- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി; തിരുവനന്തപുരത്ത് തോരാമഴ; രാത്രി തുടങ്ങിയ മഴ അതിശക്തമാകാത്തത് ആശ്വാസം; തെക്കൻ കേരളത്തിൽ മഴ തുടരുന്നു; മത്സ്യബന്ധനത്തിനും വിലക്ക്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ അതിശക്തമായ മഴ. ഓറഞ്ച് അലർട്ടുള്ള നാല് ജില്ലകളിലും രാവിലെ മുതൽ മഴ തുടരുന്നു. തലസ്ഥാനത്ത് അർധരാത്രി മുതൽ മഴ പെയ്യുന്നുണ്ട്. പത്തനംതിട്ടയിലും മഴ പെയ്യുന്നുണ്ട്. രാവിലെ മുതൽ ഇവിടെ മിതമായ മഴ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ശബരിമലയിലും മഴയുണ്ട്. ഇടുക്കിയിലും കൊല്ലത്തും മഴ സജീവമാണ്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തെക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് കേരളത്തിൽ ഡിസംബർ 17,18 തീയതികളിൽ മഴ പ്രവചനം. നേരിയതോ മിതമായതോ ആയ മഴക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് തോരാ മഴ പെയ്യുന്നുണ്ടെങ്കിലും അതിശക്തമല്ല. എങ്കിലും മുൻകുരതൽ എടുത്തിട്ടുണ്ട്. മത്സ്യബന്ധനവും നിരോധിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 6 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടേയും സാമാന്യം നല്ല മഴ പെയ്തിട്ടുണ്ട്.
നാളെ എറണാകുളം ജില്ലയിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


