- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലബാമയിൽ ഇന്ന് നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കുന്നു
ന്യൂയോർക്ക്: നൈട്രജൻ വാതകം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ വധശിക്ഷ ഇന്ന് അമേരിക്കയിൽ നടപ്പാക്കാൻ ഇരിക്കെ ലോകം മുഴുവൻ ഉറ്റുനോക്കുന്നത് അമേരിക്കയെയാണ്. വളരെ ക്രൂരവും വേദനാജനകവുമായ ഈ മാർഗ്ഗം ശരിക്കും മനുഷ്യത്വ രഹിതമാണെന്നാണ് ഐക്യരാഷ്ട്ര സഭയും അഭിപ്രായപ്പെടുന്നത്. 1988-ൽ സുവിശേഷ പ്രസംഗകനായ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം ഒരു സ്ത്രീയെ കൊലചെയ്ത കെന്നെത്ത് സ്മിത്ത് എന്ന 58 കാരനാണ് ഈ അപൂർവ്വ ശിക്ഷ വിധിച്ചിരിക്കുന്നത്.
നിയമപരമായ രീതിയിൽ കുത്തിവയ്പിലൂടെ വധശിക്ഷ നടപ്പിലാക്കുവാനായിരുന്നു 2022 നവംബറിൽ കോടതി ഉത്തരവിട്ടത്. എന്നാൽ, അതിൽ നിന്നും അയാൾ രക്ഷപ്പെടുകയായിരുന്നു. അമേരിക്കയിലെ മൂന്ന് സംസ്ഥാനങ്ങളിൽ നൈട്രജൻ ഉപയോഗിച്ചുള്ള വധശിക്ഷ നിയമവിധേയമാണ്. അതിനാലാണ് പിന്നീട് ഇയാളെ ഈ മാർഗത്തിലൂടെ വധിക്കാൻ തീരുമാനിച്ചത്.
ഈ മാർഗ്ഗം സ്വീകരിക്കുന്നതിൽ മനുഷ്യത്വ രഹിതമായി ഒന്നുമില്ലെന്നാണ് സംസ്ഥാന ഭരണകൂടം അവകാശപ്പെടുന്നതെങ്കിലും വിദഗ്ദ്ധർ പറയുന്നത് അമിതമായ വേദനയും അപമാനവും സഹിക്കേണ്ടി വരുമെന്നാണ്. ഒരുപക്ഷെ അയാൾ മരണമടയാതെ, നിർജ്ജീവാവസ്ഥയിൽ എത്തിച്ചേരുന്നതിനും സ്വന്തം ഛർദ്ദിലിൽ കിടന്ന് ശ്വാസം മുട്ടി മരിക്കുന്നതിനും ഇടവന്നെക്കാമെന്നുമാണ്. ചില മൃഗങ്ങളെ വധിക്കുന്നതിന് പോലും ഈ രീതിയ് ഉപയോഗിക്കുന്നതിന് അമേരിക്കൻ വെറ്റിനറി മെഡിക്കൽ അസ്സോസിയേഷൻ എതിർപ്പുയർത്തുന്നുണ്ട്.
ചില സ്പീഷീസിൽ ഉൾപ്പെടുന്ന മൃഗങ്ങൾക്ക് ഇത് വല്ലാത്ത അസ്വസ്ഥതയുണ്ടാക്കും എന്നതിനാലാണത്. ക്രൂരമായ പീഡനം, മനുഷ്യത്വരഹിതമായ സമീപനം, ശിക്ഷ എന്നിവയെ എതിർക്കുന്ന മനുഷ്യാവകാശ കരാറുകളുടെ ലംഘനമാകും ഇതെന്ന് ഐക്യരാഷ്ട്രസഭയിലെ ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു. ഇന്ന്, വ്യാഴാഴ്‌ച്ച പ്രാദേശിക സമയം അതിരാവിലെ 2 മണിക്കും വെള്ളിയാഴ്‌ച്ച രാവിലെ 6 മണിക്കും ഇടയിലായിരിക്കും ശിക്ഷ നടപ്പാക്കുക. ഈ സമയത്തിനുള്ളിൽ ഇത് തടയുന്നതിനുള്ള നടപടികളുമായി നിയമ വിദഗ്ധരും മുന്നോട്ട് പോകുന്നുണ്ട്.
ഈ പുതിയ മാർഗ്ഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്ന ഉടനെ സ്മിത്ത് ഒരു അവസാന ശ്രമമായി ദയാഹർജി നൽകിയിരുന്നു. എന്നാൽ അത് സുപ്രീംകോടതി നിരാകരിക്കുകയായിരുന്നു. കുത്തിവയ്പിലൂടെയുള്ള വധശിക്ഷ നടപ്പാക്കുന്നതിന് സമാനമായി കുറ്റവാളിയെ പൂർണ്ണ നഗ്‌നനാക്കി പരിശോധിക്കുകയും കൈകാലുകൾ ബന്ധിക്കുകയും ചെയ്തതിന് ശേഷമായിരിക്കും ശിക്ഷ നടപ്പിലാക്കുക.
കൈകാലുകൾ അനക്കാൻ ആകാത്തവിധം കട്ടിലിൽ ബന്ധിച്ചതിന് ശേഷമായിരിക്കും ടൈപ്പ് - സി ഫുൾ ഫേസ്പീസ് സപ്ലൈഡ് എയർ റെസ്പിരേറ്റർ എന്നറിയപ്പെടുന്ന മാസ്‌ക് ഇയാളെ ധരിപ്പിക്കുക. വ്യാവസായിക മേഖലകളിൽ, ചില കടുത്ത സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ഓക്സിജൻ ലഭ്യമാക്കുന്നതിനാണ് സാധാരണയായി ഈ വിഭാഗത്തിൽ പെടുന്ന മാസ്‌കുകൾ ഉപയോഗിക്കുക. ഇവിടെ ഓക്സിജന് പകരം നൈട്രജൻ ആയിരിക്കും നൽകുക.