- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞുങ്ങളുടെ തലവെട്ടിക്കൊന്ന് മാസം അമ്മമാര്‍ക്ക് തിന്നാന്‍ കൊടുക്കുന്നു! പട്ടിണിക്കിട്ട് മയക്കുമരുന്ന് കുത്തിവെച്ച് കൂട്ട ബലാത്സഗം; യസീദി പെണ്‍കുട്ടി ഫൗസിയ അമിന്‍ സിഡോയുടെ വെളിപ്പെടുത്തലുകള്‍ ലോകത്തെ നടുക്കുമ്പോള്‍
ഐസിസ് ഭീകരര്‍ യസീദി പെണ്‍കുട്ടികളെ ലൈംഗിക അടിമയാക്കിയതിനുശേഷം, കൊന്നുതിന്നത് അടക്കമുള്ള വാര്‍ത്തകള്‍ നേരത്തെ വന്നപ്പോള്‍, അതെല്ലാം പെരുപ്പിച്ച കഥകളാണെന്നുള്ള പ്രതിരോധം ഒരുഭാഗത്തുനിന്ന് ഉണ്ടായിരുന്നു. അമേരിക്കയെ എതിര്‍ക്കുന്നതുകൊണ്ട് ഐസിസിനെ വളരെ മോശപ്പെട്ട സംഘടനയാക്കാന്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ശ്രമിക്കയാണെന്നാണ് കേരളത്തിലടക്കം പ്രചരിപ്പിക്കപ്പെട്ടത്. നാദിയ മുറാദ് അടക്കമുള്ള ഐസിസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടവര്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകള്‍ ലോകത്തിന്റെ മുന്നിലുണ്ട്. എന്നാല്‍ പത്ത് വര്‍ഷക്കാലം ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ കഴിഞ്ഞ യസീദി പെണ്‍കുട്ടി ഫൗസിയ അമിന്‍ സിഡോയുടെ വെളിപ്പെടുത്തലുകള്‍ ഇതിനെല്ലാം അപ്പുറത്താണ് ഐസിസിന്റെ അതിക്രുരമായ മുഖമാണ് അവര്‍ വെളിപ്പെടുത്തിയത്.
ഡോക്യുമെന്ററി ഫിലിം മേക്കറായ അലന്‍ ഡങ്കനാണ് ഫൗസിയ സിഡോയുമായുള്ള അഭിമുഖം പുറത്തുവിട്ടത്. കുര്‍ദുകള്‍ക്കൊപ്പം പോരാടിയ മുന്‍ സൈനികനാണ് അലന്‍ ഡങ്കന്‍. വടക്കന്‍ ഇറാഖിലെ സിഞ്ജാറില്‍ വെച്ചായിരുന്നു അഭിമുഖം ചിത്രീകരിച്ചത്. താന്‍ സിറിയയിലായിരുന്ന കാലത്ത് ഭീകരര്‍ കുഞ്ഞുങ്ങളുടെ മാംസം ഭക്ഷിക്കാന്‍ തന്നുവെന്നും മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്നും ഫൗസിയ പറയുന്നു.
ചെറുപ്രായത്തിലെ പിടികൂടി ലൈംഗിക അടിമകളായി ഉപയോഗിക്കുക, എന്നിട്ട് മടുക്കുമ്പോള്‍ അടിമച്ചന്തയില്‍ ലേലം ചെയ്ത് വില്‍ക്കുക തുടങ്ങിയ ക്രൂരതകളാണ് ഐസിസ് കാലാകാലങ്ങളായി യസീദി പെണ്‍കുട്ടികള്‍ക്കുനേരെ നടത്തിക്കൊണ്ടിരുന്നത്. ഒമ്പതാം വയസില്‍, തന്റെ രണ്ട് സഹോദരന്മാര്‍ക്കൊപ്പമായിരുന്നു അവള്‍ സിറിയയില്‍നിന്ന് ഐഎസ് ഭീകരരുടെ തടവിലായത്. 2014-ലായിരുന്നു സംഭവം. ഇക്കാലഘട്ടത്തില്‍ ഇറാഖിലെ സിന്‍ജാര്‍ മേഖലയില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 6,000-ലധികം യസീദികളെ പിടികൂടിയിരുന്നു. ബന്ദിയാക്കപ്പെട്ട ആദ്യ ദിവസങ്ങളില്‍ ഭക്ഷണമേ നല്‍കിയില്ല, ഇറാഖിലെ സിന്‍ജാറില്‍ നിന്ന് തല്‍ അഫര്‍ വരെ കാല്‍നടയായി കൊണ്ടുപോയി. നാല് ദിവസത്തോളം നീണ്ട നടത്തം.. ഒടുവില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും അവര്‍ വിശന്ന് മരിക്കാറായിരുന്നു. ഇനിയും ആഹാരം കഴിച്ചില്ലെങ്കില്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് അവള്‍ക്ക് ഉറപ്പായിരുന്നു. അങ്ങനെ ബന്ദികളുടെ മുന്‍പിലേക്ക് ചോറും ഇറച്ചിയുമായി ഐഎസ് ഭീകരര്‍ എത്തി. വേവിച്ച മാംസം കൂട്ടി ചോറുകഴിക്കാന്‍ ഉത്തരവിട്ടു.
ആ ഭാഗം ഫൗസിയ ഇങ്ങനെ പറയുന്നു-'' അവര്‍ ഞങ്ങള്‍ക്ക് ചോറും ഇറച്ചിയും ഞങ്ങള്‍ക്ക് കഴിക്കാനായി നല്‍കി. പക്ഷേ. മാംസത്തിന് വിചിത്രമായ അത് കഴിച്ചതിനുശേഷം ഞങ്ങളില്‍ ചിലര്‍ക്ക് വയറ്റില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. 'ഞങ്ങള്‍ ഭക്ഷണം കഴിച്ച് പൂര്‍ത്തിയാക്കിയപ്പോള്‍, ഇത് യസീദി കുഞ്ഞുങ്ങളുടെ മാംസമാണെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. അവര്‍ ഞങ്ങളെ, ശിരഛേദം ചെയ്ത കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ കാണിച്ചു. ഇവരെയാണ് നിങ്ങള്‍ ഇപ്പോള്‍ കഴിച്ചതെന്ന് പറഞ്ഞു. ആ കുഞ്ഞുങ്ങളുടെ അമ്മമാരും ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. ഒരു അമ്മ സ്വന്തം കുഞ്ഞിനെ അതിന്റെ കൈകള്‍ നേക്കി തിരിച്ചറിഞ്ഞു- ഫൗസിയ കൂട്ടിച്ചേര്‍ത്തു. അതോടെ സ്ത്രീ കുഴഞ്ഞുവീഴുകയും നിമിഷങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു.
പട്ടിണിക്കിട്ടതിനൊടുവില്‍ നല്‍കിയത് കുഞ്ഞുങ്ങളുടെ മാംസമായിരുന്നു എന്ന് തിരിച്ചറിഞ്ഞതോടെ ബന്ദികളെല്ലാം തകര്‍ന്നുപോയെന്നും ഫൗസിയ പറഞ്ഞു. വടക്കന്‍ ഇറാഖിലുള്ള മതന്യൂനപക്ഷ വിഭാഗമാണ് യസീദികള്‍. മതപരമായ വൈരം കാരണം ഐസിസ് അവരെ വെറുതെ വിടാറില്ല. 2014-ലായിരുന്നു ഇറാഖില്‍ യസീദികള്‍ പ്രബലമായുള്ള മേഖല ഐഎസ് ഭീകരര്‍ കീഴടക്കി ജനങ്ങളെ ബന്ദികളാക്കിയത്. ഫൗസിയ അടക്കം നിരവധി പെണ്‍കുട്ടികളെ അവര്‍ ലൈംഗിക അടിമകളാക്കി. അവള്‍ക്ക് രണ്ട് കുട്ടികളുണ്ടായി. പിന്നീട് ഗസ്സയില്‍ കഴിഞ്ഞിരുന്ന ഫൗസിയയെ അടുത്തിടെ ഇസ്രായേലി സൈന്യമാണ് രക്ഷപ്പെടുത്തിയത്.
യുഎസ് എംബസിയുമായി ചേര്‍ന്ന് ഐഡിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് കഴിഞ്ഞ മാസം ഫൗസിയയെ രക്ഷിച്ചത്. ഐഎസില്‍ നിന്ന് സ്വതന്ത്രയായെങ്കിലും ബലാത്സംഗങ്ങളിലൂടെ പിറന്ന തന്റെ രണ്ട് കുട്ടികള്‍ ഇപ്പോഴും ഗസ്സയിലുണ്ടെന്ന് അവള്‍ പറയുന്നു.