- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മുഖ്യമന്ത്രിമാരും അമിത്ഷായുടെ ചിന്തൻ ശിബിരം ബഹിഷ്കരിച്ചത് വിശാലപ്രതിപക്ഷ ഐക്യം എന്നത് യാഥാർത്ഥ്യമാക്കാൻ; വിളിച്ചപ്പോൾ ഓടിയെത്തി സിപിഎമ്മിന്റെ മുഖ്യശത്രുവായ യോഗി ആദിത്യനാഥിന്റെ അടുത്തിരുന്നത് സാക്ഷാൽ കേരള മുഖ്യൻ; അമിത് ഷായുടെ 'പ്ലഷർ' പിണറായി നേടുമ്പോൾ
ന്യൂഡൽഹി : രാജ്യത്ത് ബിജെപിക്ക് ബദലായിൽ വിശാല പ്രതിപക്ഷ ഐക്യം കെട്ടിപടുക്കുവാൻ മുൻ നിരയിലുണ്ടെന്ന് അവകാശപ്പെടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് അമിത് ഷായെ പിണക്കാനാവില്ല. അമിത് ഷായുടെ അദ്ധ്യക്ഷയിൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ നടക്കുന്ന രാജ്യത്തെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തൻ ശിബിരത്തിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മുഖ്യമന്ത്രിമാരും വിട്ടു നിന്നപ്പോൾ പിണറായി ഓടിയെത്തിയത് മറ്റുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെ അമ്പരപ്പിച്ചിരിക്കുകയാണ്.
പിണറായി വിജയനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ മാത്രമാണ് ബിജെപി ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ മുഖ്യമന്ത്രി. ദേശീയതലത്തിൽ ബിജെപിയുടെ മറ്റൊരു പകർപ്പായി ആംആദ്മി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭഗവന്ത് മാന്റെ വരവിൽ ആർക്കും അതിശയമില്ല. എന്നാൽ അതുപോലെയല്ല രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയൻ. ഡൽഹിയിലെ ആഭ്യന്തരം കേന്ദ്ര ചുമതലയാണ്. അല്ലാത്ത പക്ഷം ഡൽഹി മുഖ്യമന്ത്രിയും ആപ്പ് പ്രതിനിധിയായി യോഗത്തിന് എത്തുമായിരുന്നു.
പശ്ചിമ ബംഗാളിൽ മമത ബാനർജി, ബീഹാറിൽ നിതീഷ് കുമാർ, ഒഡീഷയിൽ നവീൻ പട്‌നായിക്, തമിഴ്‌നാട്ടിൽഎംകെ സ്റ്റാലിൻ തുടങ്ങിയ ബിജെപി ഇതര സംസ്ഥാനങ്ങളിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിമാരാരും അമിത്ഷായുടെ അദ്ധ്യക്ഷതയിലെ യോഗത്തിൽ പങ്കെടുത്തില്ല. രണ്ടു ദിവസം നടക്കുന്ന ചിന്തൻ ശിബിരത്തിൽ സിപിഎം മുഖ്യശത്രുവായി കാണുന്ന യോഗി ആദിത്യനാഥിന്റെ അടുത്താണ് ശിബിരത്തിൽ പിണറായിക്ക് ഇരിപ്പിടം നൽകിയിരിക്കുന്നത്. ഇരിപ്പിടത്തിൽ മാത്രമല്ല, ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോഴും പിണറായി വിജയൻ യോഗിക്കൊപ്പം തന്നെയാണ്.
സാധാരണ ഇത്തരം യോഗങ്ങളിൽ പിണറായി വിജയൻ പങ്കെടുക്കാറില്ലെന്നതാണ് സാഹചര്യം കൂടുതൽ ശ്രദ്ധേയമാക്കുന്നത്. കേരളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി സർക്കാർ ഏറ്റുമുട്ടൽ ഉച്ചസ്ഥായിലാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ അമിത് ഷായും പിണറായും തമ്മിൽ ചർച്ച നടക്കുമെന്ന വിവരം ശരിവയ്ക്കുന്നതാണ് ചിന്തൻ ശിബിരത്തിലെ പിണറായിയുടെ സാന്നിദ്ധ്യം.
താത്കാലിക വെടിനിറുത്തൽ ഗവർണറുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ പിണറായിക്ക് വരും നാളുകൾ കൂടുതൽ സങ്കീർണമാകും അതിനായി വിഷയത്തിൽ അമിത് ഷായുടെ ഇടപെടലാണ് പിണറായി ആഗ്രഹിക്കുന്നത്. ഷാ വിളിച്ച യോഗത്തിൽ പങ്കെടുത്താലെ ഇക്കാര്യം അമിത് ഷായോട് ആവശ്യപ്പെടാനാകൂ. അത് മുന്നിൽ കണ്ടാണ് പിണറായിയുടെ വരവ്. സ്വന്തം നിലനിഷപ്പ് തന്നെ അപകടത്തിലായ ഘട്ടത്തിലാണ് പിണറായി വിശാലപ്രതിപക്ഷ ഐക്യം മറന്ന് ഓടിയെത്തിയത് എന്നാണ് അഭ്യൂഹം.
ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മന്ത്രിപദവിയിൽ തുടരാനുള്ള തന്റെ പ്രീതി നഷ്ടമായെന്ന് കത്ത നൽകി സർക്കാരിനെ പ്രതിസന്ധിയിലാക്കിയ ഗവർണറെ മെരുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അല്ലാതെ മറ്റുമാർഗം പിണറായിക്ക് മുന്നിലില്ല. മുൻപും നിർണായക ഘട്ടങ്ങളിൽ പിണറായി വിജയൻ ആവശ്യപ്പെട്ടത് അമിത് ഷാ സാധിച്ച് നൽകിയിട്ടുണ്ട്. അപേക്ഷിച്ചാൽ ഉപേക്ഷിക്കില്ലെന്ന് നന്നായി അറിയാവുന്നതുകൊണ്ടാണ് ഷായെ പ്രീതിപ്പെടുത്താൻ സ്റ്റാൻലിനെ പോലും മറന്ന് പിണറായി ഓടിയെത്തിയത്.
ഗവർണറുടെ കത്ത് മുഖ്യമന്ത്രി കൈയോടെ തള്ളിയെങ്കിലും ഗവർണർ അങ്ങനെ വിടില്ല. തന്റെ പ്രീതിയില്ലാതെ മന്ത്രിക്ക് തുടരാനാവില്ലെന്നും, ഭരണഘടന അനുശാസിക്കുന്ന നടപടികളെടുക്കണമെന്നും ഗവർണർ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകും. ബാലഗോപാലിനെ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ടേക്കാം. ധനവകുപ്പിറക്കുന്ന ഉത്തരവുകൾ തടയുന്നതടക്കമുള്ള നടപടികളുമുണ്ടാകും. അങ്ങനപോയാൽ ഭരണസ്തംഭനം ഉറപ്പാണ്. ഇതൊഴിവാക്കാനാണ് അമിത് ഷായെ ഉപയോഗിച്ച് ഗവർണറെ നിശബ്ദനാക്കാനുള്ള ശ്രമം. ഇന്ന് ചിന്തൻ ശിബിരത്തിന് ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷം ഈ മാസം 31നാകും മുഖ്യമന്ത്രി മടങ്ങിയെത്തുക അതിനുള്ളിൽ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുകയാണ് ലക്ഷ്യം.
മനോഹർ ലാൽ ഖട്ടർ (ഹരിയാന), യോഗി ആദിത്യനാഥ് (ഉത്തർപ്രദേശ്), ഹിമന്ത ബിശ്വ ശർമ (അസം), എൻ ബിരേൻ സിങ് (മണിപ്പൂർ) എന്നിവരാണ് വ്യാഴാഴ്ച ആരംഭിച്ച ദ്വിദിന സമ്മേളനത്തിൽ ഭഗവത് മന്നിനെയും വിജയനെയും കൂടാതെ പങ്കെടുക്കുന്ന മുഖ്യമന്ത്രിമാർ. പ്രമോദ് സാവന്ത് (ഗോവ), മണിക് സാഹ (ത്രിപുര), പുഷ്‌കർ സിങ് ധാമി (ഉത്തരാഖണ്ഡ്), പ്രേം സിങ് തമാങ് (സിക്കിം). ചണ്ഡീഗഢ് അഡ്‌മിനിസ്ട്രേറ്ററായ പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിതും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നാഗാലാൻഡ് ഉപമുഖ്യമന്ത്രി വൈ പാറ്റൺ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്