- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകത്തിൽ പിണറായിക്ക് കമാൻഡോകളടങ്ങിയ വമ്പൻ സുരക്ഷ; പഴുതടച്ച സുരക്ഷയൊരുക്കാൻ കോട്ടയം എസ് പി കെ കാർത്തിക്കിനെ സ്‌പെഷ്യൽ ഓഫീസറായി കർണാടകത്തിലേക്ക് അയച്ചു; സംഘപരിവാർ-മാവോയിസ്റ്റ് ഭീഷണികളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കായി കർണ്ണാടക ഒരുക്കിയത് കൂറ്റൻ പൊലീസ് സുരക്ഷാ വലയം
തിരുവനന്തപുരം: ഞായറാഴ്ച കർണാടകത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനായി ഒരുക്കിയത് അതിശക്തവും പഴുതടച്ചതുമായ സുരക്ഷാ സംവിധാനങ്ങൾ. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിക്ക് അവിടെ കമാൻഡോകൾ അടക്കമുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയത്. ആർഎസ്എസ്, സംഘപരിവാർ സംഘടനകളുടെ ഭീഷണിയുള്ളതിനാലാണ് മുഖ്യമന്ത്രിക്ക് ഇത്രയും സുരക്ഷയൊരുക്കുന്നത്.
സുരക്ഷാ കാര്യങ്ങൾ ഏകോപിപ്പിക്കാൻ കോട്ടയം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിനെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിക്ക് കർണാടകത്തിൽ പഴുതടച്ച സുരക്ഷാ സംവിധാനമൊരുക്കാനാണ് സ്‌പെഷ്യൽ ഓഫീസറെ നിയോഗിച്ചത്. ഉത്തരവിന്റെ പകർപ്പ് ഡി.ജി.പി അനിൽകാന്ത് വഴി കർണാടക ഡി.ജി.പിക്ക് കൈമാറി. കർണ്ണാടക പൊലീസും സുരക്ഷ കർശനമായി തന്നെ ഉറപ്പാക്കി.
കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചയും ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയിൽ 18-ന് നടക്കുന്ന സിപിഎം. റാലിയുമാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. ഇതിൽ ബൊമ്മയുമായുള്ള ചർച്ച പരാജയമായി. കർണാടകയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന ഭീഷണിക്കും ഹർത്താലിനുമിടെ സംഘപരിവാർ ശക്തികേന്ദ്രമായ മംഗളുരുവിലെത്തി അവരെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും കർണാടകയിത്തിയത്. ഔദ്യോഗിക പരിപാടികൾ പരാജയമായത് മുഖ്യമന്ത്രി പിണറായിക്ക് ക്ഷീണമായി.
ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയിൽ നടക്കുന്ന സിപിഎം. റാലിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, കർണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവരും പങ്കെടുക്കുന്നുണ്ട്. കർണ്ണാടക യാത്രയ്ക്കായി കേരളത്തിൽ നിന്നുള്ള ഒന്നാം നമ്പർ സ്റ്റേറ്റ് കാറും കർണ്ണാടകയിൽ എത്തിയിരുന്നു. അതിലാണ് മുഖ്യമന്ത്രി പിണറായിയുടെ കർണ്ണാടകയിലെ യാത്ര. ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത് വന്നപ്പോൾ കർണ്ണാടകയിൽ നിന്നാണ് സുരക്ഷയ്ക്കായി വാഹനം തിരുവനന്തപുരത്തുകൊണ്ടു വന്നത്. ഇത് കേരളത്തിന് നാണക്കേടായിരുന്നു.
സിപിഎമ്മിന് രാഷ്ട്രീയമായി വേരോട്ടമുള്ള മണ്ഡലമാണ് ബാഗേപ്പള്ളി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബാഗേപ്പള്ളി മണ്ഡലത്തിൽ സിപിഐ എമ്മിന്റെ വോട്ടിൽ ഗണ്യമായ വർദ്ധനയുണ്ടായിരുന്നു. 2013ൽ 35472 വോട്ടു നേടിയ പാർട്ടി സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമറെഡ്ഡി കഴിഞ്ഞവട്ടം 51697 വോട്ട് നേടി രണ്ടാമതെത്തി. 16225 വോട്ട് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ.
സ്വതന്ത്രനായി വിജയിച്ച കോടീശ്വരൻ എസ് എൻ സുബ്ബറെഡ്ഡി കഴിഞ്ഞ വട്ടം കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചു. 14103 വോട്ടിന്റെ ഭൂരിപക്ഷം.മൂന്നാമതെത്തിയ ജനതാദൾ എസിന് ഇവിടെ 38302 വോട്ടുണ്ട്. ബിജെപി സ്ഥാനാർത്ഥിക്ക് 4140 വോട്ടു മാത്രമേ ലഭിച്ചിരുന്നുള്ളൂ.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്