കോഴിക്കോട്: തന്റെ പുതിയ പുഴ മുതൽ പുഴ വരെ വിജയമാണെന്ന് അവകാശപ്പെട്ട് സംവിധായകൻ രാമഹിസൻ അബൂബക്കർ. സിനിമക്കെതിരായ പ്രചരണങ്ങളെയെല്ലാം അതിജീവിച്ചെന്നും രാമസിംഹൻ അവകാശപ്പെട്ടു. ഒരു ചെറിയ സമൂഹമാണ് തന്റെ സിനിമ നിർമ്മിച്ചത്, ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി എന്ന് സംവിധായകൻ തന്റെ ഫേസ്‌ബുക്കിലൂടെ പറയുന്നു. ഫേസ്‌ബുക്ക് ലൈവിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം.

അരുവി പതിയെ പുഴയായി മാറി. ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ വിജയിച്ചു.സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞ് പറഞ്ഞ് ആയിരങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞെന്നും രാമസിംഹൻ അബൂബക്കർ പറയുന്നു. പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും. ശേഷം ലോകം മുഴുവൻ. പിന്നെ ഒടിടിയിൽ ശേഷം ഓരോ വീടുകളിലുമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പ്രതികരിച്ചു.

അരുവി പതിയെ പുഴയായി മാറി. കോഴിക്കോടും എറണാകുളത്തുമെല്ലാം തിയറ്ററുകൾ നിറഞ്ഞ് കവിയുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. എവിടെയും വീണിട്ടില്ല കേട്ടോ. ഈ സീസണിൽ മറ്റെല്ലാ സിനിമകളും തകർന്ന് അടിഞ്ഞപ്പോൾ, ആരും തിയറ്ററിലേക്ക് വരാത്ത സീസണിൽ പുഴ ഒഴുകുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു. നമ്മൾ എന്ത് ഉദ്ദേശിച്ചോ അത് സംഭവിച്ചു.

ചിലർ പോസ്റ്റർ വലിച്ചു കീറി. തിയറ്ററിൽ പടം എത്തുന്നതിന് മുന്നെ പ്രിവ്യു ചെയ്തു. എല്ലാവിധ കൊനഷ്ട് വിദ്യകൾ പ്രയോ?ഗിച്ചിട്ടും പുഴ ഒഴുകി. അത് കുറെ ഹൃദയങ്ങൾ കണ്ടു. കണ്ടു കൊണ്ടേയിരിക്കുന്നു. ഒരു ചെറിയ സമൂഹമാണ് സിനിമ നിർമ്മിച്ചത്. ഒരിക്കലും സിനിമ ഇറങ്ങില്ല, സെൻസർ സർട്ടിഫിക്കറ്റ് കിട്ടില്ല, ഉള്ള പൈസ മുഴുവൻ രാമസിംഹൻ അടിച്ചുമാറ്റി എന്നിങ്ങനെയുള്ള പ്രചരണങ്ങളെ അതിജീവിച്ച് ചിത്രം തിയറ്ററിലെത്തി.

എന്നിട്ടും ഒട്ടിച്ച പോസ്റ്റർ വലിച്ച് കീറിയിട്ടും ഈ സിനിമ ഓടുന്നുണ്ടെങ്കിൽ അത് വിജയം തന്നെയാണ്. ഈ മൂന്നാം ദിവസവും ഒട്ടും മോശമല്ലാത്ത രീതിയിൽ ഓടുന്നു. ഞാനല്ല പബ്ലിസിറ്റി കൊടുക്കുന്നത്. സിനിമ കണ്ടവർ മറ്റുള്ളവരോട് പറഞ്ഞ് പറഞ്ഞ് ആയിരങ്ങൾ ഈ സിനിമ കണ്ടു കഴിഞ്ഞു. പതിയെ ഇന്ത്യ മുഴുവൻ സിനിമ കാണിക്കും. ശേഷം ലോകം മുഴുവൻ. പിന്നെ ഒടിടിയിൽ ശേഷം ഓരോ വീടുകളിലും. - രാമസിംഹൻ പറഞ്ഞു.

കഴിഞ്ഞ ദിവസം സിനിമക്കെതിരായ ആരോപണങ്ങളെ തള്ളി കൊണ്ട് രാമസിംഹൻ രംഗത്തുവന്നിരുന്നു. സിനിമ നല്ല രീതിയിൽ മുന്നോട്ടുപോകുമ്പോൾ, അതിനെ തകർക്കാനാണ് ശ്രമം. ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച തുക ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. ജനകീയ കൂട്ടായ്മ വഴി സ്വരൂപിച്ച തുക ദുർവിനിയോഗം നടത്തിയെന്ന ആരോപണത്തിനും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിലൂടെ മറുപടി പറഞ്ഞു.

'പറ്റിച്ച പൈസ കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് പിന്നിൽ ഒരേക്കർ സ്ഥലം വാങ്ങിയിട്ടുണ്ട്. കുറച്ച് പൈസ സ്വിസ് ബാങ്കിലിട്ടു. ബാക്കി പൂഴ്‌ത്തി വച്ചിട്ടുണ്ട്. അത് എന്തു ചെയ്യണമെന്ന് അറിയില്ല. ജനങ്ങളോട് മറുപടി പറയേണ്ടി വരില്ല. എല്ലാം എന്റെ അക്കൗണ്ടിലേക്കാണ് വന്നത്, കൃത്യമായ കണക്കുണ്ട്. രണ്ടു കോടിയിൽ താഴെ പണം പിരിഞ്ഞു കിട്ടി. അതിൽ കടവും ഉൾപ്പെടും. സിനിമ ഇപ്പോൾ തിയേറ്ററുകളിലെത്തി കഴിഞ്ഞു. 86 തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്നു.

മലബാർ കലാപത്തിന്റെ യഥാർഥ ചരിത്രമാണ് ഈ ചിത്രം പറയുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് സിനിമ ഒരുക്കിയത്. സിനിമ ഒരുക്കിയിരിക്കുന്നത് അനുഭവസ്ഥരുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ടാണ്. ആധുനിക രാഷ്ട്രീയ പ്രവർത്തകർ വാരിയം കുന്നനെ മഹത്വവൽക്കരിച്ച് എഴുതിയിട്ടുണ്ട്. അവർ ആരോട് ചോദിച്ചാണ് ചരിത്രം എഴുതിയത്? മലബാർ കലാപത്തെ ആസ്പദമാക്കി ഒരുക്കുമെന്ന പ്രഖ്യാപിച്ച മറ്റു ചിത്രങ്ങൾ എന്തുകൊണ്ട് നടന്നില്ല. ഞങ്ങൾ ആരും അവരെ എതിർത്തില്ല. അവർ സിനിമ എടുത്താൽ ഞങ്ങളും എടുക്കുമെന്നാണ് പറഞ്ഞത്. ജനങ്ങൾ ഞങ്ങൾക്കൊപ്പം നിന്നു. ഒരു പക്ഷേ പൃഥ്വിരാജ് ചെയ്യുമെന്ന് ഉറപ്പിച്ചുവെങ്കിൽ സിനിമ നടന്നേനെ. ചരിത്രബോധം ഇല്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം സിനിമ ചെയ്യാമെന്ന് പറഞ്ഞത്. പിന്നീട് അദ്ദേഹം ചരിത്രം വായിച്ചു കാണാം'.