- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സൊസൈറ്റി കളക്ഷൻ ജീവനക്കാരൻ; കോടിശ്വരനല്ലെങ്കിലും പാവപ്പെട്ട ഒരാൾക്ക് വീടും സ്ഥലവും വാങ്ങി നൽകണമെന്നത് മനസ്സിൽ ഉറച്ച ആഗ്രഹം; സിറിയക്ക് ജോസിന്റെ നന്മ തുണച്ചത് കാഴ്ച്ചയില്ലാത്ത രാജു പോയിലിനും കുടുംബത്തിനും; പ്രാഞ്ചിയേട്ടന്മാർ വായിച്ചറിയാൻ മനുഷ്യ സ്നേഹത്തിന്റെ കഥ
കോഴിക്കോട്: ജന്മനാ ഇരുകണ്ണുകൾക്കും കാഴ്‌ച്ചയില്ല. ഭാര്യയും മൂന്നു മക്കളുമൊത്ത് 14വർഷമായി കഴിയുന്നത് വാടക വീട്ടിലും. ജന്മനാ ഇരു കണ്ണുകൾക്കും കാഴ്ച പരിമിതിയുള്ള കോഴിക്കോട്ടെ തോട്ടുമുക്കം മാടാമ്പി സ്വദേശി രാജു പൊയിലിനും കുടുംബത്തിനും ഇനി സന്തോഷത്തിന്റെ നാളുകൾ. ഇന്ന് മുതൽ സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്തിന്റെയും വീടിന്റെയും ഉടമസ്ഥരാകുകയാണ് ഇവർ.
ബാങ്കിന്റെ കളക്ഷൻ ജീവനക്കാരനായ തോട്ടുമുക്കം നെല്ലിത്താനത് കാലായിൽ സിറിയക് ജോസും കുടുംബവുമാണ് രാജുപൊയിലിനും കുടുംബത്തിനും സ്ഥലവും വീടും നൽകിയത്. വലിയ കോടിശ്വരന്മാരൊന്നുമല്ലെങ്കിലും നാലു മാസം മുൻപാണ് ഒരു പാവപ്പെട്ട കുടുംബത്തിന് വീട് വെച്ച് നൽകണമെന്ന് സിറിയക് ജോസും സഹോദരി മേരികുട്ടിയും ആഗ്രഹം പ്രകടിപ്പിക്കുന്നതും കുടുംബത്തെ അറിയിക്കുകയും ചെയ്യുന്നത് . കുടുംബത്തിലെ മറ്റു അംഗങ്ങളും ആ തീരുമാനം അംഗീകരിക്കുകയായിരുന്നു.
രാജുവിന്റെ ഭാര്യ സിന്ധു വീട്ടു ജോലിക്ക് പോകുന്നത് നെല്ലിത്താനത് കാലായിൽ സിറിയക് ജോസിന്റെ വീട്ടിലാണ്. അപ്പോഴാണ് ജോലിക്കാരി സിന്ധുവിന്റെ കഥ അറിയുന്നതും അവരെ കുറിച്ച് കൂടുതൽ മനസ്സിലക്കുന്നതും. വാടക വീട്ടിൽ താമസിക്കുന്ന ജന്മനാ 40 ശതമാനം മാത്രം കാഴ്ചയുള്ള ഭർത്താവും മൂന്നു കുട്ടികളും അടങ്ങുന്ന കുടുംബം എന്തുകൊണ്ടും ഇതിനർഹമാണെന്നു മനസിലാക്കിയാണ് ഇവർക്ക് വീട് വെച്ചു നൽകാമെന്ന തീരുമാനത്തിൽ കുടുംബം എത്തിയത്.
തുടർന്നു തോട്ടുമുക്കം ഭാഗത്തു പല സ്ഥലങ്ങളിലും ഇവർക്ക് വീടിനായി സ്ഥലം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. അവസാനമാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ എടക്കാട്ടു പറമ്പിൽ അഞ്ചു സെന്റും വീടും കണ്ടെത്തിയത്. തങ്ങൾക്ക് ഒരു വീട് എന്നത് ഒരു വലിയ സ്വപ്നമായിരുന്നുവെന്നും ഇപ്പോൽ വലിയ സന്തോഷം ഉണ്ടെന്നും രാജുവും ഭാര്യ സിന്ധുവും പറയുന്നു.
കൊടിയത്തൂർ കോ ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി കളക്ഷൻ ജീവനക്കാരൻ കൂടിയാണ് നെല്ലിത്താനത് കാലായിൽ സിറിയക് ജോസ്. ആർഭാടമല്ലാത്ത ചെറിയ ചടങ്ങിൽ ഊർങാട്ടിരി പഞ്ചായത് വൈസ് പ്രസിഡന്റ് സിജൊ ആന്റണി വീടിന്റെ താക്കോൽ കൈമാറി .വാർഡ് മെംമ്പർ ബഷീർ ആധാരം കൈമാറി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്