- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവർണർ എത്തും മുമ്പേ എസ്എഫ്ഐയുടെ സമരം! കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ കരിങ്കൊടി പ്രതിഷേധവുമായി എസ്.എഫ്.ഐ; ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചു സമരം; പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചു ഒഴിപ്പിച്ചു പൊലീസ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്.എഫ്.ഐ ഉപരോധ സമരം. ഗവർണർ എത്തുന്നത് ആറരയോടെയാണെങ്കിലും എസ്എഫഐ പ്രതിഷേധവുമായി എത്തിയത് വൈകുന്നേരം നാല് മണിയോടെ ആയിരുന്നു. മുഖാമുഖം കാണുന്ന സാഹചര്യം ഒഴിവാക്കുക എന്ന ലക്ഷ്യത്തിലായിരുന്നു എസ്എഫ്‌ഐ നേരത്തെ എത്തിയത്. പൊലീസ് സുരക്ഷ ഉണ്ടായിരിക്കവേ തന്നെയാണ് എസ്എഫ്‌ഐ പ്രവർത്തകർ കൂട്ടമായെത്തിയതും പ്രതിഷേധിച്ചതും.
ഗവർണർ താമസിക്കാനെത്തുന്ന സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ചാണ് സമരം. കരിങ്കൊടികളേന്തി 500 ഓളം വിദ്യാർത്ഥികളാണ് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃതത്വത്തിൽ സമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയാണ്.
ഗവർണർ എത്തുംമുമ്പ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാൽ റോഡ് മുഴുവനായി ഉപരോധിച്ച് ഗവർണർ ഗസ്റ്റ്ഹൗസിൽ പ്രവേശിക്കുന്നത് തടയാനാണ് എസ്.എഫ്.ഐ നീക്കം. എന്നാൽ, ഗവർണർ എത്താൻ ഇനിയും സമയം ഉണ്ടെന്നിരിക്കവേയാണ് പ്രതിഷേധക്കാരെ പൊലീസ് നീക്കിയേക്കും. പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങിയാൽ സംഘർഷ സാധ്യതയുണ്ട്.
ഗവർണർ സർവകലാശാലയിൽ എത്തും മുമ്പ് പൊലീസ് കനത്ത കാവലൊരുക്കിയിരുന്നു. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിൽ നിന്നും പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശനിയാഴ്‌ച്ച സർവകലാശാല കാമ്പസിൽ വിന്യസിച്ചത്.സർവകലാശാല പ്രധാന പ്രവേശന കവാടം, ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതൽ പൊലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡി.വൈ.എസ്‌പി മൂസ വള്ളിക്കാടൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി ഗംഗാധരൻ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.
നേരത്തെ ഗവർണർ കീലേരി അച്ചു നിലവാരത്തിലേക്ക് മാറുന്ന കാഴ്ചയാണ് കാണുന്നതെന്ന് പി എം ആർഷോ ആരോപിച്ചിരുന്നു. ഗവർണർക്കെതിരേയുള്ള എസ്.എഫ്.ഐയുടെ പ്രതിഷേധം ജനാധിപത്യപരമായിരിക്കുമെന്നും ആർഷോ പറഞ്ഞിരുന്നു.
'കേരളത്തിലെ സർവകാലാശാലകളുടെ ചാൻസലർ എന്താണ് ചെയ്യുന്നതെന്ന് ജനങ്ങൾ കാണുന്നുണ്ട്. ഇദ്ദേഹം നിലവിൽ അവകാശപ്പെടുന്നത് എസ്.എഫ്.ഐ ഉയർത്തിയ വെല്ലുവിളി അദ്ദേഹം ഏറ്റെടുത്തു എന്നാണ്. ഒരു കീലേരി അച്ചു നിലവാരത്തിലേക്ക് അദ്ദേഹം മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആർജവം ചാൻസിലർക്കുണ്ടെങ്കിൽ എസ്.എഫ്.ഐ ചോദിച്ച വലിയ രാഷ്ട്രീയ ചോദ്യമുണ്ട്. ഈ രണ്ട് സർവകലാശാലയുടെ സെനറ്റ് നോമിനേഷനുമായി ബന്ധപ്പെട്ട് അദ്ദേഹം നൽകിയ ലിസ്റ്റ് ഏത് കേന്ദ്രത്തിൽ നിന്നും അദ്ദേഹത്തിന് ലഭ്യമായി എന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ ചാൻസലർ തയ്യാറായിട്ടില്ല', ആർഷോ പറഞ്ഞു.
ഞങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ ചോദ്യങ്ങളാണ്. അത് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ നിലനിൽപ്പിന് വേണ്ടിയുള്ളതാണ്. സർവകലാശാലകളെ സംഘപരിവാർ വത്ക്കരിക്കുന്നതിന് വേണ്ടി ആർ.എസ്.എസ് തയ്യാറാക്കിയ അജണ്ട കേരളത്തിൽ നടക്കില്ല. അതിന് ഒരു തരത്തിലും സർവകലാശാലകളെ ഞങ്ങൾ വിട്ടുതരില്ല, പി.എം ആർഷോ പറഞ്ഞു.


