- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
100 മാർക്കിന്റെ പേപ്പറിൽ ഇരുപതും അമ്പതിന്റേതിന് പത്തുമാണ് നിരന്തര മൂല്യ നിർണയത്തിനുള്ള മാർക്ക്; ഇത് മുഴുവനായി നൽകുന്നവരാണ് കേരളത്തിലെ ക്ലാസ് ടീച്ചർമാരിൽ മുഴുവനും! തെറ്റു തിരുത്താൻ എസ് സി ഇ ആർ ടി; മാർക്ക് ദാനത്തിൽ ചർച്ച തുടരുമ്പോൾ

തിരുവനന്തപുരം: അക്ഷരമറിയാത്തവർ പോലും എസ്.എസ്.എൽ.സി.ക്ക് 'എ പ്ലസ്' നേടുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നുപറച്ചിലിന് പിന്നാലെ മാറ്റങ്ങൾക്ക് സാധ്യത. പുതിയ പാഠ്യപദ്ധതിയിൽ നിരന്തരമൂല്യനിർണയം കൂടുതൽ ശാസ്ത്രീയവും സുതാര്യമാക്കി കുട്ടികൾക്ക് നിശ്ചിത പഠനശേഷി ആർജിച്ചെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇതിനുള്ള പദ്ധതികൾ എസ്.സി.ഇ.ആർ.ടി തയ്യാറാക്കും. അദ്ധ്യാപകരുടെ പ്രവർത്തനവും നിരീക്ഷിക്കപ്പെടും.
100 മാർക്കിന്റെ പേപ്പറിൽ ഇരുപതും അമ്പതിന്റേതിന് പത്തുമാണ് നിരന്തരമൂല്യനിർണയത്തിനുള്ള മാർക്ക്. ഇത് മുഴുവനായി നൽകുന്നവരാണ് കേരളത്തിലെ ക്ലാസ് ടീച്ചർമാരിൽ മുഴുവനും. ഇതു കാരണമാണ് മാർക്ക് കൂടുന്നതെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കു ഗ്രേസ് മാർക്ക് ലഭിക്കുന്നവർ മുമ്പത്തെക്കാൾ കൂടി. ഇതെല്ലാം എ പ്ലസുകളെ ബാധിച്ചുവെന്നാണ് സൂചന.
മുമ്പും ഡിപിഐ മൂല്യ നിർണ്ണയത്തിൽ പരാതി പറഞ്ഞിട്ടുണ്ട്. പത്തുവർഷത്തിനിടെ രണ്ടു ഡയറക്ടർമാർ ഈ സംവിധാനത്തിലെ പ്രശ്‌നങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ചു. പഠനവും പരീക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കപ്പെട്ടു. പരീക്ഷയും നിരന്തരമൂല്യനിർണയവും മെച്ചപ്പെടുത്തണമെന്ന അഭിപ്രായം ശക്തമാണ്. അതുകൊണ്ടു തന്നെ പരിഷ്‌കരണം അനിവാര്യതയാണെന്ന് എസ്.സി.ഇ.ആർ.ടി. തിരിച്ചറിയുന്നു. ഇപ്പോഴത്തെ പൊതു വിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിന്റെ തുറന്നു പറച്ചിലാണ് ചർച്ചകൾ പുതിയ വഴിക്ക് എത്തിക്കുന്നത്.
2013ൽ തന്നെ ചില സംശയങ്ങൾ ഉയർന്നിരുന്നു. അന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന ബിജു പ്രഭാകർ സമർപ്പിച്ച റിപ്പോർട്ടിലും ആശങ്കകളുണ്ടായിരുന്നു. സ്‌കൂൾ വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് സത്യസന്ധമായ പരിശോധന വേണമെന്നായിരുന്നു ശുപാർശ. കൃത്രിമ മാർഗങ്ങളിലൂടെ 100 ശതമാനം വിജയംനേടുന്നത് വിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തിയോ? എല്ലാവരും വിജയിക്കുന്ന സംവിധാനമാണ് നല്ലതെങ്കിൽ, എന്തിനാണ് സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർപോലും കുട്ടികളെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിൽ കുട്ടികളെ ചേർക്കുന്നത്? -ഇതെല്ലാമായിരുന്നു ചോദ്യം.
എഴുത്തുപരീക്ഷയിൽ മിനിമംമാർക്ക് നിശ്ചയിക്കണമെന്ന ശുപാർശയുമായി 2016-ൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ എം.എസ്. ജയ അധ്യക്ഷയായ സമിതി റിപ്പോർട്ട്‌നൽകി. 100 മാർക്കിന്റെ പേപ്പറിൽ ഇരുപതും അമ്പതിന്റേതിന് പത്തുമാണ് നിരന്തരമൂല്യനിർണയത്തിനുള്ള മാർക്ക്. ഇതിൽ ക്ലാസ് ടീച്ചർമാർ പിശുക്കുകാണിക്കാറില്ല. വാരിക്കോരി മാർക്കിട്ടു തുടങ്ങിയതോടെ വിജയികളുടെ എണ്ണവുംകൂടി.
എസ്.എസ്.എൽ.സി. പരീക്ഷയിൽ 90 ശതമാനത്തിനു മുകളിൽ മാർക്ക് കിട്ടുന്നവർക്കാണ് എ പ്ലസ്. നിരന്തരമൂല്യനിർണയം കാര്യമായിനടത്തി കുട്ടിയെ വിലയിരുത്താൻ നിർദ്ദേശമുണ്ടെങ്കിലും പഠനശേഷി അളക്കാൻ ഇപ്പോഴും വാർഷികപരീക്ഷയാണ് അടിസ്ഥാനം. നിരന്തരമൂല്യനിർണയത്തിൽ മാർക്ക് വാരിക്കോരി കൊടുക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്.


