- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കൊടംമ്പുളി ഇട്ടുവച്ച് നല്ല ചെമ്മീൻ കറിയും ഉണ്ട്... തുമ്പപ്പൂ നിറമുള്ള ചെറുമണി ചോറുണ്ട്...; ആ പൊതിച്ചോർ മോഹൻലാലിന് മുമ്പിലെത്തിയത് ഫോർട്ട് കൊച്ചിയിലെ സാധാരണ കടയിൽ നിന്ന്; കൊതിയൂറും പൊതിച്ചോർ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ
കൊച്ചി: ആ പൊതിച്ചോർ വാങ്ങിയത് ഫോർട്ട് കൊച്ചിയിലെ കൊച്ചു കടയിൽ നിന്ന്. രുചിയൂറും വിഭവം മോഹൻലാൽ കഴിച്ചത് ബ്രോ ഡാഡിയുടെ ഡബ്ബിങ് ഇടവേളയിൽ. പൊതിച്ചോറിൽ ഉണ്ടായിരുന്നത് ഊണിൽ നിറച്ച കൊതിയൂറും സമുദ്ര വിഭവങ്ങൾ; പൊതിച്ചോറ് മലയാളിക്ക് എന്നും ഗൃഹാതുരതയാണ്. അതാണ് ഇന്നലെ മോഹൻലാലും തിരിച്ചറിഞ്ഞത്.
കൊച്ചിയിലെ ഹോട്ടലിലാണ് കിഴി പൊറോട്ടയും പൊതിച്ചോറും കഴിക്കാൻ മോഹൻലാൽ എത്തിയത്. സുഹൃത്ത് സമീർ ഹംസ ഇൻസ്റ്റഗ്രമിൽ പങ്കുവച്ച വിഡിയോയിൽ ഭക്ഷണം ആസ്വദിക്കുന്ന മോഹൻലാലിനെ കാണാം. മീൻ നിറച്ച പൊതി തുറന്നു കാണുമ്പോൾ തന്നെ മോഹൻലാൽ അത്ഭുതത്തോടെ ഇരിക്കുന്നു. ഈ പൊതിച്ചോർ വാങ്ങിയത് ഫോർട്ട് കൊച്ചിയിലെ സാധാരണ കടയിൽ നിന്നാണ്. അവിടെ നിന്ന് പാഴ്സലായി എത്തിച്ച് മറ്റൊരിടത്ത് വച്ച് ലാൽ അതു കഴിഞ്ഞു.
സുഹൃത്തായ സമീർ ഹംസയാണ് ഈ വീഡിയോ പകർത്തിയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയതും. ട്വൽത്ത് മാൻ ഷൂട്ടിങ് കഴിഞ്ഞ് കൊച്ചിയിൽ എത്തിയ മോഹൻലാൽ ബ്രോഡാഡിയുടെ ഡബ്ബിങ് തിരക്കുകളിലായിരുന്നു. ഇതിനിടെയാണ് ഫോർട്ട് കൊച്ചിയിലെ പൊതിച്ചോർ സൂപ്പർ താരത്തിന്റെ തീൻ മേശയിലേക്ക് എത്തിയത്. മീൻ വിഭവങ്ങളുടെ രുചിക്കൂട്ടായിരുന്നു അത്.
നല്ല തൂശനില വെട്ടി, ചെറുതീയിൽ വാട്ടിയെടുത്ത് അതിൽ ചോറും കറികളും പൊതിഞ്ഞുവച്ച്, ഉച്ചയ്ക്ക് കഴിക്കാനായി എടുക്കുമ്പോൾത്തന്നെ ഒരു പ്രത്യേക മണം മൂക്കിലേക്ക് അടിച്ചു കയറും. ആ മണത്തിൽത്തന്നെ വയറു പകുതി നിറയും. ഇതിന്റെ ഭാവ മാറ്റം മോഹൻലാലിന്റെ മുഖത്തും കാണാം. സൂഫുഡിൽ തനത് രുചികളെല്ലാം ചേരുന്നതായിരുന്നു ആ പൊതിച്ചോറ്. മുമ്പും ഭക്ഷണം പാകം ചെയ്തും കഴിച്ചുമെല്ലാം സോഷ്യൽ മീഡിയയിൽ മോഹൻലാൽ വൈറലായിട്ടുണ്ട്.
ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരുന്നു സമീർ ഹംസ ഇന്നലെ പങ്കുവച്ച വീഡിയോയും. തുമ്പപ്പൂ നിറമുള്ള ചെറുമണി ചോറുണ്ട്... എന്ന പഴയ ഹിറ്റ് ഗാനത്തോടൊപ്പമാണ് ആ വിഡീയോ പങ്കുവച്ചത്. പാട്ടിൽ പറയുന്നത് പോലെ അയല പൊരിച്ചതുണ്ട്... കരിമീൻ വറുത്തതുണ്ട്... കൊടംമ്പുളി ഇട്ടുവച്ച് നല്ല ചെമ്മീൻ കറിയും ഉണ്ട്... പാട്ടിലെ വരികൾക്ക് തീർത്തും അനുയോജ്യമായിരുന്നു ലാലിന് കിട്ടിയ പൊതിച്ചോറെന്നാണ് ഒപ്പമുള്ളവർ പറയുന്നത്.
മറുനാടന് മലയാളി ബ്യൂറോ