- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താന്ത്രിക് സെക്സും, നഗ്നപൂജയുമായി ജീവിതം ആഘോഷിച്ചുകഴിയുന്നതിനിടെ ഒരുഉഡായിപ്പ് കൂടി; യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ ഇ-പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നുവെന്ന് നിത്യാനന്ദ; സേവനങ്ങളും ആനുകൂല്യങ്ങളുമായി നിരവധി വാഗ്ദാനങ്ങൾ
ന്യൂഡൽഹി: ഇന്റർപോൾ അന്വേഷിക്കുന്നുണ്ടെങ്കിലും, താന്ത്രിക് സെക്സും, നഗ്നപൂജയുമായി ജീവിതം ആഘോഷിച്ചുകഴിയുകയാണ് വിവാദ ആൾദൈവം നിത്യാനന്ദ. കൈലാസം എന്ന പേരിൽ സാങ്കൽപ്പിക രാജ്യം സൃഷ്ടിച്ച് സ്വന്തമായി റിസർവ് ബാങ്കും നാണയവും വരെ സ്ഥാപിച്ച് സസുഖം വാഴുന്നതിനിടെയാണ്, പഴയ പീഡനാരോപണങ്ങൾ വെളുപ്പിച്ചെടുക്കാൻ, തന്റെ വനിതാ പ്രതിനിധി സംഘത്തെ കഴിഞ്ഞമാസം യുഎന്നിലെ യോഗത്തിന് പറഞ്ഞുവിട്ടത്.
യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയുടെ പ്രതിനിധികൾ യുഎൻ യോഗത്തിൽ പങ്കെടുത്തത് ഇന്ത്യയടക്കം ലോകരാജ്യങ്ങളെ ഞെട്ടിച്ചെങ്കിലും, നിത്യാനന്ദ ഉഡായിപ്പുമായി മുന്നോട്ടുതന്നെയാണ്. കൈലാസയുടെ ഇ പൗരത്വം സൗജന്യമായി വിതരണം ചെയ്യുന്നുവെന്നാണ് കള്ളസ്വാമിയുടെ ഒടുവിലത്തെ പ്രഖ്യാപനം. ആദ്യ ഹിന്ദു രാജ്യമെന്ന് നിത്യാനന്ദ അവകാശപ്പെടുന്ന കൈലാസയുടെ ഇ - പൗരത്വം വിതരണം ചെയ്യുന്നതായി ട്വിറ്ററിലാണ് അദ്ദേഹം അറിയിച്ചത്. കൈലാസ.ഓർഗ് https://kailaasa.org/e-citizen/ എന്ന വെബ്സൈറ്റ് വഴി ഇ-പൗരത്വത്തിന് അപേക്ഷിക്കാമെന്നും ട്വീറ്റിൽ പറയുന്നു. കൈലാസാസ് എസ്പി.എച്ച് നിത്യാനന്ദയെന്ന പേരിലുള്ള അക്കൗണ്ടിലാണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഹിന്ദുയിസത്തിന്റെ പരമാധികാരിയുടെ അക്കൗണ്ട്, നിത്യാനന്ദ പരമശിവം, പുരാതന പ്രബുദ്ധമായ ഹിന്ദു നാഗരിക രാഷ്ട്രം 'കൈലാസ'യുടെ പുനരുജ്ജീവകൻ എന്നിങ്ങനെയാണ് ഈ ട്വിറ്റർ അക്കൗണ്ടിലെ വിവരങ്ങൾ.
കൈലാസയുടെ ഇ-പൗരത്വത്തെ കുറിച്ച് വെബ്സൈറ്റിൽ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: കൈലാസ സേവനങ്ങൾ ലോകത്തിന് ലഭ്യമാക്കുന്നതിനായി ഹിന്ദുയിസത്തിന്റെ പരമാധികാരിയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസയിലെ ഭരണകൂടവും രൂപകൽപ്പന ചെയ്ത സംരംഭമാണ് ഇ-പൗരത്വം. ഈ സംരംഭം ലോകമെമ്പാടുമുള്ള എല്ലാ ഹിന്ദുക്കൾക്കും വേണ്ടിയുള്ളതാണ്. ഇ-പൗരത്വ കാർഡ് ഉടമയ്ക്ക് നിരവധി സേവനങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്നും വെബ്സൈറ്റിൽ പറയുന്നു.
Apply Now for the Free E-Citizenship of United States of KAILASA.https://t.co/zPWSIaOVxl#Kailasa #nithyananda #UN #citizenship pic.twitter.com/YU5KMcOoVY
- KAILASA's SPH Nithyananda (@SriNithyananda) March 3, 2023
പാസ്പോർട്ട് റദ്ദാക്കിയിട്ടും ഇന്ത്യ വിട്ട നിത്യാനന്ദ 2019 അവസാനത്തോടെ കൈലാസം എന്ന പേരിൽ സ്വന്തം രാജ്യം സ്ഥാപിച്ചതായി അവകാശപ്പെട്ടിരുന്നു. ഇക്വഡോറിലെ ഒരു ദ്വീപിലാണ് നിത്യാനന്ദയുടെ രാജ്യമെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ടുകൾ. എന്നാൽ ഇക്വഡോർ ഇത് നിഷേധിച്ചതോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഒരു ദ്വീപിലാണ് നിത്യാനന്ദ രാജ്യം സ്ഥാപിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇന്റർപോളടക്കം തിരയുന്ന പ്രതിയായിട്ടും നിത്യാനന്ദ എവിടെയാണെന്ന് പോലും ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. ഇതിനിടെ മിക്കദിവസങ്ങളിലും തന്റെ അനുയായികൾക്കായി നിത്യാനന്ദ സാമൂഹികമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്ബുക്ക് പേജുകളിലും ട്വിറ്ററിലും യൂട്യൂബിലും നിത്യാനന്ദയുടെ പ്രഭാഷണങ്ങൾക്ക് ധാരാളം കാഴ്ചക്കാരുമുണ്ട്.
50 വട്ടം കോടതികളിൽ കേസ് വിളിച്ചെങ്കിലും ഒരുതവണ പോലും ഹാജരാകാത്ത നിത്യാനന്ദ വീഡിയോയിൽ തനിക്ക് നേരേ ആരോപണങ്ങൾ ഉന്നയിച്ചവരെ ഒരർഥത്തിൽ കളിയാക്കുകയാണ്. റിസർവ് ബാങ്ക് ഓഫ് കൈലാസ തികച്ചും നിയമപരമായാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് നിത്യാനന്ദ പറഞ്ഞു. സാമ്പത്തിക നയം, കറൻസി കൈമാറ്റം, ഉപയോഗം ഇതെല്ലാം വ്യക്തമാക്കുന്ന 300 പേജുള്ള രേഖ തയ്യാറായി കഴിഞ്ഞു. റിസർവ് ബാങ്ക് ഓഫ് കൈലാസയുടെ നിയമസാധുതയ്ക്ക് വേണ്ടി ഒരുരാജ്യവുമായി ധാരണാപത്രം ഒപ്പുവച്ചുവെന്നും ഇയാൾ പറയുന്നു നിത്യാനന്ദയുടെ കൈലാസ രാജ്യം അതിരുകൾ ഇല്ലാത്തതാണ്. തങ്ങളുടെ രാജ്യങ്ങളിൽ ആധികാരികമായി ഹിന്ദുമതം പിന്തുടരാനാവാതെ പുറത്താക്കപ്പെട്ടവരുടെ രാജ്യമാണ് കൈലാസം എന്നും വെബ്സൈറ്റിൽ പറയുന്നു.
താന്ത്രിക്ക് സെക്സ് അടക്കമുള്ള വിനോദങ്ങളും നഗ്നപൂജയ്ക്ക് ആശ്രമത്തിൽ കന്യകമാരുമായി സസുഖം വാണിരുന്ന സ്വാമി നിത്യാനന്ദ എന്ന ആൾദൈവം വാർത്തകളിൽ നിറഞ്ഞത് തമിഴ്നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ടിലൂടെയാണ്. തന്റെ രണ്ട് പെൺമക്കളെയും നിത്യാനന്ദ തടങ്കലിലാക്കി പീഡിപ്പിക്കുകയാണെന്ന് പരാതിയുമായി എത്തിയതോടെയാണ് നിത്യാനന്ദയ്ക്ക് ആശ്രമം വിട്ട് ഓടേണ്ടി വന്നത്. ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിതിന് പിന്നാലെയാണ് നിത്യാനന്ദയുടെ കൂടുതൽ തട്ടിപ്പ് പുറത്തുവന്നത്.ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസ ആത്മീയത വിറ്റ് തന്റ സാമ്രാജ്യം കെട്ടിപ്പൊക്കുകയായിരുന്നു. മീഡിയ സപ്പോർട്ട് കൂടി ലഭിച്ചതോടെ ആശ്രമം വളർന്നു. നിത്യാനന്ദയുടെ പ്രസംഗം കേൾക്കാൻ ഭക്തരുടെ ഒഴുക്കായി ആത്മീയതയെ കച്ചവട ഉൽപന്നമാക്കി മാറ്റാൻ നിത്യാനന്ദ എന്ന വ്യാജനെ സഹായിച്ചത് തെന്നിന്ത്യയിലെ മുൻ നിര നായികയാിരുന്ന രഞ്ജിതയുടെ കടന്ന് വരവായിരുന്നു. ആശ്രമത്തിന്റെ ഭാഗമായി രഞ്ജിത മാറിയതോടെ നിത്യാനന്ദയുടെ പേരും പ്രശസ്തിയും വർധിച്ചു. കന്യകമാരായ ശിഷ്യ ഗണങ്ങളായിരുന്നു നിത്യാനന്ദയ്ക്ക് കൂടുതൽ സന്തോഷം നൽകിയിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ