- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമാ ലോകത്തെ വ്യത്യസ്ത പ്രതികരണങ്ങൾ

തിരുവനന്തപുരം: അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങാണ് തിങ്കളാഴ്ച സോഷ്യൽ മീഡിയയിലെ ചൂടേറിയ വിഷയം. ചടങ്ങ് നടക്കുന്നതിനിടെ, മലയാള സിനിമയിലെ അഭിനേത്രിമാരും, ആക്ടിവിസ്റ്റുകളുമായ പാർവതി തിരുവോത്തും, റിമ കല്ലിങ്കലും, സംവിധായകൻ ആഷിക അബുവും.
ഇന്ത്യൻ ഭരണഘടനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.നമ്മുടെ ഇന്ത്യ എന്ന അടിക്കുറിപ്പോടെ കൂപ്പ് കൈയുടെ ചിഹ്നമാണ് ഫേസ്ബുക്കിലാണ് പാർവതി ഭരണഘടനയുടെ ചിത്രത്തിനൊപ്പം പങ്കുവച്ചത്.

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാമും ഇൻസ്റ്റഗ്രാമിൽ ഇതേ പോസ്റ്റ് പങ്കിട്ടു. താരങ്ങളുടെ പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും കമന്റുകൾ നിറയുകയാണ്.
അതേസമയം, മോഹൻലാൽ കച്ചേരിപ്പടി ചിറ്റൂർ റോഡിലുള്ള അയപ്പൻകാവ് ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നിർമ്മാല്യം ദർശനത്തിനെത്തി. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് സിനിമാ സെറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ വിളക്കുതെളിയിക്കുന്ന നടൻ ഉണ്ണിമുകുന്ദന്റെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. 'ഒരുപാട് സന്തോഷമുള്ള ദിവസമാണ്. നമ്മുടെ പടത്തിന്റെ ഷൂട്ടിങ് ലൊക്കേഷനായിപ്പോയി. എല്ലാവരും ഒരുപാട് സന്തോഷത്തിലാണ്. റാം മന്ദിറിന്റെ ഉദ്ഘാടനമാണ്. ശ്രീരാമന്റെ തിരിച്ചുവരവാണ്. ഒരുപാട് കാലങ്ങളായി കാത്തിരുന്ന ദിവസംകൂടിയാണ്. ജയ്ശ്രീറാം'- ഉണ്ണി മുകുന്ദൻ പറഞ്ഞു.
ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിന്റെ സെറ്റിലാണ് പൂജ നടത്തിയത്. ഇതിന്റെ വീഡിയോ ഉണ്ണി മുകുന്ദൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. രാമന്റെ വിഗ്രഹത്തിന് മുന്നിൽ തിരി തെളിക്കുന്നതും പൂജ നടത്തുന്നതും അണിയറപ്രവർത്തകരും ഉണ്ണിയും ജയ് ശ്രീറം വിളിക്കുന്നതും വീഡിയോയിൽ ഉണ്ട്.
ഷൂട്ട് ഉള്ളതിനാൽ അയോദ്ധ്യയിലേക്ക് നേരിട്ടുപോകാൻ സാധിച്ചില്ലെന്നും പോകണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നെന്നും ഉണ്ണി കൂട്ടിച്ചേർത്തു. സിനിമയുടെ ചിത്രീകരണത്തിന് ശേഷം അയോദ്ധ്യയിൽ പോകുമെന്നും താരം വ്യക്തമാക്കി. പൂജ ചടങ്ങിൽ സംവിധായകൻ വിനയ് ഗോവിന്ദ്, നടൻ കൃഷ്ണപ്രസാദ്, നിർമ്മാതാവ് സജീവ് സോമൻ തുടങ്ങിയവർ പങ്കെടുത്തു.