- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയ്ക്കൊപ്പം സെൽഫി എടുക്കാനെത്തിയ ശോഭന കേരളീയത്തിൽ ഡാൻസ് കളിച്ച് നേടിയത് എട്ടു ലക്ഷം; ജയചന്ദ്രന്റെ 'ജയത്തിന്' ഒരു കോടിയിൽ ചുവടെ കണക്കൊതുക്കാൻ നൽകിയത് 99ലക്ഷം; മോദിയുടെ 'തൃശൂർ പൂരം' ശോഭനയെ ബ്രാൻഡ് അംബാസിഡർ അല്ലാതാക്കുമോ? കേരളീയം കണക്ക് പുറത്ത്
തിരുവനന്തപുരം: കേരളീയത്തിൽ ഡാൻസ് കളിക്കാൻ ശോഭനയ്ക്ക് നൽകിയത് എട്ടു ലക്ഷം. ഈ തുക വാങ്ങിയ ശോഭന കേരളത്തിന്റെ കേരളീയം ബ്രാൻഡ് അംബാസിഡറാണ്. മുഖ്യമന്ത്രിയുമായി സെൽഫി എടുത്ത് പോയ ശോഭന പിന്നീട് കണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'തൃശൂർ പൂര'ത്തിനാണ്. ഇത് വിവാദമാകുന്നതിനിടെ കേരളീയം പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന കലാപരിപാടികൾക്ക് മാത്രം സംസ്ഥാന സർക്കാർ ചെലവാക്കിയത് ഒരു കോടി 55 ലക്ഷം രൂപയെന്ന കണക്കും പുറത്തു വന്നു.
ഏഴ് കലാപരിപാടികൾക്ക് മാത്രമുള്ള ചെലവാണിത്. കേരളീയം തീർന്ന് രണ്ട് മാസം പിന്നിട്ടിട്ടും സ്‌പോൺസർമാരുടെ വിശദാംശങ്ങൾ ഇതുവരെ സർക്കാർ പുറത്തുവിട്ടിട്ടില്ല. അതിനിടെയാണ് ശോഭനയുടെ ഡാൻസിന്റെ അടക്കം കണക്ക് പുറത്തു വന്നത്. കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോക ശ്രദ്ധയിലേക്ക് എത്തിക്കാനാണ് സർക്കാർ കേരളീയം പരിപാടി നടത്തിയത്. ഉദ്ഘാടന സമാപന സമ്മേളനങ്ങൾ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ വേദിയിൽ ഏഴ് ദിവസവും കലാപരിപാടികളുണ്ടായിരുന്നു.
ആദ്യ ദിനം ശോഭനയുടെ നൃത്തം, എട്ട് ലക്ഷം രൂപയാണ് ഇതിന് നൽകിയത്. ചടങ്ങിന്റെ സമാനത്തിൽ അതിഥിയായും ശോഭന എത്തി. മോഹൻലാലും മമ്മൂട്ടിയും അടക്കം സമാപനത്തിന് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയുടെ മുഖ്യ ശ്രദ്ധാകേന്ദ്രമായിരുന്ന ശോഭന മോദിയ്‌ക്കൊപ്പം വേദി പങ്കിട്ടത് സൈബർ സഖാക്കൾക്ക് നാണക്കേടായി. അതുകൊണ്ട് തന്നെ കേരളീയത്തിന്റെ ബ്രാൻഡ് അംബാസിഡറെ രണ്ടാം പതിപ്പിൽ പങ്കെടുപ്പിക്കാനും സാധ്യത കുറവാണ്. ശോഭനയെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും മാറ്റിയേക്കും.
ഈ നീക്കങ്ങൾക്കിടെയാണ് കേരളീയത്തിലെ ചെലവും പുറത്തു വരുന്നത്. രണ്ടാം ദിനം മുകേഷ് എംഎൽഎയും ജിഎസ് പ്രദീപും ചേർന്ന് സംഘടിപ്പിച്ച സ്‌പെഷ്യൽ ഷോ, സർക്കാർ കണക്കിൽ നൽകിയത് 8,30,000 രൂപ. മുരുകൻ കാട്ടാക്കടയും സംഘവും അവതരിപ്പിച്ച മാ ഷോ ആയിരുന്നു മൂന്നാംദിനം. കവിതകൾ കോർത്തിണക്കി കാവ്യ 23 എന്ന പേരിൽ നടത്തിയ പരിപാടിക്ക് ചെലവ് 40,5000 രൂപയാണ്. അഞ്ചാം ദിനം കെഎസ് ചിത്രയുടെ ഗാനമേള, സർക്കാർ നൽകിയത് 2,05,000 രൂപ, കലാമണ്ഡലം കലാകാരന്മാരുടെ ഫ്യൂഷൻ ഷോക്ക് 3,80,000. സ്റ്റീഫൻ ദേവസിയും മട്ടന്നൂർ ശങ്കരൻകുട്ടിയും ചേർന്നൊരുക്കിയ പരിപാടിക്ക് 119000 രൂപയാണ് സാംസ്‌കാരിക വകുപ്പ് നൽകിയത്.
ഏറ്റവും അവസാനം നടന്നതും ഏറ്റവും അധികം തുക വകയിരുത്തിയതും എം ജയചന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ജയം ഷോ ആണ്. സമാപന ദിവസം നടന്ന പരിപാടിക്ക് 990000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഒരു കോടിയുടെ പഴി കുറയ്ക്കാനാണ് 10000 രൂപ കുറച്ചത്. ഈ പരിപാടികളിൽ പലതും സ്വകാര്യമായി സംഘടിപ്പിച്ചാൽ പോലും ഇത്രയും തുക ആവില്ലെന്നതാണ് വസ്തുത. കേരളീയം എല്ലാ അർത്ഥത്തിലും ധൂർത്താണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വരുന്ന കണക്കുകൾ.
സെൻട്രൽ സ്റ്റേഡിയത്തിലെ ഒരു വേദിയിൽ നടന്ന ഏഴ് പരിപാടികളുടെ മാത്രം വിശദാംശങ്ങളാണ് പുറത്തു വന്നത്. പരമാവധി തുക സ്‌പോൺസർമാരെ കണ്ടെത്തി സംഘടിപ്പിക്കുമെന്നായിരുന്നു സർക്കാർ പറഞ്ഞത്. എതൊക്കെ സ്‌പോൺസർമാരെന്നോ എത്രതുകയെന്നോ എന്തിന് വേണ്ടി ചെലവഴിച്ചെന്നോ ഒന്നും ആർക്കും അറിയില്ല. വിവരാവകാശം വഴി ചോദിച്ചാലും മറുപടിയില്ല.
മറുനാടന് മലയാളി ബ്യൂറോ