- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്ലാമിനെതിരെ പോസ്റ്റിട്ടതിന് സുഹൃത്തുക്കള്‍ വിളിച്ചിറക്കിക്കൊണ്ടുപോയി കൊന്നത് കഴുത്തറത്ത്; ഐസിസ് മോഡലില്‍ കൊല നടത്തിയിട്ടും പ്രതികള്‍ക്ക് ജാമ്യം; സാക്ഷികളെ ഭീഷണിപ്പെടുത്തിയേതാടെ ആറു പ്രതികളുടെ ജാമ്യം റദ്ദാക്കി; കോയമ്പത്തുര്‍ ഫാറൂഖ് വധക്കേസില്‍ പ്രതികള്‍ ഇനി ജയിലില്‍
കോയമ്പത്തുര്‍: ഫേസ്ബുക്കിലൂടെ ഇസ്ലാമിക വിമര്‍ശനം നടത്തിയതിന് കഴുത്തറത്ത് കൊല്ലപ്പെട്ട കോയമ്പത്തൂരിലെ യുക്തിവാദിയും ദ്രാവിഡര്‍ വിടുതലൈ കഴകം പ്രവര്‍ത്തകനുമായ എച്ച് ഫാറൂഖിന്റെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഇന്ത്യയില്‍ നടന്ന ഐസിസ് മോഡല്‍ കൊലപാതകമായിരുന്നിട്ടും, പ്രതികള്‍ ആറുപേരും കുറച്ചുകാലത്തിനുശേഷം ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. എന്നാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ ഇപ്പോള്‍ ഈ ആറുപേരുടെയും ജാമ്യം റദ്ദാക്കി, കോയമ്പത്തൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരിക്കയാണ്.
ഐസിസ് മോഡലില്‍ കൊല
പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ ആരാധകനായിട്ടായിരുന്നു ഫാറൂഖ് വളര്‍ന്നത്. അങ്ങിനെയാണ് പെരിയോറിസ്റ്റ് സംഘടനകളിലൊന്നായ ദ്രാവിഡര്‍ വിടുതലൈ കഴകത്തില്‍ അദ്ദേഹം അംഗമാവുന്നത്. ദൈവത്തിനും മതത്തിനും ജാതിയ്ക്കും താന്‍ എതിരാണെന്നും ഒരു മനുഷ്യനും താന്‍ എതിരല്ലെന്നും ആവര്‍ത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് അദ്ദേഹത്തിന്റെതായി ഫേസ് ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ മതം ഉപേക്ഷിച്ച് നിരീശ്വവാദത്തിലേക്ക് നീങ്ങിയതോടെ ഫാറൂഖിനെ പലരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പലരും താക്കീത് ചെയ്തു. പക്ഷെ തന്റെ നിലപാടുകളില്‍ ആ യുവാവ് ഉറച്ചു നിന്നു. 2017 മാര്‍ച്ച് 16 ന് രാത്രി പതിനൊന്ന് മണിയോടെ പൂണ്ട്കാട് കോര്‍പ്പറേഷന്‍ അറവുശാലയ്ക്ക് സമീപം വെച്ചാണ് കൊല നടന്നത്. വിശ്വാസിയായ ഒരു അടുത്ത സുഹൃത്ത് ഫാറൂഖിനെ വീട്ടില്‍ നിന്നും വിളിച്ചു വരുത്തുകയായിരുന്നു. പിതാവ് പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും ഫാറൂഖ് കേട്ടില്ല. ആ യാത്ര തിരിച്ചുവരാത്ത യാത്രയാവുമെന്ന് പിതാവ് കരുതിയില്ല.
ഐഎസ് തീവ്രവാദികളെപ്പോലെ ദയയുടെ കണികപോലുമില്ലാതെ ക്രൂരമായിട്ടായിരുന്നു കഴുത്തറുത്ത് തീവ്രവാദികള്‍ ഫാറൂഖിനെ കൊലപ്പെടുത്തിയത്. കടുവുള്‍ ഉണ്ട് എന്ന് പറയുകയും അള്ളാഹു അക്ബര്‍ വിളിക്കുകയും ചെയ്താല്‍ തന്നെ വെറുതെവിടാമെന്ന് അവര്‍ പറഞ്ഞിട്ടും ഫാറൂഖ് വഴങ്ങിയില്ല. തുടര്‍ന്നാണ് കൊല നടന്നത് എന്നാണ് പ്രതികള്‍ പൊലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നത്. ഫാറൂഖിന്റെ ഏതാനും സുഹൃത്തുക്കളെ അറസ്റ്റ്ചെയ്തു എന്നല്ലാതെ, സംഭവത്തിന്റെ സൂത്രധാരനെ ഇനിയും പിടികിട്ടിയിട്ടുമില്ല.
മുഖ്യധാരാ മാധ്യമങ്ങള്‍ ഒന്നും തന്നെ ഫാറൂഖിന്റെ മരണം അര്‍ഹിക്കുന്ന പരിഗണന കൊടുത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഘപരിവാര്‍ ആക്രമണങ്ങളില്‍ ഗൗരീലങ്കേഷും, ധബോല്‍ക്കറും, ഗോവിന്ദ് പന്‍സാരെയുമെല്ലാം കൊല്ലപ്പെട്ടമ്പോള്‍ ഉണ്ടായ പ്രതിഷേധത്തിന്റെ നൂറിലൊന്നുപോലും ഫാറൂഖിന് വേണ്ടി ഉണ്ടായില്ല. ഒരു മാതൃഭൂമി സാഹിത്യേല്‍സവത്തില്‍ ഫാറൂഖ് എന്ന നമ്മുടെ തൊട്ടുടത്ത് മതത്തിന്റെ പേരില്‍ കൊല്ലപ്പെട്ടകാര്യം, ഡോ എം.എന്‍ കാരശ്ശേരി പറയുമ്പോള്‍ അത് പലരും കേട്ടിട്ടുപോലും ഇല്ലായിരുന്നു.
ഭീഷണിപ്പെടുത്തുന്ന പ്രതികള്‍
കേസില്‍ സദ്ദാം ഹുസൈന്‍, ശംസുദ്ദീന്‍, സഫര്‍ അലി, അബ്ദുള്‍ മുനാബ,് അക്രം സിന്ദ, അന്‍സാദ എന്നിവരുള്‍പ്പെടെ 6 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോയമ്പത്തൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസ് നടക്കുന്നത്. അറസ്റ്റിലായ പ്രതികള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഈ കേസില്‍ സാക്ഷിയായി ഉള്‍പ്പെടുത്തിയ ഫാറൂഖിന്റെ സുഹൃത്ത് നെഹ്‌റുദാസ് കഴിഞ്ഞ വ്യാഴാഴ്ച ഈ കേസില്‍ മൊഴിയെടുക്കാന്‍ കോടതിയിലെത്തിയപ്പോള്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായി കോയമ്പത്തൂര്‍ റേസ്‌കോഴ്‌സ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു.
ഇതനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി. തുടര്‍ന്ന്, സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സെല്‍വരാജ് കോയമ്പത്തൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി, പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ഹര്‍ജി നല്‍കി.വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ച ജില്ലാ ചീഫ് സെഷന്‍സ് ജഡ്ജി ജി.വിജയ ആറുപേരുടെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ തീവ്രവാദ വിരുദ്ധ പോലീസിനോട് ഉത്തരവിട്ടു.
201-8ല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ ചേകന്നൂര്‍ മൗലവി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫാറൂഖിന്റെ കുടുംബം എത്തിയിരുന്നു. അന്ന് പിതാവ് ആര്‍ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞത് മതത്തെ വിമര്‍ശിച്ചു എന്നത് മാത്രമാണ് തന്റെ മകന്‍ ചെയ്ത തെറ്റ് എന്നാതിരുന്നു. ''മതത്തിനെതിരെ, ദൈവത്തിനെതിരെ സംസാരിച്ചു എന്നത് മാത്രമാണ് എന്റെ മകന്‍ ചെയ്ത തെറ്റ്. അതിനാണ് അവരവനെ മൃഗീയമായി കഴുത്തറുത്ത് കൊന്നത്. അവന്റെ ഗതി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന ആഗ്രഹം മാത്രമെ എനിക്ക് നിങ്ങളോട് പറയുവാനുള്ളു.''- എച്ച് ഫാറൂഖിന്റെ പിതാവ് ആര്‍ ഹമീദ് പറഞ്ഞത് ഇങ്ങനെയായിരുന്നു.
മകന്റെ വിശ്വാസങ്ങളോട് ഹമീദിന് ആദ്യമൊന്നും യോജിപ്പില്ലായിരുന്നു. എന്നാല്‍ തന്റെ ആശയത്തില്‍ ഉറച്ചു നിന്ന മകന്റെ നിലപാടിനോട് പിന്നീട് ഹമീദിന് താത്പര്യം തോന്നി. കൊല്ലുന്ന സമയത്ത് പോലും ദൈവം ഉണ്ടെന്ന് പറഞ്ഞാല്‍ വെറുതെ വിടാമെന്നായിരുന്നു പ്രതികള്‍ അവനോട് പറഞ്ഞിരുന്നത്. ഇക്കാര്യം അവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പക്ഷെ ഫാറൂഖിനെ കൊല്ലാനേ പറ്റുമായിരുന്നുള്ളു.. തോല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല. ഞാന്‍ ആര്‍ക്കും അടിമയല്ല.എനിക്ക് ആരും അടിമയല്ല എന്നായിരുന്നു മകന്‍ എപ്പോഴും പറയാറുണ്ടായിരുന്നതെന്നും ഹമീദ് പറഞ്ഞിരുന്നു.