- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരപരാധിയായ ആ 21കാരനെ നഗ്നനാക്കി കാൽ നീട്ടിയിരുത്തിയിട്ട് എസ്ഐ ഷിന്റോ പി കുര്യൻ ചൂരൽ കൊണ്ട് അടിച്ചു; കസേരയിൽ ഇരുന്ന് തല കൈമുട്ടുകൾക്ക് ഇടയിലാക്കി ഞെരിച്ചു; തന്നെ കിട്ടാത്തതിനാൽ പൊലീസ് പീഡിപ്പിച്ചത് മകനെയെന്ന് ജോസഫ് മാഷ്; പൊലീസിലെ നരാധമർക്കെതിരെ നടപടി വേണമെന്ന് സോഷ്യൽ മീഡിയ
കൊച്ചി: ചെയ്യാത്ത കുറ്റത്തിന് ജീവിതം നഷ്ടമായി, കേരള മനസാക്ഷിയുടെ നൊമ്പരമായ വ്യക്തിയാണ് പ്രൊഫസർ ടി ജെ ജോസഫ്. 'അറ്റുപോവാത്ത ഓർമ്മകൾ' എന്ന അദ്ദേഹത്തിന്റെ ആത്മകഥ ഞെട്ടലോടെ മാത്രമേ, വായിക്കാൻ കഴിയൂ. ഇപ്പോഴിതാ വിശ്വസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെ തനിക്കുണ്ടായ ദുരനുഭവങ്ങൾ ഒന്നൊന്നായി പറയുകയാണ് ജോസഫ് മാസ്റ്റർ. പി ടി കുഞ്ഞുമുഹമ്മദിന്റെ 'തിരക്കഥയുടെ രീതിശാസ്ത്രം' എന്ന പുസ്തകത്തിൽനിന്ന് ഭ്രാന്തനും പടച്ചോനും തമ്മിലുള്ള സംഭാഷണ ശകലം എടുത്ത്, ഡിഗ്രി ക്ലാസിലെ കുട്ടികൾക്ക് കൃത്യമായ ചിഹ്നം ഇടാനുള്ള ഒരു ചോദ്യം ഇടുമ്പോൾ അദ്ദേഹം അത് പ്രവാചക നിന്ദയായി വ്യാഖ്യാനിക്കപ്പെടുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ല. മുഹമ്മദ് എന്ന പേര് ഭ്രാന്തനിടുമ്പോൾ അത് പ്രവാചകൻ മുഹമ്മദ് നബിയായി വ്യാഖ്യാനിക്കപ്പെടും എന്ന് മാഷ് കരുതിയിരുന്നില്ല. പക്ഷേ ഒരു ചോദ്യം കൊണ്ട് അദ്ദേഹത്തിന് നഷ്ടമായത് സ്വന്തം കൈപ്പത്തിയാണ്.
ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ ഇസ്ലാമിക മതമൗലികാവാദികൾ ഇളകിയപ്പോൾ അയാൾക്ക് ഒളവിൽ പോവേണ്ടി വന്നു. അപ്പോൾ തന്നെ കിട്ടാത്തതിലുള്ള ദേഷ്യം പൊലീസ് തീർത്തത് മകനെ ക്രൂരമായി മർദിച്ചും, ഭാര്യയെ അസംഭ്യം പറഞ്ഞും, സഹൃത്തുക്കളെ പീഡിപ്പിച്ചുമായിരുന്നുവെന്ന് ജോസഫ് മാഷ് 'ചരിത്രം എന്നിലൂടെ' പരിപാടിയിലൂടെ വിലയിരുത്തുന്നു.
ക്രൂരമായ പീഡനങ്ങൾ
ജോസഫ് മാഷ് സഫാരി ടിവിയിൽ ആ അനുഭവങ്ങൾ ഇങ്ങനെ പറയുന്നു. ഒളിവിൽ പോയ ജോസഫ് മാഷിനെ പിടിക്കാനായി അദ്ദേഹത്തിന്റെ മകൻ മിഥുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രേഖാമൂലമല്ലാതെ ഒരിടത്തും അറസ്റ്റ് രേഖപ്പെടുത്താതെ ബിടെക് ബിരുദദാരിയായ 21വയസ്സുള്ള ആ യുവാവിനെ തൊടുപുഴ പൊലീസ് മൂന്നാംമുറയ്ക്ക് വിധേയനാക്കി. മിഥുനെ പൂർണ്ണനഗ്നനാക്കി കാൽ നീട്ടിയിരുത്തിയിട്ട് തൊടുപുഴ എസ്ഐ ഷിന്റോ പി കുര്യൻ ക്രൂരമായി ചൂരൽ കൊണ്ട് അടിച്ചു. പയ്യനെ മുട്ടുകുത്തിയിരുത്തി,ഷിന്റോ കസേരയിൽ ഇരുന്ന് മിഥുന്റെ തല കൈമുട്ടുകൾക്കിടയിലാക്കി ഞെരിച്ചു. ഉവൈസ് എന്നുപേരുള്ള പൊലീസുകാരൻ കഴുത്തിന് കുത്തി മുകളിലോട്ട് ഉയർത്തിയപ്പോൾ മിഥുന് ശ്വാസം നിലച്ചു. കുര്യക്കോസ് എന്ന ഡിവൈസ്പി പലപ്പോഴും ഭ്രാന്ത് എടുത്തപോലെ കാണിന്നിടത്തുവെച്ച് ഈ പയ്യനെ ഉന്തിയിടുകയും, ആക്രാശിക്കയും ചെയതു.
ഷിന്റോ പി കുര്യന്റെ നേതൃത്വത്തിൽ പൊലീസ് വീട് റെയഡ് ചെയ്തപ്പോൾ, കരകൗശല വസ്തുക്കൾ അടക്കമുള്ള പല സാധനങ്ങളും കാണാതെ ആയി എന്നും ജോസഫ് മാഷ് പറയുന്നു. ഭാര്യയോട് നിന്റെ ഭർത്താവ് ഉടനെ പടമാവും എന്നായിരുന്നു പൊലീസ് പറഞ്ഞത്. വീടിന് പുറത്ത് എത്തിയിട്ടും നാട്ടുകാർ കാൺകെ എസ്ഐ ഷിന്റോ പി കുര്യൻ അസഭ്യ വർഷം നടത്തിയതും അദ്ദേഹം എടുത്തു പറയുന്നു. ഒരു മകനും താങ്ങാനാവത്ത മാനസിക പീഡനങ്ങളും പൊലീസ് നടത്തി. എവിടെയെങ്കിലു അജ്ഞാത മൃതദേഹം കണ്ടെത്തിയാൽ അത് ജോസഫ് മാഷിന്റെതാണ് എന്നായിരുന്നു, വെറും 21 വയസ്സ് മാത്രമുള്ള മകനെ പറഞ്ഞ് പേടിപ്പിച്ചത്. മറ്റൊരു സ്ത്രീക്ക് ഒപ്പം ജീവിക്കയാണെന്നും പൊലീസ് പറഞ്ഞു. പച്ചവെള്ളംപോലും കൊടുക്കാതെ രാപ്പകൻ മകനെ പലയിടത്തും കൊണ്ടുപോയി പൊലീസ് പീഡിപ്പിച്ചു. ക്രൂരമായ മർദനത്തെ തുടർന്ന് മിഥുൻ ആശുപത്രിയിൽ ആയ അനുഭവവും മാഷ് പറയുന്നുണ്ട്.
നടപടി വേണമെന്ന് സോഷ്യൽ മീഡിയ
ഷിന്റോ കുര്യനും, ഉവൈസും, കുര്യാക്കോസും അടക്കം ജോസഫ് മാഷിനെ പീഡിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് സോഷ്യൽ മീഡിയിൽ ശക്തമായ കാമ്പയിൽ ഉയർത്തു കഴിഞ്ഞു. ഷിനു വർഗീസ് എന്ന സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റ് ഇങ്ങനെ കുറിക്കുന്നു ''നിരപരാധിയായ ഒരു യുവാവിനെ ഇത്രയും ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ആയിരുന്നില്ല. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ, കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് മതജീവികളെ പ്രീണിപ്പിക്കാനും സുഖിപ്പിക്കാനുമായി അടിയന്തിരാവസ്ഥ മോഡൽ അതിക്രമം കേരളാപൊലീസ് ഒരു യുവാവിന്റെ ശരീരത്തിൽ നടത്തിയത്.'' - ഷിനു ചൂണ്ടിക്കാട്ടി. ഇതിൽ തടിയൻ ഷിന്റോ എന്ന് അറിയപ്പെടുന്ന ഷിന്റോ കുര്യൻ ഒന്നാന്തരം അഴിമതിക്കാരൻ കുടിയാണെന്നും, ഇപ്പോഴും ഇയാൾ സർവീസിൽ തുടരുകയാണെന്നും, പലരും കമൻസായി ചൂണ്ടിക്കാട്ടുന്നുണ്ട്.
അതേസമയം ഇത്രയധികം ആരോപണങ്ങൾ ഉണ്ടായിട്ടും ഷിന്റോ കുര്യൻ അടക്കമുള്ളവർ ഇപ്പോഴും സർവീസിൽ തുടരുകയാണ്. നേരത്തെ ഫ്രാങ്കേമുളക്കുനുവേണ്ടി നിലകൊണ്ടു എന്നതിന്റെ പേരിലും ഷിന്റോ ആരോപണ വിധേയനായിട്ടുണ്ട്. 2020ലാണ് സംഭവം. കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്ത സമയത്ത് കുറവിലങ്ങാട് എസ്ഐ ആയിരുന്നു ഷിന്റോ പി. കുര്യൻ. ഇതിന് തൊട്ടുമുൻപ് ബിഷപ് അനുകൂലികൾ നൽകിയ പരാതിയിൽ ഇരയായ കന്യാസ്ത്രീക്കും കുടുംബാംഗങ്ങൾക്കുമെതിരെയാണ് ആദ്യം കേസെടുത്തത്. ഇത് വലിയ വിവാദമായിരുന്നു. പക്ഷേ പരാതികൾ വരുന്നതിന് മുൻപ് ഷിന്റോ അവധിയിലും പ്രവേശിച്ചു.
ഒന്നര മാസത്തിനു ശേഷമാണ് തിരികെ എത്തിയത്. ഈ സമയമാണ് കുര്യനാട് സെന്റ് ആൻസ് ആശ്രമം പ്രിയോർ ഫാ. ജയിംസ് ഏർത്തയിൽ സാക്ഷികളിൽ ഒരാളായ കന്യാസ്ത്രീയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. കേസിൽ നിന്ന് പിന്മാറാൻ ഭൂമിയും പണവും എർത്തയിൽ വാഗ്ദാനം ചെയ്തു. വൈക്കം ഡിവൈഎസ്‌പി ഇത് സംബന്ധിച്ച അന്വേഷണം നടത്തവെ ഷിന്റോയുടെ ഔദ്യോഗിക വാഹനം എർത്തയിലിന്റെ കുര്യനാട്ട് ആശ്രമത്തിൽ കണ്ടെത്തി. തുടർന്ന് സ്പെഷൽ ബ്രാഞ്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഷിന്റോയെ സസ്പെൻഡ് ചെയ്തത്. ഇതേതുടർന്ന് ഇയാൾ സസ്പെഷനിലായി. പക്ഷേ വൈകാതതെ തന്നെ മരങ്ങാട്ടുപള്ളി എസ്എച്ച്ഒയായി പ്രമോഷനോടെ നിയമനം കിട്ടി.
ഇത്രയും ആരോപണങ്ങൾ നേരിട്ടിട്ടും അയാൾ പുല്ലുപോലെ സർവീസിൽ തുടരുകയാണ്. ജോസഫ് മാഷിന്റെ വെളിപ്പടുത്തലിന്റെ അടിസ്ഥാനത്തിൽ ഷിന്റോ പി കുര്യനെതിരെ നടപടി വേണമെന്നാണ് അവശ്യം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ