- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ; നോട്ടീസ് വന്നത് കഴിഞ്ഞ മാസം; ഇതെന്തു കഥയെന്ന് ഭര്‍ത്താവ് മൂസ ഹാജി; തന്റെയോ മക്കളുടെയോ പേരില്‍ വാഹനങ്ങള്‍ ഇല്ലെന്നും മലപ്പുറം സ്വദേശി
10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ
മലപ്പുറം: 10വര്‍ഷം മുമ്പു മരിച്ച ഭാര്യയുടെ പേരില്‍ സീറ്റ് ബെല്‍റ്റ് ഇടാത്തതിന് പിഴ അടക്കാന്‍ നോട്ടീസ്. പിഴയുടെ നോട്ടീസ് വന്നത് കഴിഞ്ഞ മാസമാണ്. ഇതെന്തു കഥയെന്ന് ഭര്‍ത്താവ് പാണ്ടികശാല അബൂദാബിപ്പടി സ്വദേശി പള്ളിയാലില്‍ മൂസ ഹാജി. പത്ത് വര്‍ഷം മുമ്പ് മരണപ്പെട്ട ഭാര്യക്ക് സീറ്റ് ബെല്‍റ്റ് ഇടാത്തതിന്റെ പേരില്‍ മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കാന്‍ നോട്ടീസ് അയച്ചതായി മൂസ ഹാജി അധികൃതരോടു പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ മാസം 29 ന് കോഴിക്കോട് നടക്കാവില്‍ വെച്ച് കെ.എല്‍10 എ.എല്‍.1858 എന്ന വാഹനത്തില്‍ സീറ്റ് ബെല്‍റ്റ് ഇല്ലാതെ സഞ്ചരിച്ചു എന്ന പേരില്‍ കോട്ടക്കല്‍ പറമ്പിലങ്ങാടിയിലുള്ള ആര്.ടി.ഒ ഓഫീസില്‍ നിന്നാണ് തപാല്‍ വഴി പിഴ അടക്കാനുള്ള നോട്ടീസ് വന്നത്. ക്യാമറയില്‍ പതിഞ്ഞ ഫോട്ടോ അവ്യക്തമാണ്. എന്റെയോ ഭാര്യയുടേയോ മക്കളുടേയോ പേരില്‍ യാതൊരു വിധ വാഹനങ്ങളും ഇല്ല എന്നും ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പൊലിസിനും മലപ്പുറം ആര്.ടി.ഒക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുപ്പത് വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുന്ന തനിക്ക് ഇത് മാനസികമായ പ്രയാസം അനുഭവപ്പെടുന്നുണ്ടെന്നും ബന്ധപ്പെട്ട അധികാരികള്‍ ഇതിന് പരിഹാരം കാണണമെന്നും മൂസ ഹാജി ആവശ്യപ്പെട്ടു.
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ