- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നർഗ്ഗീസ് ദത്തിനെ ഒഴിവാക്കിയതിന് പിന്നിലും മലയാളിയോ?
തിരുവനന്തപുരം: സംവിധായകൻ പ്രിയദർശനെതിരേ രൂക്ഷവിമർശനവുമായി മുന്മന്ത്രി കെ.ടി. ജലീൽ. ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽനിന്ന് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയതിന് പിന്നിൽ പ്രിയദർശന്റെ ബുദ്ധിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലെ ബജറ്റ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ. ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ പരിഷ്കരിക്കുന്നതിനായി വാർത്താവിതരണമന്ത്രാലയം ചുമതലപ്പെടുത്തിയ സമിതിയുടെ നിർദേശങ്ങളനുസരിച്ച് നവാഗതസംവിധായകന്റെ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി പുരസ്കാരത്തിന്റെ പേര് ഇനി വെറും നവാഗതസംവിധായകചിത്രത്തിനുള്ള പുരസ്കാരം എന്നായിരിക്കുമെന്ന് അറിയിച്ചിരുന്നു. ഈ വിഷയത്തിലാണ് ജലീലിന്റെ പ്രതികരണം.
ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കി. ആ സമിതിയിലുള്ള ഏക മലയാളിയാണ് സംവിധായകൻ പ്രിയദർശൻ. ഇന്ദിരയെ ഒഴിവാക്കിയത് പ്രിയദർശന്റെകൂടി ബുദ്ധിയാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചോയെന്നും ജലീൽ ചോദിച്ചു. ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന്റെ പേരിൽനിന്ന് വിഖ്യാതനടിയായിരുന്ന നർഗീസ് ദത്തിന്റെ പേരും ഒഴിവാക്കിയിട്ടുണ്ട്. വാർത്താവിതരണമന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജാ ശേഖറിന്റെ അധ്യക്ഷതയിലുള്ള സമിതിയിൽ സംവിധായകരായ പ്രിയദർശൻ, വിപുൽ ഷാ, ഹൗബം പബൻ കുമാർ, സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി, ഛായാഗ്രാഹകൻ എസ്. നല്ലമുത്തു തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
ബിജെപിയും പരിവാർ പ്രസ്ഥാനങ്ങളുമായി അടുത്ത പ്രവർത്തിക്കുന്ന സിനിമാക്കാരനാണ് പ്രിയദർശൻ. അയോധ്യ ക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങളിൽ പോലും പ്രിയദർശൻ ഭാഗമായിരുന്നു. ഈ സാഹചര്യത്തിലാണ് ജലീലിന്റെ ആരോപണം. ഇന്ദിരാഗാന്ധി, നർഗീസ് ദത്ത് പുരസ്കാരങ്ങളുടെ പേരുകൾ ഒഴിവാക്കിയതിനൊപ്പം ദാദാസാഹിബ് ഫാൽക്കേ അവാർഡിന്റെ ക്യാഷ് പ്രൈസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കേന്ദ്ര സർക്കാർ. മാറ്റങ്ങൾ സംബന്ധിച്ച ശുപാർശകൾ ഡിസംബറിലാണ് നൽകിയതെന്ന് പാനലിലെ അംഗവും ചലച്ചിത്ര സംവിധായകനുമായ പ്രിയദർശൻ പറഞ്ഞിരുന്നു. ഇതിനൊപ്പമാണ് ജലീലിന്റെ ആരോപണം.
യുഡിഎഫ് ഭരണ കാലത്ത് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷനായിരുന്നു പ്രിയദർശൻ. സിനിമാക്കാരൻ എന്ന മികവ് മാത്രം പരിഗണിച്ചായിരുന്നു നിയമനം എന്ന് അന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. ഇതേ പ്രിയദർശനെതിരെയാണ് ഇപ്പോൾ ജലീൽ ആരോപണം ഉന്നയിക്കുന്നത്. അതുകൊണ്ട് തന്നെ എന്തുകൊണ്ട് ഇന്ദിരാഗാന്ധിയുടെ പേരൊഴിവാക്കിയെന്നതിന് പ്രിയദർശൻ ഇനി പറയുന്ന മറുപടി നിർണ്ണായകമാകും.
മികച്ച നവാഗത സംവിധായകന് നൽകുന്ന ഇന്ദിരാഗാന്ധി അവാർഡ് സംവിധായകന്റെ മികച്ച നവാഗത ചിത്രം എന്ന് പുനർനാമകരണം ചെയ്തു. നേരത്തെ നിർമ്മാതാവും സംവിധായകനുമായി വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി സംവിധായകന് മാത്രമായിരിക്കും. ദേശീയ ഉദ്ഗ്രഥനെത്തെക്കുറിച്ചുള്ള മികച്ച ഫീച്ചർ ഫിലിമിനുള്ള നർഗീസ് ദത്ത് അവാർഡിനെ മികച്ച ഫീച്ചർ ഫിലിം എന്നു മാത്രമായിരിക്കും ഇനി മുതൽ അറിയപ്പെടുക. സാമൂഹിക പ്രശ്നങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള അവാർഡ് വിഭാഗങ്ങൾ ഇനി മുതൽ ഒറ്റ വിഭാഗമായിരിക്കും. എന്തുകൊണ്ടാണ് ഈ മാറ്റമെന്ന് വിശദീകരിച്ചിട്ടി്ലല കേന്ദ്ര സർക്കാർ.
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് എല്ലാ വർഷവും ഇന്ത്യൻ ചലച്ചിത്ര പ്രതിഭകൾക്ക് നൽകുന്ന ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനുള്ള പാരിതോഷികം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്തി.