- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹജ്ജ് സെലിബ്രിറ്റി ശിഹാബ് ചേറ്റൂർ വീണ്ടും വിവാദത്തിൽ
കൊൽക്കത്ത: കാൽനട യാത്രയായി ഹജ്ജ് ചെയ്തെന്ന അവകാശപ്പെടുന്ന ശിഹാബ് ചേറ്റൂർ വീണ്ടും വിവാദത്തിൽ. പശ്ചിമ ബംഗാളിലെ ഒരു പരിപാടിക്കിടയിൽ പാട് പാടിക്കൊണ്ടിരിക്കെ സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ ഫോൺ എറിഞ്ഞു പൊട്ടിച്ചതാണ് വീണ്ടും അദ്ദേഹം വിവാഹത്തിൽ ചാടിയത്.
ഹജ്ജ് യാത്രയുടെ തുടക്കത്തിൽ വലിയ പിന്തുണ നേടാൻ സാധിച്ചുവെങ്കിലും തുടർന്ന് വഴിയിൽ വച്ച് ആകാശത്ത് അല്ലാഹുവിനെ കണ്ടു എന്ന് ധ്വനിപ്പിക്കുന്ന രീതിയിൽ അവകാശവാദം ഉന്നയിച്ചതും വിമർശകരെ കുരക്കുന്ന പട്ടികൾ എന്ന് സമം ചേർത്ത് പറയുകയും ചെയ്തതോടെയാണ് ഹജ്ജ് യാത്രയ്ക്കിടയിൽ വിമർശനം കടുത്തത്.
തുടർന്ന് പാക്കിസ്ഥാൻ വിസ പ്രതിസന്ധിയും പാക്കിസ്ഥാനിൽ നിന്നും ഇറാനിലേക്കുള്ള വിമാനത്തിൽ ആകാശ യാത്രയും തുടർന്ന് ഇറാനിൽ നിന്നും ബൈക്ക് യാത്രയും ഒക്കെ വിവാദങ്ങൾ ആയി മാറി. ഹജ്ജ് നിർവഹിച്ചു മടങ്ങിയ ശിഹാബിനെ കേരളത്തിൽ ലഭിച്ചത് തണുത്ത സ്വീകരണമാണ്.
ഇതിനിടയിൽ സുഗന്ധ ദ്രവ്യങ്ങളുടെ പരസ്യവും മറ്റുമായി കടന്നു പോകുമ്പോഴാണ് രാമലല്ല വിവാദം കടന്നുവരുന്നത്. അയോധ്യയിലെ രാമ വിഗ്രഹം പ്രതിഷ്ഠാദിനത്തിൽ പ്രധാനമന്ത്രി അഭിനന്ദിച്ചു രംഗത്ത് വന്നിരുന്നു. ഇത് വിവാദമായതോടെ പോസ്റ്റ് മുക്കി വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ഇതിനിടയിലാണ് ബംഗാളിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുള്ള മുസ്ലീങ്ങൾക്കിടയിൽ ശിഹാബ് സാന്നിധ്യം ഉറപ്പിക്കുന്നത്.
ബംഗാളിലാണ് വിവിധ മുസ്ലിം പരിപാടികളിൽ ശിഹാബ് അതിഥിയായി കൂടുതൽ കടന്നുവന്നത്. ഇവിടെ വച്ചാണ് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിന്റെ മൊബൈൽ പിടിച്ചു വാങ്ങുകയും എറിഞ്ഞ് ഉടക്കുകയും രോഷം പ്രകടിപ്പിക്കുകയും ചെയ്തത്. ഫോട്ടോ വീഡിയോ പകർത്തൽ ഹറാമാണെന്നും നിഷിദ്ധമായ കാര്യങ്ങളിൽ ഇപ്പോൾ താല്പര്യമില്ല എന്നാണ് ശിഹാബ് ചേറ്റൂരിന്റെ അടുത്ത വൃത്തങ്ങളിൽ പുറത്തുവരുന്ന വിവരങ്ങൾ.