- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐഫോണിന്റെ ബാറ്ററി ലൈഫ് ഇരട്ടിയാക്കാവുന്ന രഹസ്യ സെറ്റിംഗ്സിനെ കുറിച്ച് വിശദമാക്കി ടെക്നിക്കല്‍ എക്സ്പര്‍ട്ട്; ഡിസ്പ്ലേയുടെ അഡ്ജസ്റ്റ്മെന്റിലുള്ള അധികമാരും ശ്രദ്ധിക്കപ്പെടാത്ത ഫീച്ചറിനെ കുറിച്ചറിയുക
ഒരു 'ഒളിപ്പിച്ചു വെച്ച' സെറ്റിംഗ് വഴി ബാറ്ററിയുടെ ആയുസ്സ് ഇരട്ടിയാക്കാം
'ലോ ബാറ്ററി' എന്ന് സ്‌ക്രീനില്‍ തെളിഞ്ഞു വരുന്നത് പല ഐഫോണ്‍ ഉപയോക്താക്കളെയും ആശങ്കയിലാഴ്ത്തുന്ന കാര്യമാണ്. എന്നാല്‍, ഇപ്പോള്‍ ഒരു ടെക് എക്സ്പര്‍ട്ട് പറയുന്നത്, അധികമാര്‍ക്കും അറിയാത്ത ഒരു 'ഒളിപ്പിച്ചു വെച്ച' സെറ്റിംഗ് വഴി ബാറ്ററിയുടെ ആയുസ്സ് ഇരട്ടിയാക്കാമെന്നാണ്. ഗോടെക്ടര്‍ എന്ന ടെക് സൈറ്റിന്റെ സ്ഥാപകനായ ഹെര്‍ബി ജാസ്മിനാണ് ഈ വിദ്യ ഇപ്പോള്‍ പൊതു അറിവിലേക്കായി പങ്കുവച്ചിരിക്കുന്നത്.
ഡിസ്പ്ലേയിലെ തിളക്കം അല്പം കുറയ്ക്കുകയും ഏറെ തിളക്കമുള്ള നിറങ്ങളെ മങ്ങിയതാക്കുകയും ചെയ്യുന്നതാണ് ഈ ഫീച്ചര്‍. റെഡ്യൂസ് വൈറ്റ് പോയിന്റ് ഫീച്ചര്‍ എന്ന ഈ ക്രമീകരണം ഐഫോണ്‍ ഐ ഒ എസ് സിസ്റ്റത്തിന്റെ സെറ്റിംഗ് ആപ്പില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. ഈ ഫീച്ചറില്‍ മാറ്റം വരുത്തിയതിന് ശേഷം തന്റെ ഫോണിന്റെ ബാറ്ററി ലൈഫ് ഏതാണ്ട് ഇരട്ടിയോളമായി വര്‍ദ്ധിച്ചു എന്നാണ് ജാസ്മിന്‍ അവകാശപ്പെടുന്നത്.
താന്‍ സെറ്റിംഗ് ആപ്പ് വെറുതെ പരീക്ഷിക്കുകയായിരുന്നു എന്നും അതിനിടയിലായിരുന്നു 'റെഡ്യൂസ് വൈറ്റ് പോയിന്റ്' എന്ന ഓപ്ഷന്‍ ശ്രദ്ധയില്‍ പെട്ടതെന്നും ജാസ്മിന്‍ പറയുന്നു. സ്‌ക്രീനിലെ നിറങ്ങളുടെ തീവ്രത ക്രമീകരിക്കുന്ന ഈ ഫീച്ചര്‍ ഉപയോഗിച്ച് ഒരുപാട് തിളക്കമുള്ള പച്ച, വെള്ള, മഞ്ഞ തുറ്റങ്ങിയ നിറങ്ങളെല്ലാം മങ്ങിയതാക്കാന്‍ കഴിയും. സാധാരണയായി ഫോണ്‍ സ്വമേധയാ തിളക്കമുള്ള നിറങ്ങളെ മങ്ങിയതാക്കും എന്നാല്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിച്ച് പിന്നെയും അത് മങ്ങിയതാക്കാന്‍ സാധിക്കും.
ഡിസ്‌പ്ലേ ഓപ്ഷനില്‍ പോയിട്ട്, സെറ്റിംഗ്‌സിലെ ആക്സസബിലിറ്റി സെക്ഷനില്‍ ഉള്ള ടെക്സ്റ്റ് സൈസ് ഓപ്ഷനില്‍ പോയാല്‍ റെഡ്യൂസ് വൈറ്റ് പോയിന്റ് ഫീച്ചര്‍ ലഭിക്കും. ഇത് കുറച്ച് നേരത്തേക്ക് മാത്രമായിട്ടാണെങ്കിലും നിറങ്ങള്‍ മങ്ങിയതായി സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇത് നിങ്ങളുടെ ബാറ്ററിയെ സംരക്ഷിക്കും എന്നാണ് ജാസ്മിന്‍ പറയുന്നത്. സ്‌ക്രീന്‍ സാധാരണയിലും മങ്ങിയതായി സൂക്ഷിക്കാന്‍ ഐ ഫോണ്‍ കുറവ് ഊര്‍ജ്ജം മാത്രമെ ഉപയോഗിക്കുകയുള്ളു എന്നതിനാലാണിത്. റെഡ്യൂസ് വൈറ്റ് പോയിന്റ് ബാറ്ററി സംരക്ഷിക്കാന്‍ മാത്രമല്ല, നിങ്ങളുടെ കണ്ണിനുണ്ടാകുന്ന സ്‌ട്രെയിന്‍ കുറയ്ക്കുവാനും സഹായിക്കും.
നിങ്ങളുടെ ഫോണ്‍ സ്‌ക്രീനിലെ നിറങ്ങള്‍ മങ്ങിയിരുന്നാല്‍ അത് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍, പ്രത്യേകിച്ചും അന്ധകാരത്തില്‍ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെകണ്ണിന്റെ സ്‌ട്രെയിന്‍ കുറയ്ക്കും. മാത്രമല്ല, ഉറക്കത്തെ തടയുന്ന നീല വെളിച്ചത്തിന്റെ വികിരണം കുറയ്ക്കുകയും ചെയ്യും. ആപ്പിളിന്റെ ലിഥിയം അയോണ്‍ ബാറ്ററികള്‍ ഏറെ നാള്‍ നീണ്ടു നില്‍ക്കുന്നില്ല എന്ന വിമര്‍ശനം ഉയരുന്നതിനിടയിലാണ് ഈ പുതിയ ഉപായം വെളിപ്പെടുത്തുന്നത്.