- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎമ്മിന് വീണ്ടും 'സന്ദീപ്' ആക്രമണം
തിരുവനന്തപുരം: സിപിഎമ്മിനെതിരെ വീണ്ടും 'സന്ദീപ്' ആക്രമണം. ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ആരോപണം ബിജെപി നേതാവായ സന്ദീപ് വാര്യർ ഉയർത്തിയിരുന്നു. പിന്നാലെ മറ്റൊരു ചർച്ചയ്ക്ക് കൂടി അവസരമൊരുക്കുകായാണ് ബിജെപിയിലെ മറ്റൊരു 'സന്ദീപ്'.
സന്ദീപ് വാചസ്പതിയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ സിപിഎമ്മിനെ കടന്നാക്രമിക്കുന്നത്. പാർട്ടി രേഖകൾ കത്തിച്ചു കളഞ്ഞുവെന്നാണ് ആക്ഷേപം. നേതാക്കൾക്കെതിരെയുള്ള തെളിവുകളും നശിപ്പിച്ചുവെന്നാണ് ആരോപണം. ഈ പരാമർശങ്ങളോട് തൽകാലം സിപിഎം പ്രതികരിക്കില്ല.
തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് മനസിലാക്കണമെന്നാണ് സന്ദീപ് ഫേസ് ബുക്കിൽ കുറിച്ചു. ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന കാര്യം ബിജെപി വക്താവ് സന്ദീപ് വാര്യർ കഴിഞ്ഞ ദിവസം പൊതു വേദിയിൽ പറഞ്ഞിരുന്നു.
തുടർന്ന് സിപിഎം സഖാക്കൾ ഇതു സംബന്ധിച്ച പരാമർശങ്ങൾ ഒഴിവാക്കി തിരുത്തൽ വരുത്തിയെന്നാണ് ആരോപണം. അതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു വക്താവായ വാചസ്പതി ഫേസ് ബുക്കിൽ പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്.
സന്ദീപിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ:
ദേശാഭിമാനിക്ക് ബ്രിട്ടീഷ് സഹായം കിട്ടി എന്ന ചരിത്ര വസ്തുത Sandeep.G.Varier പൊതു വേദിയിൽ പറഞ്ഞതോടെ അന്തം കമ്മികൾ വിക്കിപീഡിയ തിരുത്തുന്നു എന്നാണ് സംഘികളുടെ പുതിയ ആരോപണം. മൂത്ത കമ്മികൾ ചെയ്ത പാതകം മനസ്സിലാക്കുമ്പോൾ ഇതൊക്കെ എത്രയോ ചെറുത്. മൂത്ത കള്ളന്മാർ മുഴുത്ത കള്ളം ചെയ്യുമ്പോൾ പാവങ്ങൾ അവർക്ക് പറ്റുന്ന ചെറിയ തരികിടകൾ ചെയ്യുന്നു എന്നേ ഉള്ളൂ.
പാർട്ടി രൂപീകരണ കാലം മുതൽ സ്വാതന്ത്ര്യ കാലം വരെയുള്ള പാർട്ടി കത്തിടപാടുകൾ, വിവിധ ഘടകങ്ങൾ കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടുകൾ, നേതാക്കളെ പറ്റിയുള്ള ആരോപണങ്ങൾ, ചർച്ചകളുടെ മിനിട്‌സ് എന്നിവ അടങ്ങിയ 14 കൂറ്റൻ ഇരുമ്പ് പെട്ടികളിലെ പാർട്ടി രേഖകൾ കേന്ദ്രകമ്മിറ്റി കത്തിച്ചു കളഞ്ഞിട്ടുണ്ട്. ഇതിനായി ഇ.എം.എസ്, നിഖിൽ ചക്രവർത്തി, ബെർലിൻ കുഞ്ഞനന്തൻ നായർ എന്നിവരുൾപ്പെട്ട ആർക്കൈവ്‌സ് കമ്മിറ്റി രൂപീകരിച്ചു. ഇ.എം.എസ് കേരളത്തിലേക്ക് മടങ്ങിയപ്പോൾ എം. ബസവ പുന്നയ്യ പകരം നിയോഗിക്കപ്പെട്ടു.
'ഇതെല്ലാം പാർട്ടിയിലെ ജീർണ്ണതയുടെ തെളിവുകളാണ്. ഇതൊന്നും ചരിത്രത്തിൽ വന്നു കൂടാ.' എന്നായിരുന്നു പാർട്ടി നിർദ്ദേശം. പക്ഷേ ബ്രിട്ടീഷുകാർ പോയ ശേഷം നാഷണൽ ആർക്കൈവ്‌സിന്റെ ഭാഗമായ ഇത്തരം രേഖകൾ കത്തിക്കാൻ പാർട്ടിക്ക് അവസരം കിട്ടാത്തതുകൊണ്ട് പതുക്കെയാണെങ്കിലും ഇക്കാര്യങ്ങൾ വെളിയിൽ വന്നു. പാർട്ടിക്ക് കുഴപ്പമില്ലാത്ത രേഖകൾ ഡൽഹിയിലെ അജോയ് ഭവനിൽ ഇപ്പോഴും ലഭ്യമാണ്. തീയിടൽ സഖാക്കളുടെ സ്ഥിരം പരിപാടി ആണെങ്കിലും തീയിട്ട് നശിപ്പിക്കാൻ പറ്റാത്തതാണ് സത്യമെന്ന് നിങ്ങൾ മനസിലാക്കണം. ഇനിയും ഇത്തരം രേഖകൾ പുറത്ത് വരിക തന്നെ ചെയ്യും... വിക്കിപീഡിയ തിരുത്തി കൈ കുഴയുമെന്ന് ചുരുക്കം. കരുതിയിരിക്കുക.