഎൻബി ഓഡിറ്റോറിയത്തിനു സമീപമായിരുന്നു അപകടം.
ടൊവിനോയുടെ പാചകക്കാരനായ വിഷ്ണു പേരൂരിലെ ബന്ധുവീട്ടിലെത്തിയ ശേഷം തിരികെ മടങ്ങുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിൽപെട്ടവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിഷ്ണുവിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പാരലൽ കോളജ് അദ്ധ്യാപകനായിരുന്ന പരേതനായ ശിവാനന്ദൻരാജി ദമ്പതികളുടെ മകനാണ് വിഷ്ണു. ഭാര്യ: ആതിര. സഹോദരങ്ങൾ: ശ്രീജ, ജ്യോതി. സംസ്‌കാരം ഇന്ന് 4നു വെച്ചൂരിലെ വീട്ടുവളപ്പിൽ.