കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ നടൻ വിനായകൻ നടത്തിയ അപകീർത്തിപരമായ പരാമർശത്തിൽ എറണകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർക്ക് യൂത്ത് കോൺഗ്രസ് പരാതി കൊടുത്തു. യൂത്ത് കോൺഗ്രസ് എറണകുളം മണ്ഡലം ഭാരവാഹിയായ സോണി പനന്താനം ആണ് പരാതി നൽകിയത്. മുൻ മുഖ്യമന്ത്രിയോടുള്ള അനാദരവ് അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെ അപമാനിക്കുന്നതിനും തുല്യമാണ്, വിനായകന്റെ മേൽ പ്രവർത്തിയിൽ ഉചിതമായ നടപടിയെടുക്കണമെന്നും അപകീർത്തിപരമായ പരാമർശത്തിനും അയാൾക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നും യൂത്ത് കോൺഗ്രസ് സമർപ്പിച്ച പരാതിയിൽ പറയുന്നു. കോൺഗ്രസ് നേതൃത്വവും പരാതി നൽകിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടി ചത്തു.. അതിന് ഞങ്ങൾ എന്ത് ചെയ്യണം! എന്റെ അച്ഛനും ച.ത്തു, നിങ്ങളുടെ അച്ഛനും ചത്തു! അതിനിപ്പോ നമ്മൾ എന്തുചെയ്യണം? പ്ലീസ് നിർത്തിയിട്ട് പോ.. പത്രക്കാരെ.. നല്ലവൻ ആണെന്ന് നിങ്ങൾ വിചാരിച്ചാൽ ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ അറിയില്ല ഇയാളൊക്കെ ആരാണെന്ന്! അപ്പോൾ നിർത്ത്.. ഉമ്മൻ ചാണ്ടി പോയി. അത്രേയുള്ളൂ..'', വിനായകൻ വീഡിയോയിലൂടെ പ്രതികരിച്ചത് ഇങ്ങനെയാണ്. വലിയ രീതിയിലുള്ള വിമർശനമാണ് വിനായകന് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.

ഇത്തരം വീഡിയോ ചെയ്തു പൊങ്കാല മേടിക്കാതെ ഉറങ്ങാതിരിക്കാൻ പറ്റില്ലേയെന്നും നിരവധി പേരാണ് വിനായകനോട് ചോദിക്കുന്നത്. ഇങ്ങനെയൊരു വീഡിയോ ചെയ്ത വിനായകന് എതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. മുന്മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടിക്ക് എതിരെ അദ്ദേഹത്തിന്റെ മരണത്തിന് ശേഷം ഇത്തരമൊരു ആക്ഷേപം നടത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്. വിമർശനം ഉയർന്നത്തോടെ വിനായകൻ വീഡിയോ ഡിലീറ്റ് ചെയ്തു. സിനിമാ ലോകവും വിനായകന്റെ പോസ്റ്റിന്റെ ഞെട്ടലിലാണ്.

താരത്തിന്റെ ഫേസ്‌ബുക്കിലെ മറ്റ് പോസ്റ്റുകൾക്കു കീഴെയും വൻ പ്രതിഷേധമാണ് ആളുകളുടെ ഇടയിൽ നിന്നും ഉയരുന്നത്. വിനായകൻ പിന്നീട് ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. ഡിലീറ്റ് ചെയ്യും മുമ്പ് വ്യാപകമായി തന്നെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇതിനെ തുടർന്ന് നടൻ തന്നെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നുമാണ് കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ടിവി വച്ചു നോക്കിയാൽ തന്നെ ആർക്കും ഉമ്മൻ ചാണ്ടി ആരെന്ന് മനസ്സിലാകും. കേരളം ഒന്നാകെ ഉമ്മൻ ചാണ്ടിക്ക് വേണ്ടി നിലയുറപ്പിക്കുമ്പോഴാണ് കുഞ്ഞൂഞ്ഞിനെ അധിക്ഷേപിച്ച് വിനായകൻ എത്തിയത്.

പല വിവാദങ്ങളും വിനായകൻ ഉണ്ടാക്കിയിട്ടുണ്ട്. ''നിങ്ങളുടെ ആദ്യത്തെ സെക്സ് ഭാര്യയുമായി ആയിട്ടായിരുന്നോ, എന്നാൽ എന്റെത് അങ്ങനെയല്ല. ഞാൻ പത്തുസ്ത്രീകളുമായെങ്കിലും ബന്ധപ്പെട്ടിട്ടുണ്ട്. ഇത് പത്തും ഞാൻ ചോദിച്ച് വാങ്ങിയതാണ്. അല്ലാതെ സ്ത്രീകൾ ഇങ്ങോട്ട് സമീപിച്ചതല്ല.''-മലയാളികൾ ഏറ്റവും കൂടുതൽ ഞെട്ടിച്ച പരസ്യമായ സെക്സ് ഡയലോഗ് പറഞ്ഞത് നടൻ വിനായകനാണ്. ലൈംഗിക വിഷയങ്ങളിൽ പകൽ മാന്യരും, കടുത്ത സദാചാരവാദിയുമായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന മലയാളി ശരിക്കും ഞെട്ടിയ ഒരു വാർത്താ സമ്മേളനം ആയിരുന്നു അത്. അതിന് അപ്പുറത്തേക്ക് പുതിയ പരിഹാസം എത്തി.

ഒരു കാലത്ത് പൊളിറ്റിക്കൽ നിലപാടുകളുടെ പേരിൽ, വിനായകനെ ആഘോഷിച്ച ലെഫെ്റ്റ് ലിബറൽ പ്രാഫൈലുകളുടെ കണ്ണിൽ അയാൾ ഇന്ന് വില്ലനാണ്. പക്ഷേ വിനായകനെ അറിയുന്നവർക്ക് ഇതിലൊന്നും യാതൊരു അത്ഭുദവുമില്ല. തന്റെ മനസ്സിൽ എന്താണോ വരുന്നത് അത് എത്ര ശരിയാലും തെറ്റായാലും അതേപോലെ തുറന്നടിക്കുന്ന പ്രകൃതമാണ് വിനായകന്. 'ഞാൻ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞുപോകും. അത് പിന്നെ വെള്ളമടിച്ചാണ് കഞ്ചാവ് അടിച്ചിട്ടാണ് എന്നൊക്കെ പ്രചാരണം വരും. അതുകൊണ്ടാണ് ഞാൻ അധികം അഭിമുഖങ്ങൾക്കൊന്നും നിന്നുകൊടുക്കാത്തത്്'- ഒരിക്കൽ വിനായകൻ തന്നെ പറഞ്ഞ കാര്യമാണിത്.

ഒരു കലാകാരന്റെ എല്ലാവിധ എക്സെൻട്രിസിറ്റീസും ഉള്ള, വികാര ജീവിയായ ഒരു സാധാരണക്കാരനാണ് വിനായകൻ. പക്ഷേ ചില സമയത്ത് അയാളുടെ ഉള്ളിലുള്ള ആൾട്ടർ ഈഗോ പുറത്തുചാടും. അതാണ് ഉമ്മൻ ചാണ്ടി വിമർശനത്തിലുമുള്ളത്. കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് സംസ്ഥാന അവാർഡ് കിട്ടിയപ്പോൾ കേരളത്തിൽ ഒരു കൾട്ട് ഫിഗർ ആവുകയായിരുന്നു വിനായകൻ. തിടമ്പേറ്റിയ ആനപ്പുറത്ത് വിനാകന്റെ പടം കൊണ്ടുപോയത് അടക്കമുള്ള സംഭവങ്ങൾ കേരളത്തിലുണ്ടായിരുന്നു. അതിജീവനത്തിന്റെയും പുരോഗമന രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു അയാൾ. അങ്ങനൊരു വ്യക്തിയാണ് ഉമ്മൻ ചാണ്ടിയുടെ ജനപിന്തുണ കണ്ടിട്ടും അപമാന പോസ്റ്റ് ഇടുന്നത്.

ഫാണിലുടെ ഒരു സ്ത്രീയോട് അസഭ്യം പറയുകയും കൂടെക്കിടക്കാൻ ക്ഷണിക്കുയും ചെയ്തിന്റെ പേരിൽ വിനായകനെതിരെ നേരത്തെ കേസ് ഉണ്ട്. ഇതും കൂടിയായതോടെ അയാൾ സോഷ്യൽ മീഡിയിൽ വില്ലനായി മാറുകയാണ്. ഒരു കാലത്ത് 'വി' നായകൻ എന്ന വിക്ടറിയുടെ ചിഹ്നമായിരുന്നു അയാൾ. പിന്നീട് നാക്ക് വില്ലനായതോടെ അയാൾ വികടനായകനായി.