- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിയക്കാവിള കേരളത്തിലോ തമിഴ്‌നാട്ടിലോ ? റവന്യു മാപ്പും ഗൂഗിളും വിക്കിപീഡിയയും പറയുന്നു തമിഴ്‌നാട്ടിലെന്ന്; പി എസ് സി പറയുന്നു കേരളത്തിലെന്നും; പി എസ് സി ചെയർമാന് പരാതി അയച്ച് കോഴിക്കോട്ടുകാരൻ! ഇത് കളിയിക്കാവിള വിവാദം
കോഴിക്കോട്: കളിയക്കാവിള കേരളത്തിലോ തമിഴ്‌നാട്ടിലോ ?. റവന്യു മാപ്പും, ഗൂഗിളും വിക്കിപീഡിയയും പറയുന്നു തമിഴ്‌നാട്ടിലെന്ന്. പി.എസ്.സി പറയുന്നു കേരളത്തിലെന്നും. പി.എസ്.സി ചെയർമാന് പരാതി അയച്ച് കോഴിക്കോട്ടുകാരൻ സി.പി. പത്മചന്ദ്രൻ.
പി.എസ്.സി വെബ്സൈറ്റിലും, റാങ്ക് ഫയലിലും കേരളത്തിന്റെ തെക്കെയറ്റത്തെ ഗ്രാമം കളിയിക്കാവിള എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കളിയിക്കാവിള തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലാണെന്നാണു റവന്യു മാപ്പും മറ്റു രേഖകളിലും കാണിക്കുന്നത്. കേരളത്തിന്റെ എന്ന പ്രയോഗിക്കുമ്പോൾ 'ദി ഓൺ വില്ലേജ് ' എന്ന അർത്ഥത്തിൽ പാറശ്ശാലയാണ് വരേണ്ടത്.
എന്നാൽ പി.എസ്.സിയുടെ റാങ്ക് ഫയലിൽ 'ഇൻ കേരള' എന്നു വന്നിരിക്കുന്ന കളിയിക്കവിള 'ഇൻ തമിഴ്‌നാട്'ആണെന്നാണ് പരാതിക്കാൻ പറയുന്നത്. കേരളത്തിൽ പല സ്ഥലങ്ങളിലായി പി.എസ്.സി കോച്ചിംഗിനു പോകുന്ന വിദ്യാർത്ഥികളുമായും, അദ്ധ്യാപകരുമായും സംസാരിച്ചപ്പോൾ പഠിക്കുന്നതും പഠിപ്പിക്കുന്നതും കളിയിക്കവിള കേരളത്തിലാണെ്നനു മനസ്സിലാക്കാൻ കഴിഞ്ഞതെന്നും പത്മചന്ദ്രൻ പി.എസ്.സി ചെയർമാനു ഒരാഴ്‌ച്ച മുമ്പു ഔദ്യോഗികമായി ഇ-മെയിലിൽ പരാതിയിൽ വ്യക്തമാക്കി.
ഇതിനാൽ പി.എസ്.സി ഇതിനാവശ്യമായ മാറ്റങ്ങൾ വരുത്തണമെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് ചെറൂപ്പസ്വദേശി പത്മചന്ദ്രൻ പി.എസ്.സി ചെയർമാനോട് ആവശ്യപ്പെട്ടു. ഒരാഴ്‌ച്ച മുമ്പു അയച്ച പരാതിയിൽ ഇതുവരെ മറുപടി കിട്ടിയിട്ടില്ലെന്നും പത്മചന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ റവന്യൂ മാപ്പിൽ കേരളത്തിന്റെ തെക്കെയറ്റത്തെ ഗ്രാമമായി കാണിക്കുന്നത് പാശ്ശാലയാണ്. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ(പി.എസ്.സി) ഔദ്യോഗികമായ പ്രസിദ്ദീച്ച പി.എസ്.സി ബുള്ളറ്റിന്റെ പേജ് 51ലും കേരളത്തിലെ ഏറ്റവും തെക്കെയറ്റത്തെ ഗ്രാമം എന്ന ചോദ്യത്തിന് കളിയിക്കാവിള എന്നു രേഖപ്പെടുത്തിയതെളിവും പത്മചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ തമിഴ്‌നാട്-കേരള അതിർത്തിയോട് ചേർന്നുള്ള ഒരു ടൗൺ പഞ്ചായത്താണ് കളിയക്കാവിളയെന്ന് വിക്കീപീഡിയയിലും പറയുന്നുണ്ട്. കൊച്ചി-തിരുവനന്തപുരം-കന്യാകുമാരി ദേശീയ പാത 47 ലാണ് കളിയക്കാവിള സ്ഥിതി ചെയ്യുന്നത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തെറ്റ് തിരുത്താൻ പി.എസ്.സി മുന്നോട്ടുവരണമെന്നും പത്മചന്ദ്രൻ ആവശ്യപ്പെടുന്നു.
പാറശ്ശാലക കഴിഞ്ഞാൽ കളിയിക്കാവിളയാണെന്നതാണ് വസ്തുത. കളിയിക്കാവിളയുടെ കുറേ ഭാഗം കേരളത്തിലുണ്ട്. എന്നാൽ ബസ് സ്റ്റാൻഡ് അടക്കം തമിഴ്‌നാടിലുമാണെന്നതാണ് വസ്തുത.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്