- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിക്ക് സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും ഒന്നും നടന്നില്ല; വഴി വരുന്നത് കാണാതെ സ്‌കറിയ യാത്രയായി; മൃതദേഹം റോഡിലെത്തിച്ചത് നടവരമ്പിലൂടെ ചുമന്ന്; കോതമംഗലം കീരംപാറയിൽ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന അഞ്ചിലേറെ കുടുംബങ്ങൾ
കോതമംഗലം : സ്ഥലം വിട്ടുകൊടുത്ത് വർഷങ്ങൾ കാത്തിരുന്നിട്ടും വഴി യാഥാർത്ഥ്യമായില്ല. സ്‌കറിയയുടെ അന്ത്യയാത്ര ഉറ്റവരുടെ കൈതാങ്ങിൽ നടവരമ്പിലൂടെ. ദുർവിധിയിൽ പരിതപിച്ച് കുടുംബം. കീരംപാറ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന ചെങ്ങമനാട് സ്‌കറിയ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഒരാൾക്ക് നടക്കാവുന്ന വഴിയിലൂടെ അദ്ദേഹത്തിന്റെ മൃതദേഹം ഉറ്റവർ ചുമന്നാണ് വാഹനം എത്തുന്ന സ്ഥലത്തെത്തിച്ചത്.
വഴിയില്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അഞ്ചിലേറെ കുടുംബങ്ങൾ ഇവിടെയുണ്ട്. ദുരിതം നേരിടാൻ കഴിയാതെ ഒരോരുത്തരായി ഇവിടെ നിന്ന് താമസം മാറിക്കൊണ്ടിരി്ക്കുകയാണ്.
വഴിക്കായുള്ള മുഴുവൻ സ്ഥലവും പഞ്ചായത്തിലേക്ക് വിട്ടു നൽകിയെങ്കിലും തനത് ഫണ്ട് ഇല്ലാത്തതിനാൽ ഇതുവരെ റോഡ് നിർമ്മിച്ചിട്ടില്ല. എം എൽ എ യോ എം പി യോ കനിഞ്ഞാലെ റോഡ് നിർമ്മാണം നടക്കുകയുള്ളു എന്നതാണ് നിലവിലെ സാഹചര്യമെന്ന് വാർഡ് മെമ്പർ വി കെ വർഗീസ് പറഞ്ഞു.
പഞ്ചായത്തിലേക്ക് അപേക്ഷ നൽകിയിട്ട് തന്നെ 25 വർഷത്തോളമായി. ഇതുവരെ യാതൊരു നീക്കുപോക്കും ഉണ്ടായിട്ടില്ല. ആകെ ചെയ്തത് കനാലിന് കുറുകെ ഒരു പാലം വാർത്തു എന്നത് മാത്രമാണ്. വഴി പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണം. ഇത് സങ്കടകരമായ സാഹചര്യമാണ്, വറുഗീസിന്റെ ഭാര്യ ശോശാമ്മ സ്‌കറിയ പറഞ്ഞു.
മറുനാടന് മലയാളി ലേഖകന്.