- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തന്റെ ഫോണും ഇമെയിലും ചോർത്തിയെന്ന് ശശി തരൂർ; തന്റെ ഫോണും ഇ-മെയിലും ചോർത്താൻ ശ്രമം നടക്കുന്നുവെന്ന് ആപ്പിൾ മുന്നറിയിപ്പു നൽകിയെന്ന് മഹുവ മൊയ്ത്രയും; രാഹുൽ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരുടെ ഫോണും ചേർത്തി; ഫോൺചോർത്തൽ ആരോപണവുമായി പ്രതിപക്ഷ നേതാക്കൾ
ന്യൂഡൽഹി: തന്റെ ഫോണും ഇ മെയിലും ചോർത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി മുന്നറിയിപ്പുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മോയിത്ര. പിന്നാലെ ആരോപണങ്ങളുമായി കൂടുതൽ പ്രതിപക്ഷ നേതാക്കളും രംഗത്ത്. ശശി തരൂർ, രാഹുൽ ഗാന്ധി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളാണ് ഫോൺ ചോർത്തൽ ആരോപണങ്ങളുമായി രംഗത്തുവന്നത്. തന്റെ ഇമെയിലും ഫോണും ചോർത്താൻ ശ്രമം നടക്കുന്നതായി ആപ്പിളിന്റെ മുന്നറിയിപ്പു ലഭിച്ചെന്നാണ് തരൂർ ആരോപിച്ചിരിക്കുന്നത്. സമാന ആരോപണം മഹുവയും ഉന്നയിക്കുന്നു.
രാഹുൽ ഗാന്ധിയുടെ ഓഫീസ് ജീവനക്കാരുടെ ഫോണും ചേർത്തിയെന്നുമാണ് ആരോപണം. വിഷയത്തിൽ ഇന്ന് രാഹുൽ മാധ്യമങ്ങളെ കാണുന്നുണ്ട്. ഇന്ത്യ മുന്നണി നേതാക്കളെ ഭരണപക്ഷം നോട്ടമിടുന്നു എന്ന ആരോപണമാണ് ഇതോടെ ശക്തമാകുന്നത്. തന്റെ ഫോണും ഇ-മെയിലും ചോർത്താൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂൽ എംപി മഹുവ മൊയ്ത്ര ആരോപിച്ചത് ആപ്പിൾ കമ്പനിയിൽ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശം പങ്കുവെച്ചുകൊണ്ടാണ്.
സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ മഹുവക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. ഹാക്കിങ്ങിനിരയായാൽ ഫോണിലെ നിർണായക വിവരങ്ങൾ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കർമാർക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിൽ മഹുവക്ക് ഇയച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ടുള്ള മഹുവയുടെ എക്‌സ് പോസ്റ്റിൽ, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്പോൾ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇന്ത്യ സഖ്യത്തിൽ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേർക്കും സമാനരീതിയിൽ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.
പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന് മഹുവക്കെതിരെ ബിജെപിയും കേന്ദ്ര സർക്കാറും ആരോപണമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് ഫോൺ ഹാക്കിങ് മുന്നറിയിപ്പ്. അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വൻ തുക മഹുവ കൈക്കൂലിയായി വാങ്ങിയെന്നായിരുന്നു ബിജെപിയുടെ ആരോപണം. എന്നാൽ ഇക്കാര്യ മഹുവ നിഷേധിച്ചിരുന്നു.
ആരോപണത്തിൽ വിശദീകരണം കേൾക്കുന്നതിനായി നവംബർ രണ്ടിന് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാൻ മഹുവക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.