- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് തുറന്ന് കസേരയിൽ ഇരുന്ന ജലീൽ കണ്ടത് മേശയ്ക്ക് കീഴിൽ എന്തോ വീഴുന്നത്; പിന്നെ ഫയർഫോഴ്സ് എത്തി പിടികൂടിയത് മൂർഖനെ; കേരള ബാങ്കിന്റെ നിലമ്പൂർ ശാഖയിലെ ഫയലുകൾക്കിടയിൽ ഒളിച്ചിരുന്ന മൂർഖൻ പത്തി വിടർത്തി ജീവിക്കാർക്കു മുന്നിൽ ഭയം പടർത്തി; ഇതൊരു 'സർക്കാർ' പാമ്പു പിടിത്തം
മലപ്പുറം: കേരള ബാങ്കിന്റെ നിലമ്പൂർ മെയിൻ ബ്രാഞ്ചിലെ ഫയലുകൾക്കിടയിൽ ഒളിച്ചിരുന്ന കരിമൂർഖൻ അവസാനം പത്തി വിടർത്തി ജീവിക്കാർക്കു മുന്നിൽ. ഇന്നു രാവിലെ ഒമ്പതു മണിയോടെയാണ് കുഞ്ഞു കരിമൂർഖനെ കണ്ടു ജീവനക്കാർ ഭയചികിതരായത്. ജീവനക്കാരനായ ജലീൽ ബാങ്ക് തുറന്ന് കസേരയിൽ ഇരുന്നപ്പോഴാണ് സമീപത്തെ ഫയലുകൾവെച്ച മേശക്ക് കീഴിൽ എന്തോ അനങ്ങുന്നതായി കണ്ടത്. തുടർന്നു കാൽ കൊണ്ടു ശബ്ദമുണ്ടാക്കിയപ്പോൾ മേശക്കടിയിൽ നിന്ന് പുറത്തു വന്ന കരിമൂർഖൻ ഫയലുകൾക്കിടയിലേക്ക് തന്നെ കയറിപ്പോയി.
ഈസമയം മറ്റു ജീവനക്കാരും ബാങ്കിലെത്തിയെങ്കിലും ആരും സ്വന്തം സീറ്റിലിരിക്കാൻ ഭയന്നു. മൂർഖൻ എവിടെയാണെന്നറിയാതെ എല്ലാവരും ഭയന്നു. തുടർന്നു എമർജൻസി റെസ്‌ക്യൂ ഫോഴ്‌സിന്റെ (ഇആർഎഫ്) സഹായം തേടുകയായിരുന്നു. വിവരം അറിഞ്ഞുവന്ന ഇആർഎഫ് അംഗവും പാമ്പുപിടിത്തത്തിൽ പരീശീലനം നേടിയ അബ്ദുൾ മജീദ് ബാങ്കിലെത്തി പരിശോധന നടത്തിയാണു കരിമൂർഖനെ വലയിലാക്കിയത്. തുണിസഞ്ചിലേക്കു മൂർഖനെ കയറ്റിയതോടെയാണു ബാങ്ക് ജീവനക്കാർക്ക് ശ്വാസം നേരെ വീണത്.
തുടർന്നു മൂർഖനെ പിന്നീട് വനം വകുപ്പിന് കൈമാറി. ബാങ്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം കാടുകയറി കിടക്കുന്നതും അമിത ചൂടുമാണ് പാമ്പുകൾ തണുപ്പു തേടി ഇത്തരം സ്ഥലങ്ങളിലേക്ക് എത്താൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ഇന്നു തന്നെ വടപുറത്തെ വാടക ക്വാർട്ടേഴ്‌സിലും മൂർഖൻ കയറിയിരുന്നു. നിലവിൽ ചൂടു അധികമായതോടെ ഇഴജന്തുക്കൾ പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും ആളുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്തിടെ മലപ്പുറം താനൂർ അഗ്‌നി രക്ഷാ നിലയത്തിലും മൂർഖൻ പാമ്പ് എത്തിയിരുന്നു.
നിലയത്തിലെ ജീവനക്കാർ ഉടൻതന്നെ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് അംഗവും ഫോറസ്റ്റ് പാമ്പുപിടുത്ത വിദഗ്ദ്ധനമായ സെക്കീർ കോട്ടിലിനെ വിവരമറിയിക്കുകയായിരുന്നു. സെക്കീർ എമർജൻസി റെസ്‌ക്യു ഫോഴ്‌സ് അംഗങ്ങൾക്കുള്ള സമുദ്ര രക്ഷാ പരിശീലനത്തിന്റെ ചുമതലയിൽ ആയതിനാൽ ഇ.ആർ.എഫ്. നിലമ്പൂർ യൂണിറ്റിലെ പാമ്പു പിടുത്ത വിദഗ്ദ്ധന്മാരായ കെ.എം. അബദുൽ മജീദും ഷംസുദ്ധീൻ കൊളക്കാടനും എത്തിയാണു ഈ പാമ്പിനെയും പിടികൂടിയത്.
അഗ്‌നി രക്ഷാ നിലയത്തിനടുത്തുള്ള വളപ്പിലെ കാടുവെട്ടി തെളിയിച്ചതിന്റെ പിന്നാലൊണു രാത്രി സമീപത്ത് തന്നെ കണ്ട തവളയെ പി ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂർഖൻ പാമ്പ് അഗ്‌നിര ക്ഷാ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്