- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്താവളത്തിനും തുറമുഖത്തിനും ഒത്ത മധ്യത്തിലായി സ്റ്റാർട്ടപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡിന്റെ ഓഫോറി നെറ്റ് ക്ലബ്; പിന്നിൽ തലസ്ഥാനത്തെ മദ്യരാരാജാവിന്റെ മകൻ; ബുധനാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേകം പരിപാടികളും; മെട്രോ മോഡലിലേക്ക് മാറാൻ തിരുവനന്തപുരവും; ഇനി ടെക്നോപാർക്കിലും നിശാ ക്ലബ്ബ് വരും
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം വരുന്നതിനു മുന്നോടിയായി തലസ്ഥാനത്ത് നൈറ്റ്ക്ലബും പബും തുറന്ന് സർക്കാർ. തിരുവനന്തപുരം വിമാനത്താവളത്തിനും വിഴിഞ്ഞം തുറമുഖത്തിനും ഒത്ത മദ്ധ്യത്തിലായി ഈഞ്ചയ്ക്കലിലാണ് സ്റ്റാർട്ടപ്പ് ലക്ഷ്വറി ഹോസ്പിറ്റാലിറ്റി ബ്രാൻഡായ ഓഫോറി നെറ്റ് ക്ലബ് തുറന്നത്. ഇതിനു പുറമേ ടെക്നോപാർക്കിലും നൈറ്റ്ക്ലബ് വരുന്നുണ്ട്.
തലസ്ഥാനത്തെ വമ്പൻ ബാർ രാജാവിന്റെ മകനാണ് നൈറ്റ് ക്ലബുകൾ നടത്തുന്നത്. യമഹാ സുരേന്ദ്രന്റെ മകനാണ് പിന്നിൽ. അച്ഛൻ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിനായതിനാൽ ബിസിനസ് മക്കൾ ഏറ്റെടുക്കുകയായിരുന്നു. ഇവർക്ക് സംസ്ഥാനത്തുടനീളം ബാറുകളും ഹോട്ടലുകളുമുണ്ട്. തുറമുഖം വരുന്നതോടെ തലസ്ഥാനത്ത് നൈറ്റ്ക്ലബും പബുമില്ലെങ്കിൽ മെട്രോ സംസ് കാരമുണ്ടാവില്ലെന്നും തുറമുഖത്തിന് അതൊരു അനിവാര്യതയാണെന്നും വിലയിരുത്തിയാണ് സർക്കാർ നടപടി.
24 മണിക്കൂറും പ്രവർത്തിക്കുന്ന നൈറ്റ്ക്ലബ് അതിരുകളില്ലാത്ത സൗഹൃദത്തിന്റെയും ആഘോഷത്തിന്റെയും അരങ്ങാണ്. 4500 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായാണ് ക്ലബ് പ്രവർത്തിക്കുക. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഡാൻസ് ഫ്ലോറുകൾ, ഭക്ഷണശാലകൾ, കൂട്ടായ ആഘോഷങ്ങൾക്ക് പ്രത്യേക സൗകര്യം എന്നിങ്ങനെ നിരവധി പ്രത്യേകതകൾ ഓഫോറി നൈറ്റ് ക്ലബിനുണ്ട്.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ നടക്കും. വാരാന്ത്യങ്ങളിൽ ബാൻഡുകൾ ഉൾപ്പെടെ പ്രത്യേക പരിപാടികളും ഉണ്ടാകും. സ്ത്രീ സൗഹൃദ ക്ലബായ ഓഫോറിയിൽ ബുധനാഴ്ചകളിൽ സ്ത്രീകൾക്കായി പ്രത്യേകം പരിപാടികളും സംഘടിപ്പിക്കും. അന്താരാഷ്ട്ര ശൈലിയിൽ ഒരുക്കിയിരിക്കുന്ന നൈറ്റ് ക്ലബ് തലസ്ഥാനത്തെ നൈറ്റ് ലൈഫിനും, അനുബന്ധ വ്യവസായങ്ങൾക്കും ഉണർവേകുമെന്നാണ് സർക്കാർ വിലയിരുത്തൽ. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും രാത്രി 7 മുതൽ 12 മണി വരെയുമാണ് പ്രവർത്തനസമയം. 2500രൂപയോളം ടിക്കറ്റ് നിരക്ക് ഈടാക്കിയാണ് ക്ലബിലേക്ക് പ്രവേശനം അനുവദിക്കുക. കൊച്ചിയിലടക്കം മറ്റ് നഗരങ്ങളിലും നൈറ്റ്ക്ലബുകൾ കൂടുതലായി തുറക്കാനാണ് നീക്കം.
ഐടി പാർക്കുകളിൽ പബ്ബ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽവ്യക്തമാക്കിയിരുന്നു. മറ്റ് ഐടി കേന്ദ്രങ്ങളിലുള്ള പബ്ബ് അടക്കമുള്ള സൗകര്യങ്ങൾ കേരളത്തിൽ ഇല്ല എന്നത് കുറവായിവരുന്നുണ്ട്. ഐടി കമ്പനികളിലെ ജീവനക്കാരായ യുവത മറ്റു കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ ഇവിടെയും ആഗ്രഹിക്കും. സംസ്ഥാനത്ത് പുതിയ ഐടി കമ്പനികൾ സ്ഥാപിക്കാൻ തയ്യാറായി പ്രതിനിധികളെ ഇങ്ങോട്ടയക്കുമ്പോൾ പബ്ബ് അടക്കമുള്ള സൗകര്യങ്ങൾ ഇല്ല എന്നത് കുറവായി അവർ നൽകുന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് പരിഹരിക്കാൻ സർക്കാർ നേരത്തെ ആലോചിച്ചിരുന്നു.
കേരളത്തിലെ ആദ്യ പബ് ആയകൊച്ചി ഷിപ്പ്യാർഡിന് എതിർ ഭാഗത്തുള്ള ഹാർബർ വ്യൂ ഹൈഫ്‌ളൈ ബാർ എക്‌സൈസ് അടുത്തിടെ പൂട്ടിച്ചിരുന്നു. വനിതകളെ ഉപയോഗിച്ചു മദ്യം വിതരണം ചെയ്തതിനെത്തുടർന്നായിരുന്നു നടപടി. രാത്രി 11.30നു മദ്യം നൽകിയതിന്റെ ബില്ല് ഉദ്യോഗസ്ഥർക്കു ലഭിച്ചതോടെയാണ് നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം ലഭിച്ചതോടെ വൻ തുക നൽകി പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘം ഇവിടെ നൈറ്റ് പാർട്ടിക്ക് എത്തുന്നതു പതിവായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്