- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തി; എനിക്ക് ഇനി ജീവിക്കാൻ ആഗ്രഹമില്ല; ആത്മാവ് ഇല്ലാത്ത ശരീരം ഇനി ചുമക്കുന്നതിൽ ഒരു പ്രയോജനവുമില്ല; ജീവിതം അവസാനിപ്പിക്കാൻ എന്നെ അനുവദിക്കണം; കുറിപ്പുമായി യുപിയിലെ വനിതാ ജഡ്ജി; റിപ്പോർട്ടു തേടി ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശിലെ വനിതാ ജഡ്ജി തയാറാക്കിയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ വിഷയത്തിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്. ജില്ലാ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നും അന്തസ്സോടെ ജീവിതം അവസാനിപ്പിക്കാൻ അനുമതി നൽകണമെന്നുമാണു കുറിപ്പിലുള്ളത്.
''എല്ലാ സീമകളും ലംഘിക്കപ്പെട്ടു താൻ ലൈംഗികാതിക്രമത്തിന് ഇരയായി. തന്നെ ഒരു മാലിന്യം പോലെ കൈകാര്യം ചെയ്തു. ആവശ്യമില്ലാത്ത ഒരു പ്രാണിയെപ്പോലെയാണു തനിക്ക് തോന്നുന്നത്. ജീവിക്കാൻ തനിക്ക് ഒരു ആഗ്രഹവുമില്ല. ആത്മാവും ജീവിതവും ഇല്ലാത്ത ശരീരത്തെ ചുമക്കുന്നതിൽ ഒരു അർഥവുമില്ല. ജീവിതത്തിൽ ഒരു ലക്ഷ്യവും ഇനിയില്ല''രണ്ടുപേജുള്ള കത്തിൽ വനിതാ ജഡ്ജി കുറിച്ചു.
വനിതാ ജഡ്ജിയുടെ പരാതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരം അലഹബാദ് ഹൈക്കോടതി രജിസ്റ്റ്രാർ ജനറലിന് സുപ്രീംകോടതി സെക്രട്ടറി ജനറൽ അതുൽ എം. കുരേക്കർ 2023 ജൂലൈയിൽ ഹൈക്കോടതിയിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയിൽ താൻ പരാതി നൽകിയിരുന്നെന്നും എന്നാൽ അന്വേഷണം പ്രഹസനമായിരുന്നെന്നും ജഡ്ജിയുടെ പരാതിയിലുണ്ട്.
ജില്ലാ ജഡ്ജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണു സാക്ഷികളായിട്ടുള്ളത്. തങ്ങളുടെ ബോസിന് എതിരെ ഉദ്യോഗസ്ഥർ സാക്ഷി പറയുമെന്ന് കമ്മിറ്റി പ്രതീക്ഷിച്ചത് തന്റെ മനസിലാക്കലിനും അപ്പുറത്താണെന്നും വനിതാ ജഡ്ജി കുറിപ്പിൽ പറയുന്നു. ഒരു വനിതാ സിവിൽ ജഡ്ജി ബാന്ദ ജില്ലയിലെ ഒരു ജില്ലാ ജഡ്ജിക്കും കൂട്ടാളികൾക്കും എതിരെയാണ് ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.
സംഭവം വിവാദമായതോടെയാണ് അലഹബാദ് ഹൈക്കോടതി രജിസ്ട്രാറോടാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് റിപ്പോർട്ട് തേടിയത്. ഡിസംബർ നാലിന് വനിതാ ജഡ്ജി സുപ്രീംകോടതിക്ക് ഒരു പരാതി നൽകിയിരുന്നു. ഇത് ജസ്റ്റിസ് ഋഷികേഷ് റോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച വാദംകേൾക്കാനായി എത്തുകയും ചെയ്തു. പരാതി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ പരിഗണനയിൽ നിൽക്കുന്ന സാഹചര്യത്തിൽ തൽക്കാലം ജുഡീഷ്യൽ ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടതില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയുണ്ടായി.
വനിതാ ജഡ്ജിയുടെ പരാതിയിലാണ് ഐസിസി രൂപീകരിച്ചത്. അതുകൊണ്ട് തന്നെ നടപടികൾക്കായി കാത്തിരിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സെക്കന്റുകൾ മാത്രം വാദം നടന്ന ശേഷം കോടതി ഹർജി തള്ളുകയും ചെയ്തു. പിന്നാലെ വ്യാഴാഴ്ചയോടെയാണ് കത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. കുറ്റാരോപിതനായ ജില്ലാ ജഡ്ജി തന്നോട് രാത്രി കാണണമെന്ന് ആവശ്യപ്പെട്ടതായി വനിതാ ജഡ്ജിയുടെ കത്തിൽ പറയുന്നു. 2022-ൽ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അഡ്‌മിനിസ്ട്രേറ്ററർക്കും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പിന്നീട് വനിതാ ജഡ്ജി ഹൈക്കോടതി ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് മുമ്പാകെ പരാതി നൽകുകയായിരുന്നു. ഈ വർഷം ജൂലായിലാണ് പരാതി നൽകിയത്.
'ആയിരത്തോളം ഇ-മെയിലുകൾ ചെയ്ത ശേഷമാണ് ഐസിസിയുടെ അന്വേഷണം ആരംഭിച്ചത്. ആ അന്വേഷണം കപടവും പ്രഹസനവുമാണ്. ജില്ലാ ജഡ്ജിയുടെ കീഴ് ഉദ്യോഗസ്ഥരാണ് അന്വേഷണത്തിലെ സാക്ഷികൾ. തങ്ങളുടെ മേലുദ്യോഗസ്ഥനെതിരെ സാക്ഷികൾ എങ്ങനെ മൊഴി നൽകുമെന്നാണ് സമിതി പ്രതീക്ഷിക്കുന്നെന്ന് എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറമാണ്' ചീഫ് ജസ്റ്റിസിനയച്ച കത്തിൽ വനിതാ ജഡ്ജി പറയുന്നു.
അന്വേഷണഘട്ടത്തിൽ കുറ്റാരോപിതനായ ജില്ലാ ജഡ്ജിയെ സ്ഥലംമാറ്റണമെന്നും എന്നാലെ ന്യായമായ അന്വേഷണം സാധ്യമാവൂവെന്നും താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് നിരസിക്കപ്പെട്ടുവെന്നും വനിതാ ജഡ്ജി വ്യക്തമാക്കി. താൻ നേരത്തെ ആത്മഹത്യാശ്രമം നടത്തിയെന്നും കത്തിൽ ഇവർ പറയുന്നു.