- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നടി ഷക്കീലയ്ക്ക് വളർത്തുമകളുടെ മർദനം; പണത്തെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങി; തർക്കം അടിയിലെത്തിയത് ഷക്കീലയുടെ വസതിയിൽ വെച്ച്; ശീതളിനെതിരെ കേസെടുത്തു പൊലീസ്; ഷക്കീലക്കെതിരെയും പരാതി

ചെന്നൈ: നടി ഷക്കീലയെ വളർത്തുമകളായ ശീതൾ മർദിച്ചതായി പരാതി. സംഭവത്തിൽ ശീതളിനെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഷക്കീലയുടെ അഭിഭാഷകയ്ക്കും മർദനമേറ്റു. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ വൈകീട്ടാണ് സംഭവം.
ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയുടെ പരാതിയിൽ ചെന്നൈ കോയമ്പേട് പൊലീസ് പരാതി എടുത്തിട്ടുണ്ട്. അതേ സമയം ഷക്കീലയ്‌ക്കെതിരെ ശീതളിന്റെ ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചെന്നൈയിലെ കോടമ്പാക്കം യുണൈറ്റഡ് ഇന്ത്യ കോളനിയിലാണ് നടി ഷക്കീല താമസിക്കുന്നത്. ഇവിടുത്തെ ഷക്കീലയുടെ വസതിയിൽ വച്ചാണ് ഷക്കീലയും വളർത്തുമകൾ ശീതളും തമ്മിൽ തർക്കമുണ്ടായത്. ഇത് മർദനത്തിലേക്ക് നീങ്ങിയത് എന്നുമാണ് വിവരം.
അടിപിടിയിൽ കലാശിച്ച ശേഷം ശീതൾ വീടുവിട്ട് പോയെന്നുമാണ് വിവരം. നടി ഷക്കീലയാണ് ആക്രമണ വിവരം സുഹൃത്തായ നർമ്മദയെ അറിയിച്ചത്. അതിനുശേഷം അഭിഭാഷകയായ സൗന്ദര്യയ്ക്കൊപ്പം നർമ്മദ ഷക്കീലയുടെ അടുത്ത് എത്തിയിരുന്നു. കുടുംബ പ്രശ്‌നങ്ങളും പണത്തെക്കുറിച്ചുള്ള തർക്കവുമാണ് സംഘർഷത്തിലേക്ക് നീങ്ങിയത് എന്നാണ് പ്രഥമിക വിവരം.
ആക്രമണത്തിൽ പരിക്കേറ്റ അഭിഭാഷകയായ സൗന്ദര്യയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷക്കീലയ്ക്ക് പിന്തുണയുമായി എത്തിയ അഭിഭാഷകയായ സൗന്ദര്യയെ ശീതളിന്റെ ബന്ധുക്കൾ മർദ്ദിച്ചതായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. അതേ സമയം ഷക്കീല തങ്ങളെ ആക്രമിച്ചെന്ന് പറഞ്ഞ് ശീതളിന്റെ ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. ഇരു ഭാഗത്തും അന്വേഷണം നടത്തി മാത്രമേ തുടർ നടപടി ഉണ്ടാകൂ എന്നാണ് പൊലീസ് പറയുന്നത്.
അടുത്തിടെ കേരളത്തിലും ഷക്കീല എത്തിയിരുന്നു. കോഴിക്കോട് നടന്ന കേരള ലിറ്റററി ഫെസ്റ്റിവലിൽ ഷക്കീല എത്തിയപ്പോൾ അത് വലിയ വാർത്താപ്രാധാന്യവും നേടുന്നതായി. അടുത്തിടെ തമിഴ് ബിഗ് ബോസ് ഷോയിലും ഷക്കീല പങ്കെടുത്തിരുന്നു. സിനിമകൾക്കപ്പുറം തമിഴ് ടെലിവിഷൻ, ഓൺലൈൻ ഷോകളിലാണ് ഷക്കീല ഇന്ന് കൂടുതൽ സാന്നിധ്യം അറിയിക്കാറ്. തമിഴകത്ത് വലിയ ജനപ്രീതി ഇന്ന് ഷക്കീലയ്ക്കുണ്ട്.


