- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസ് മുതൽ ഐഎഎസ് വരെ എഴുതിയ പരീക്ഷകളിലെല്ലാം റാങ്ക്; ഇപ്പോൾ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം ഡോക്ടറേറ്റ്; രാജുനാരായണസ്വാമിയുടെ പഠന മികവിന്റെ കഥ തുടരുമ്പോൾ
കൊച്ചി: ഭാവിതലമുറകൾക്കുപോലുംപ്രചോദനമാവുന്നതരത്തിൽ,എസ്.എസ്.എൽ.സി മുതൽ സിവിൽസർവീസ് വരെയുള്ള പരീക്ഷകളിലും പിന്നീട് പഠിച്ച എല്ലാ കോഴ്സുകളിലും ഒന്നാം റാങ്ക് നേടിപത്തര മാറ്റ് തെളിയിച്ച രാജുനാരായണസ്വാമി ഐ.എ.എസ് വീണ്ടും ചരിത്രമെഴുതുന്നു. പ്രശസ്തമായ ഗുജറാത്ത് നാഷനൽ ലോയൂണിവേഴ്സിറ്റിയിൽ നിന്ന് സ്വാമി രണ്ടാം ഡോക്ടറേറ്റ് നേടി. എഴുതിയ പരീക്ഷകളെല്ലാം ഒന്നാംറാങ്കോടെ വിജയിച്ച മറ്റൊരു മലയാളിയുണ്ടാവില്ല.
ചങ്ങനാശേരിസേക്രഡ്ഹാർട്ട്സ്‌കൂളിൽ1983ൽഎസ്.എസ്.എൽ.സിയിൽഒന്നാംറാങ്കോടെയായിരുന്നുതുടക്കം.1985ൽ എസ്.ബി കോളേജിൽ നിന്ന് പ്രീഡിഗ്രിക്ക് ഒന്നാംറാങ്ക്.ചെന്നൈ ഐ.ഐ.ടിയിൽനിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക്ക് ഒന്നാംറാങ്ക്.എം.ടെക്ക് പ്രവേശനത്തിനുള്ള ഗേറ്റ് പരീക്ഷയിൽ ഒന്നാംറാങ്ക്. 1991ൽ സിവിൽസർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക്.പിന്നാലെഅമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സ്‌കോളർഷിപ്പ് വാഗ്ദാനം. അത് നിനിരസിച്ച് സിവിൽസർവീസിൽ ചേർന്നു.
2013ൽസിഐ.ആർ.ടി നടത്തിയ കോമ്പറ്റിഷൻ ആക്ട് പരീക്ഷയിൽ നൂറുശതമാനം മാർക്കോടെ ഒന്നാം റാങ്ക്.വാഷിങ്ടണിലെ ഗ്ലോബൽ ഫാക്കൽട്ടി ഫോർ ഡിസാസ്റ്റർ ആൻഡ് റിക്കവറിയും ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡിസാസ്റ്റർ മാനേജ്‌മെന്റും ചേർന്ന് നടത്തിയ 10ഓൺലൈൻ കോഴ്‌സുകളും വിജയിക്കുന്ന ആദ്യ ഐ.എ.എസ് ഉദ്യോഗസ്ഥനായി.ഗുജറാത്ത് നാഷണൽ യൂണിവേഴ്‌സിറ്റിയുടെ അഡ്വാൻസ്ഡ് എൻട്രപ്രണർഷിപ്പ് മാനേജ്‌മെന്റ് ആൻഡ് കോർപറേറ്റ് ലോ, ഡൽഹിയിലെ ഇന്ത്യൻലോ ഇൻസ്റ്റിറ്റ്യൂട്ടിലെ ബൗദ്ധികസ്വത്തവകാശ നിയമകോഴ്‌സ് എന്നിവയിൽ ഇരട്ടറാങ്ക്.അമേരിക്കയിലെ ജോർജ് മസോൺ യൂണിവേഴ്‌സിറ്റി നൽകുന്ന അംഗീകാരമായ ലിയനാർഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് ഇക്കഴിഞ്ഞ ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.
കൊൽക്കത്തയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജൂറിഡിക്കൽ സയൻസിന്റെ ബിസിനസ് നിയമകോഴ്സിൽ 91 ശതമാനം മാർക്കോടെ ഒന്നാംറാങ്ക്.സൈബർ നിയമത്തിൽ ഹോമിഭാഭ ഫെലോഷിപ്പ്.പരിസ്ഥിതി നിയമത്തിൽ പി.ജി ഡിപ്ളോമ, ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽനിന്ന് അർബൻ എൺവയോൺമെന്റൽ മാനേജ്‌മെന്റിൽ ഡിപ്ലോമ എന്നിവ നേടി.ഹൈദരാബാദിലെ അഡ്‌മിനിസ്‌ട്രേറ്റീവ് കോളേജ് ഓഫ് ഇന്ത്യയിൽ ഗസ്റ്റ് ഫാക്കൽട്ടിയാണ്.ബംഗളുരു നാഷണൽലോ സ്‌കൂൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബൗദ്ധിക സ്വത്തവകാശനിയമത്തിലെപി.ജിഡിപ്ലോമകോഴ്സിൽഒന്നാംറാങ്ക്.ഇങ്ങനെ എണ്ണിയാലൊടുങ്ങുന്നതല്ല സ്വാമിയുടെ നേട്ടങ്ങൾ.
ബൗദ്ധികസ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങൾക്ക് നിയമത്തിലും ടെക്നോളജിയിലുമായി 200 ലേറെ ഗവേഷണ പ്രബന്ധങ്ങൾ സ്വാമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.മുപ്പത്തിനാല് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ ആയ ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന അപൂർവ്വ റെക്കോർഡും സ്വാമിയുടെ പേരിലുണ്ട്.അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐ.ഐ.ടി കാൺപൂർ അദ്ദേഹത്തിന് 2018 ൽ സത്യേന്ദ്ര ദുബേ മെമോറിയൽ അവാർഡ് നൽകിയിരുന്നു.29 പുസ്തകങ്ങളുടെ രചയിതാവായ സ്വാമിക്ക് 2003ൽ ശാന്തിമന്ത്രം മുഴങ്ങുന്ന താഴ്‌വരയിൽ എന്ന യാത്രാവിവരണഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.
അഞ്ചു ജില്ലകളിൽ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ മാർക്കറ്റ് ഫെഡ് എം.ഡി,കാർഷികോല്പാദന കമ്മീഷണർ, കേന്ദ്ര നാളികേര വികസന ബോർഡ് ചെയർമാൻ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1991 ബാച്ചിലെഐ.എ.എസ് ഉദ്യോഗസ്ഥനായ സ്വാമി നിലവിൽ പാർലമെന്ററി കാര്യ പ്രിൻസിപ്പൽ സെക്രട്ടറിയാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്