- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ആളെ കൊല്ലി ആനയെ വെടിവെക്കാനുള്ള ഓപ്പറേഷൻ ബേലൂർ മഖ്‌ന ഉടൻ; കാട്ടാന നിലയുറപ്പിച്ചത് ചാലിഗദ്ദ കുന്നിൻ മുകളിൽ, ഉടൻ മയക്കു വെടിവെക്കും; കുങ്കിയാനകളും സ്ഥലത്തെത്തി; പിടികുടിയ ശേഷം കാട്ടാനയെ മുത്തങ്ങയിലേക്ക് മാറ്റും; നോർത്തൺ സി.സി.എഫിന്റെ നേതൃത്വത്തിൽ ദൗത്യസംഘം മയക്കുവെടിക്കുള്ള തയ്യാറെടുപ്പിൽ
മാനന്തവാടി: മാനന്തവാടി പടമലയിൽ ഇറങ്ങി ഒരാളെ കൊലപ്പെടുത്തിടിയ കാട്ടാനയെ പിടികൂടാൻ ദൗത്യസംഘം ശ്രമം തുടങ്ങി. ആന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ട്. ആന ആർ.ആർ.ടി സംഘത്തിന്റെ നിരീക്ഷണത്തിലാണുള്ളത്. കുന്നിൽ മുകളിൽ ഉള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാണ് ദൗത്യ സംഘത്തിന്റെ ആദ്യശ്രമം. രണ്ടു കുങ്കിയാനകളും സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടിവെക്കാൻ അവസരം ഒത്തുവന്നാൽ ഉടൻ മയക്കുവെടിവെക്കും. ഓപ്പറേഷൻ ബേലൂർ മഖ്‌ന എന്നാണ് ദൗത്യത്തിന് പേരിട്ടിരിക്കുന്നത്.
മയക്കുവെടിവെച്ച് പിടികൂടിയ ശേഷം വിശദമായ ആരോഗ്യ പരിശോധന പൂർത്തിയാക്കിയാക്കിയ ശേഷം ആനയെ മുത്തങ്ങ കാമ്പിലേക്ക് മാറ്റാണ് തീരുമാനം. വനംവകുപ്പ് തുടർ നടപടി സ്വീകരിക്കും. നോർത്തൺ സി.സി.എഫ് മാനന്തവാടിയിൽ കാമ്പ് ചെയ്താണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോ. അജേഷ് മോഹൻദാസാണ് വെറ്റിനറി ടീമിനെ നയിക്കുന്നത്. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്.
അതേസമയം, പടമലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ പനച്ചിയിൽ അജീഷിന്റെ മൃതദേഹം ഇന്നലെ രാത്രി പോസ്റ്റ്‌മോർട്ടം നടപടിക്ക് ശേഷം വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പടമല സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടക്കും. ശനിയാഴ്ച രാവിലെ 7.10 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കർണാടക വനംവകുപ്പിന്റെ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ആക്രമിച്ചത്. വീട്ടിലെ ജോലിക്ക് തൊഴിലാളികളെ അന്വേഷിച്ചുപോയ അജീഷ് വീടിന് 200 മീറ്റർ മാറി റോഡിൽ കാട്ടാനയുടെ മുന്നിൽപ്പെടുകയായിരുന്നു. തുടർന്ന് അജീഷ് സമീപത്തെ ജോമോന്റെ വീട്ടിലേക്ക് ഓടികയറിയെങ്കിലും രക്ഷപ്പെടാൻ കഴിഞ്ഞില്ല.
അതേസമയം വനംവകുപ്പിന്റെ അനാസ്ഥയാണ് ജീവൻ പൊലിയുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കർണാടക വനം വകുപ്പിന്റെ ഭാഗത്തെ വീഴ്‌ച്ചയും പ്രകടമാണ്. കർണാടക ഹാസൻ ഡിവിഷനിലെ ബേലൂരിൽനിന്ന് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ വിട്ടയച്ച ബേലൂർ മോഴയുടെ വിവരങ്ങൾ യഥാസമയം അറിയിക്കാത്തത് കർണാടക വനം വകുപ്പിന്റെ ഗുരുതര വീഴ്ച. 2023 നവംബർ 11നാണ് കർണാടക ഹാസൻ ഡിവിഷനിലെ ബേലൂരിൽനിന്ന് മോഴയെ പിടികൂടി റേഡിയോ കോളർ പിടിപ്പിച്ചത്. പിന്നീട് വയനാട് വന്യജീവി സങ്കേതത്തിൽപെട്ട മുത്തങ്ങ വനത്തോട് ചേർന്ന മൂലഹള്ളയിൽ തുറന്നുവിടുകയായിരുന്നു.
ഫെബ്രുവരി രണ്ടിന് സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി സെക്ഷനിൽ ബേലൂർ മോഴയുടെ സാന്നിധ്യം കേരള വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ആനയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർണാടക മുഖ്യ വനപാലകനും ബന്ദിപ്പൂർ ടൈഗർ റിസർവ് ഡയറക്ടർക്കും നോർത്തേൺ റേഞ്ച് ചീഫ് കൺസർവേറ്റർ കെ.എസ്. ദീപ കത്ത് നൽകിയിരുന്നു. ഈ കാര്യത്തിൽ കർണാടക വനംവകുപ്പ് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാത്തതാണ് യുവാവിന്റെ ജീവൻ നഷ്ടപ്പെടുന്നതിനും മാനന്തവാടി ഇന്നുവരെ കാണാത്ത പ്രതിഷേധങ്ങൾക്കും ഇടയാക്കിയത്.
കാട്ടാനയുടെ സാന്നിധ്യം സ്ഥിരീകരിച്ചതു മുതൽ ജില്ലയിലെ വനംവകുപ്പ് ജീവനക്കാർ 24 മണിക്കൂറും ആനയുടെ നീക്കം നിരീക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. ഇതിനായി ആന്റിനയും റിസീവറും ആവശ്യപ്പെട്ടെങ്കിലും കർണാടക വനംവകുപ്പ് നൽകാൻ തയാറായില്ല. പാസ് വേഡ് മാത്രമാണ് നൽകിയത്. ഇത് ബേലൂർ മോഴയുടെ നീക്കം നിരീക്ഷിക്കുന്നതിന് തടസ്സമായി. ശനിയാഴ്ച പുലർച്ചയോടെയാണ് ജില്ലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ ഏജൻസിയിൽനിന്ന് ആന്റിനയും റിസീവറും എത്തിച്ചത്. എന്നാൽ, ദൗർഭാഗ്യകരമായി യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.