- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
ലണ്ടൻ: കുട്ടിക്കാലത്ത് താൻ നേരിട്ട വംശീയ വിവേചനത്തിന്റെ കഥകൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പങ്കുവച്ചു. ഐ ടി വി ന്യുസ് പൊളിറ്റിക്കൽ എഡിറ്റർ അനുഷ്‌ക അസ്താനയുമായുള്ള അഭിമുഖ സംഭാഷണത്തിലാണ് ഋഷി സുനക് ഇക്കാര്യം വെളിപ്പെടുത്തിയത്. മാത്രമല്ല, കൃത്യമായ ഇംഗ്ലീഷ് ഉച്ചാരണ ശൈലി രൂപപ്പെടുത്തുന്നതിനായി സ്‌കൂൾൻ വിദ്യാഭ്യാസ കാലത്ത് നാടക ക്ലാസ്സുകൾ അടക്കമുള്ളവയിൽ പരിശീലനം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുറ്റുമുള്ളവരിൽ നിന്നും താൻ വ്യത്യസ്തനാണ് എന്നൊരു തോന്നൽ ഉണ്ടാകുന്നത് തടയാൻ ഏറെ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. ഉടൻ സംപ്രേഷണം ചെയ്യുന്ന 'ഋഷി സുനക് - അപ് ക്ലോസ് - ടുനൈറ്റ്' എന്ന പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു അനുഷ്‌ക അസ്താന ഋഷി സുനകിനെ കാണുന്നത്. തന്റെ അനുഭവങ്ങൾ ടൈംസിലാണ് അവർ പങ്കുവച്ചിരിക്കുന്നത്. തന്റെ ഇളയ സഹോദരങ്ങൾക്ക് നേരെ വന്ന അപകീർത്തിപരമായ പല പരാമർശങ്ങളും ഋഷി ഇപ്പോഴും ഓർക്കുന്നു. തികച്ചും വേദനിപ്പിക്കുന്നവയായിരുന്നു അവയിൽ പലതെന്നും അദ്ദേഹം പറഞ്ഞു.
വംശീയതയുടെ സ്പർശംതുളുമ്പുന്ന അത്തരത്തിലുള്ള പരാമർശങ്ങൾ തന്റ്ഗെ മക്കൾക്ക് നേരെ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വംശജരായ മാതാപിതാക്കൾ, ഋഷിയും ഇളയ സഹോദരങ്ങളും സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ എല്ലാ കരുതലുകളും എടുത്തിരുന്നു. മക്കൾ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കണം എന്ന കാര്യത്തിൽ അമ്മ ഏറെ ശ്രദ്ധിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
ബ്രിട്ടീഷ് തനതു ശൈലിയിലല്ല തങ്ങൾ ഇംഗ്ലീഷ് സംസാരിക്കുന്നത് എന്ന് മനസ്സിലാക്കിയ അമ്മ, അങ്ങനെ സംസാരിക്കാനായി നിർബന്ധിക്കുമായിരുന്നു. അതിനുള്ള പരിശീലനം ലഭിക്കുന്നതിനായി നാടക ക്ലാസ്സുകൾ പോലുള്ള സംരംഭങ്ങളിൽ ചേരാൻ തങ്ങളെ പ്രോത്സാഹിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുമായിരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു തരത്തിലുള്ള വംശീയതയും അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഋഷി, താൻ ലോക നേതാക്കളുമായി സംസാരിക്കുമ്പോൾ, വംശീയത ഇല്ലാതെയാക്കുന്നതിൽ ഏറെ വിജയിച്ച ബ്രിട്ടനെ കുറിച്ച് അവർ പറയുമായിരുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒരു വംശീയ ന്യുനപക്ഷത്തിൽ ഉൾപ്പെടുന്ന ഒരു പ്രധാനമന്ത്രി ബ്രിട്ടൻ ഭരിക്കുമെന്ന് ഒരിക്കൽ പോലും താൻ സ്വപ്നം കണ്ടിരുന്നില്ലെന്ന് ഋഷി പറഞ്ഞു. അതിനു പ്രധാന കാരണം, അനുകരിക്കപ്പെടുവാനായി അത്തരമൊരു വ്യക്തിത്വം ഇതിനു മുൻപ് ഉണ്ടായിരുന്നില്ല എന്നത് തന്നെയാൺ'. ഐ ടിവി 1 ലും ഐ ടി വി എക്സിലും വരുന്ന വ്യാഴാഴ്‌ച്ച 8. 30 ന് ആയിരിക്കും 'ഋഷി സുനക് - അപ് ക്ലോസ് - ടുനൈറ്റ്' എന്ന പരിപാടി സംപ്രേഷണം ചെയ്യുക.