- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യം പോലെ പകർന്നു കിട്ടിയ കമ്പം; കുഞ്ഞായിരുന്നപ്പോൾ അഭിരുചി അറിഞ്ഞത് വഴിത്തിരിവായി; സ്വപ്നം സഫലമായതിന്റെ സന്തോഷത്തിൽ ബാലസുബ്രഹ്ണ്യൻ; മിമിക്രിയിലെ വിജയം അച്ഛനുള്ള ഗുരുദക്ഷിണയെന്ന് സൂര്യ
കോഴിക്കോട് : അച്ഛന്റെ സ്വപ്നം സഫലമാക്കി മകൾ. ഇന്ന് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മിമിക്രിയിൽ അച്ഛന്റെ ബാലസുബ്രഹ്ണ്യന്റെ ശിക്ഷണത്തിലാണ് പാലക്കാട് ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയായ സൂര്യ എ ഗ്രേഡ് സ്വന്തമാക്കിയത്. അക്ഷരാർത്ഥത്തിൽ അച്ഛനുള്ള ഗുരുദക്ഷിണയായി സൂര്യയുടെ മികച്ച പ്രകടനം .
തന്റെ മിമിക്രി കമ്പം ഒരു പുണ്യം പോലെ മകൾക്ക് പകർന്നുകിട്ടുകയായിരുന്നെ ന്നും ഇതാണ് ഇപ്പോൾ മനം നിറഞ്ഞ സന്തോഷത്തിന് വക നൽകിയിരിക്കുന്നതെന്നും ബാലസുബ്രഹ്‌മണ്യൻ പറഞ്ഞു. വൈക്കം വിജയലക്ഷ്മിയുടേയും പ്രായം കുറഞ്ഞ കുട്ടിയുടെയും
ഹെലികോപ്റ്ററിന്റേയും ഒക്കെ ശബ്ദം ഒട്ടും തനിമ ചോരാതെ അവതരിപ്പിച്ചാണ് ഈ കൊച്ചുമിടുക്കി സൂര്യ എ ഗ്രേഡ് സ്വന്തമാക്കിയത്.
സംസ്ഥാന തലത്തിൽ ഇത് സൂര്യയുടെ കന്നി മത്സരമാണ്. അറാം ക്ലാസ്സിൽ പഠിക്കുമ്പോൾ പക്ഷി -മൃഗാദികളുടെ ശബ്ദങ്ങളെ അനുകരിച്ചാണ് തുടക്കം. സ്‌കൂൾ-ജില്ലാ തലങ്ങളിൽ നിരവധി
സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്
കുഞ്ഞുന്നാളിലെ അടുപ്പമുള്ളവർ പറയുന്നത് അനുകരിക്കുമായിരുന്നു. അൽപ്പം കൂടി മുതിർന്നപ്പോൾ നായ്കുരയ്ക്കുന്നതും പൂച്ച കരയുന്നതും കിളികൾ ചിലയ്ക്കുന്നതുമെല്ലാം ഒട്ടൊക്കെ സാമ്യതയിൽ കുഞ്ഞുവായിൽ നിന്നും പുറത്തുവന്നു. ഇത് കേട്ടിട്ടാണ് സുബ്രഹ് ണ്യൻ മകളെ മിമിക്രിയുടെ വഴിയിലേയ്ക്ക് നയിച്ചത്
മറുനാടന് മലയാളി ലേഖകന്.