തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സുരേഷ് ഗോപിയുടെ മകൾ ഭാര്യയുടെ വിവാഹത്തിൽ പങ്കെടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. വധൂവരന്മാർക്ക് മാല എടുത്തു നൽകി മുഖ്യകാർമ്മികന്റെ റോളിലും നരേന്ദ്ര മോദി നിരഞ്ഞു നിന്നു. വിവാഹ ശേഷം വധൂവരന്മാർക്ക് ആശംസകളും നേർന്ന ശേഷം വേഗത്തിൽ തന്നെ അദ്ദേഹം ശ്രീവത്സം ഗസ്റ്റ്ഹൗസിലേക്ക് മടങ്ങി. സുരേഷ് ഗോപിയുടെ മകൾക്ക് ് വിവാഹ മംഗളങ്ങൾ നേരാൻ സാന്നിധ്യമായി മോഹൻലാലും മമ്മൂട്ടിയും വൻ താരനിരയും ഉണ്ടായിരുന്നു.

നേരത്തെ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി വിവാഹ ചടങ്ങിൽ സംബന്ധിച്ചത്. ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. താമര മൊട്ടുകൾ കൊണ്ട് തുലാഭാരം നടത്തി. കിഴക്കേനടവഴി പ്രവേശിച്ച അദ്ദേഹം വിശേഷാൽ പൂജകളിൽ പങ്കെടുത്തു. തുടർന്ന് പുറത്തെത്തിയ ശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ താലികെട്ടിയ ശേഷം വധൂവരന്മാർ അദ്ദേഹത്തിന്റെ അനുഗ്രഹവും തേടി. ഇതോടൊപ്പം ഗുരുവായൂർ ആ സമയത്ത് വിവാഹിതരായവരെയും മോദി ആശംസകൾ അറിയിച്ചു.

നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്ന അദ്ദേഹം തൃപ്രയാർ ക്ഷേത്രത്തിലും ദർശനം നടത്തും. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്ന് രാവിലെ 6.31-നാണ്അദ്ദേഹം യാത്രതിരിച്ചത്. കേരളീയ വേഷത്തിൽ ഗുരുവായൂർ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട് ദേവസ്വം പ്രസിഡന്റ് പൊഫ.വിജയൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ചെലവഴിച്ചു.

നേരത്തെ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് കല്യാണമണ്ഡപത്തിലെത്തി. സുരേഷ് ഗോപിയും ഭാര്യ രാധികയും ചേർന്നാണ് മകളെ മണ്ഡപത്തിലേക്ക് കൈപിടിച്ചു കയറ്റിയത്. പ്രധാനമന്ത്രി എത്തിയ ശേഷമാണ് വിവാഹം നടന്നത്. ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹത്തിന് താരത്തിളക്കവുമേറെയാണ്. മലയാള സിനിമ അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും വലിയ താരവിവാഹമാണ് സുരേഷ് ഗോപിയുടെ മകളുടേത്.

വിവാഹത്തലേന്ന് തന്നെ മലയാള സിനിമയുടെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഗുരുവായൂരിൽ എത്തിച്ചേർന്നിരുന്നു. ദിലീപ്, ബിജു മേനോൻ, ഖുശ്‌ബു, ഷാജി കൈലാസ്, ജയറാം, പാർവതി, രചന നാരായണൻകുട്ടി, സരയു, ഹരിഹരൻ, ഷാജി കൈലാസ്, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങി വമ്പൻ താരനിരയാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. 19-ന് സിനിമാ താരങ്ങൾക്കും രാഷ്ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ വിരുന്ന് നടത്തും. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് റിസപ്ഷൻ നടത്തും.