- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം വീണ്ടും റദ്ദാക്കി; അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി; ഒന്നര മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ നേതാവ് വീണ്ടും ജയിലിലേക്ക്
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. അഭിഭാഷകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ലഭിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകൾ ആർഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നതടക്കമുള്ള ജാമ്യവ്യവസ്ഥകളാണ് ആർഷോ ലംഘിച്ചത്. ആർഷോയുടെ ചട്ടലംഘനങ്ങൾ അക്കമിട്ടു നിരത്തികൊണ്ടാണ് ക്രൈംബ്രാഞ്ച് റിപ്പോട്ട് സമർപ്പിച്ചത്.
അതേസമയം താൻ ഡെങ്കിപ്പനി പിടിച്ചു കിടപ്പിലാണെന്നാണ് ആർഷോ പറയുന്നത്. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ വ്യക്തമാക്കി. അതേസമയം കഴിഞ്ഞദിവസം മാവേലിക്കരയിൽ നടന്ന ക്യാമ്പിൽ അടക്കം ആർഷോ പങ്കെടുത്തിരുന്നു. അതിന് മുമ്പ് മലപ്പുറത്തെ പരിപാടിയിൽ അടക്കം സംബന്ധിക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ലഭഫ്യമാണ്. നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയിൽവാസത്തിന് ശേഷമാണ് ആർഷോയ്ക്ക് ജാമ്യം ലഭിച്ചത്. കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് എസ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്.
വധശ്രമക്കേസിൽ ആദ്യം ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടർന്ന് അറസ്റ്റിലായ ആർഷോ ഓഗസ്റ്റിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കോടതി ജാമ്യം റദ്ദാക്കിയതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്.
നേരത്തെ വധശ്രമക്കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനാണ് എസ.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ഹൈക്കോടതി നേരത്തെ ജാമ്യം റദ്ദ് ചെയ്തിരുന്നത്. തുടർന്ന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ആർഷോയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിച്ചു. ഇയാൾ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വാദിച്ചത്. ഇതിനിടെ മലപ്പുറത്ത് നടന്ന എസ്.എഫ്.ഐ. സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത ആർഷോ, സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് വീണ്ടും പരാതി ഉയർന്നത്. സംഭവം വിവാദമായതോടെ ജൂൺ 12-ാം തീയതി ആർഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയായിരുന്നു.
റിമാൻഡിലായതിന് പിന്നാലെ ആർഷോ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ഇത് തള്ളിയിരുന്നു. ആഴ്ചകൾക്ക് മുമ്പ് പരീക്ഷ എഴുതാനായി ഇടക്കാല ജാമ്യം അനുവദിച്ചു. ഇതിനുപിന്നാലെയാണ് വീണ്ടും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. അതിനിടെ, പൊലീസ് കസ്റ്റഡിയിൽ ആർഷോയ്ക്ക് സ്വീകരണം നൽകിയതും വിവാദമായിരുന്നു. എസ്.എഫ്.ഐ. പ്രവർത്തകരാണ് കസ്റ്റഡിയിലുള്ള സെക്രട്ടറിയെ ഹാരം അണിയിച്ച് ജയിലിന് മുന്നിൽ സ്വീകരിച്ചത്.
എം ജി സർവകലാശാല തിരഞ്ഞെടുപ്പിനിടെ എ ഐ എസ് എഫ് നേതാവ് നിമിഷയെ ജാതിപ്പേര് വിളിക്കുകയും ആക്രമിക്കുകയും ചെയ്തുവെന്നത് ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ് ആർഷോ. എറണാകുളം ലോ കോളജിൽ റാഗിങ് സംബന്ധിച്ച പരാതിയിലും ആരോപണവിധേയനാണ്.
മറുനാടന് മലയാളി ബ്യൂറോ