- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും രാജ്യസഭാ അംഗത്വവും നൽകാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി കേരളത്തിൽ എന്ന് കെ സുരേന്ദ്രൻ; മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം, അതിന് ആത്മാർത്ഥത വേണമെന്ന് രാമസിംഹൻ അബൂബക്കർ; ബിജെപിയിൽ നിന്ന് രാജി വച്ച രാമസിംഹന് സിനിമയ്ക്ക് നൽകിയ പണം തിരികെ ചോദിച്ച് സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: രാജസേനൻ, ഭീമൻ രഘു, രാമസിംഹൻ അബൂബക്കർ എന്നീ സിനിമാ കലാകാരന്മാർ പാർട്ടി വിട്ടതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാമസിംഹൻ അബൂബക്കർ (അലി അക്‌ബർ) നേരത്തേതന്നെ പാർട്ടിസ്ഥാനങ്ങൾ രാജിവെച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ഏഴുമാസം മുമ്പ് ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചതായി അദ്ദേഹം അറിയിച്ചിരുന്നു. ധാരാളംപേർ പാർട്ടിയിലേക്ക് വരുന്നുണ്ടെന്നും, പാർട്ടിവിട്ട് പോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
'രാമസിംഹൻ അലി അക്‌ബർ നേരത്തെ തന്നെ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചതാണ്. ഏഴ് മാസം മുമ്പ് ബിജെപി. സംസ്ഥാന സമിതി അംഗത്വം രാജിവെക്കുന്നതായി പറഞ്ഞിരുന്നു. വീണ്ടും രാജിവെച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. മറ്റുപാർട്ടികളിൽനിന്നും സംഘടനകളിൽനിന്നും ദിവസേന ബിജെപിയിലേക്ക് ആളുകൾ ചേർന്നുകൊണ്ടിരിക്കുകയാണ്. ഓരോ വ്യക്തിയും ബിജെപിയിൽനിന്ന് പോകുന്നത് നിർഭാഗ്യകരമായ കാര്യമാണ്. ബിജെപിയിൽനിന്ന് ആരെങ്കിലും വിട്ടുപോകുന്നുണ്ടെങ്കിൽ അത് ഞങ്ങൾ പരിശോധിക്കും. ഓരോരുത്തരും അവരവരുടെ കാര്യങ്ങൾ പറഞ്ഞുകൊണ്ടാണ് പാർട്ടിവിടുന്നത്' സുരേന്ദ്രൻ പറഞ്ഞു.
കലാകാരന്മാർക്ക് ഏറ്റവും നല്ല പരിഗണനയാണ് നൽകുന്നത്. രാജസേനൻ ബിജെപിയിൽ ചേർന്നപ്പോൾ അദ്ദേഹത്തെ പാർട്ടിയുടെ ഉന്നത സമിതിയായ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തി. നിയമസഭയിൽ മത്സരിക്കാനുള്ള അവസരം നൽകി. എല്ലാ പാർട്ടി വേദികളിലും മാന്യമായ ഇടം നൽകി. അലി അക്‌ബറിന്റെ കാര്യത്തിലും സമാനമായ നിലയാണ് സ്വീകരിച്ചതെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
'പുതുതായി പാർട്ടിയിലേക്ക് വരുന്ന എല്ലാവർക്കും മാന്യവും അർഹവുമായ സ്ഥാനങ്ങൾ നൽകുന്നുണ്ട്. പിന്നെ വലിയ അധികാരങ്ങളൊന്നും കേരളത്തിൽ വീതിച്ച് നൽകാനില്ല. മേയർ സ്ഥാനവും ഡെപ്യൂട്ടി മേയർ സ്ഥാനവും രാജ്യസഭാ അംഗത്വവും നൽകാൻ കഴിയുന്ന പാർട്ടിയല്ല ബിജെപി. കേരളത്തിൽ. എല്ലാവരുടേയും പ്രതീക്ഷകൾക്കനുസരിച്ച് സ്ഥാനമാനങ്ങൾ നൽകാൻ കഴിയാത്ത സാഹചര്യമുണ്ട്. അത് ഞങ്ങളുടെ കുഴപ്പമല്ല, നിലവിലുള്ള സാഹചര്യം അങ്ങനെയാണ്. ആരേയും അവഗണിച്ചിട്ടില്ല. ഭീമൻരഘു പത്തനാപുരത്ത് മത്സരിച്ച് പരാജയപ്പെട്ട ശേഷം പാർട്ടിയോട് നല്ല രീതിയിലല്ല സംസാരിച്ചത്. എല്ലാവരും ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ നടക്കില്ല' സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, ബിജെപിയിൽ നിന്നുള്ള രാജിക്ക് പിന്നാലെ രാമസിംഹന് സോഷ്യൽ മീഡിയയിൽ പൊങ്കാലയാണ്. ഫേസ്‌ബുക്കിലൂടെയാണ് പാർട്ടി ബന്ധം ഉപേക്ഷിച്ചതായി രാമസിംഹൻ വ്യക്തമാക്കിയത്.
പോസ്റ്റ് പുറത്തുവന്നതോടെ ബിജെപി അണികൾ കുട്ടത്തോടെ രാമസിംഹനെ ആക്രമിക്കുകയായിരുന്നു. നേരത്തേ ക്രൗഡ് ഫണ്ടിങ്ങിലൂടെ സിനിമ നിർമ്മിച്ച രാമസിംഹനോട് അന്ന് നൽകിയ പണം തിരിച്ച് ചോദിക്കുന്നവരും ഉണ്ട്. 'താങ്കളുടെ സിനിമയ്ക്ക് വേണ്ടി 500 രൂപ അയച്ചു തന്നിരുന്നു. ബിജെപി ബന്ധം വിട്ട സ്ഥിതിക്ക്, പടം വിജയിച്ച സ്ഥിതിക്ക് അതൊന്നു തിരിച്ചു അയച്ചു തരാമോ'എന്നാണ് ഒരാൾ ചോദിച്ചത്.
തന്റെ സിനിമക്ക് വേണ്ട പ്രചാരണമോ പിന്തുണയോ ബിജെപി നൽകിയില്ല എന്ന് പറഞ്ഞാണ് രാമസിംഹൻ പാർട്ടിവിട്ടത്. ഇതിനെ പരിഹസിക്കുന്നവരും ഉണ്ട്. 'ബിജെപിയെ പിന്തുണയ്ക്കുന്ന എല്ലാവരുടെയും സിനിമ സംസ്ഥാന പ്രസിഡണ്ട് പോയി കാണണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ','നരേന്ദ്ര മോദിയും കണ്ട് കാണില്ല നിങ്ങളുടെ സിനിമ'എന്നും ചിലർ കുറിച്ചു. 'സിനിമ കാണാൻ ക്ഷണിച്ചിരുന്നോ ? അതും ഒരു മര്യാദയല്ലെ. Give respect & Take respect'മറ്റൊരാൾ കുറിക്കുന്നു.
കെ സുരേന്ദ്രന് രാമസിംഹന്റെ മറുപടി
ഇന്ന് ലോകത്തിന്റെ എല്ലാ കോണിൽ നിന്നും എന്നേ ഒരുപാട് പേർ വിളിച്ചു, എന്റെ നിലപാടിനോട് പിന്തുണ പ്രഖ്യാപിച്ചു..നന്ദിയുണ്ട്..ഞാൻ ഒരു അഭിമാനിയായ ഹിന്ദുവാണെന്ന് പ്രഖ്യാപിക്കാൻ എനിക്ക് മടിയില്ല..
ഇന്ന് കർണ്ണാടകയിൽ നിന്നും ഒരു പ്രവർത്തകൻ വിളിച്ചു പറഞ്ഞു സാർ ഞാൻ ഭയപ്പെടുന്നു.. ഒരു എലെക്ഷൻ തോൽവി കണ്ണാടകയിലെ ഹൈന്ദവർക്ക് ഭയം സമ്മാനിച്ചുവെങ്കിൽ അത് തിരിച്ചറിയാനുള്ള സാമാന്യ ബോധം ഹിന്ദുവിനുണ്ടാകണം..കർണാടക കേരളത്തിലും ആവർത്തിക്കും,നമേസ്‌തേ പറഞ്ഞ വിദേശിക്ക് കർണ്ണാടകയിൽ തല്ലു കിട്ടിയത് പോലെ നാളെ നമസ്‌തേ പറഞ്ഞ ഹിന്ദുവിനും തല്ല് കിട്ടും..ഹിന്ദു ഏകീകരണം സംഭവിക്കാതെ, കേരളത്തിൽ കാന്തപുരം മൊയ്ലിയാരുടെ കൈ മുത്തിയാൽ അധികാരത്തിലെത്തിലെത്താമെന്ന് ബിജെപി നേതാക്കൾ കരുതുന്നുവെങ്കിൽ തെറ്റി എന്ന് തന്നെ പറയാൻ മടിയില്ല..
ധർമ്മത്തോടൊപ്പം നിൽക്കുമ്പോൾ കുറച്ചു പ്രയാസങ്ങൾ നേരിടും, സിനിമയ്ക്ക് വേണ്ടി പിരിച്ചു കട്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ബിജെപി ക്കാരുമുണ്ട് തെളിവ് വേണേൽ തരാം, പക്ഷെ മൂന്നുവർഷം അതിനുവേണ്ടി എടുത്ത പ്രയത്‌നവും, അതിനിടയിൽ കേട്ട പരിഹാസത്തിനും ബദലായി ആ പ്രൊജക്റ്റ് ഉപേക്ഷിക്കാൻ തയ്യാറായാൽ ലക്ഷങ്ങൾ ഈയുള്ളവന് സുഡാപ്പികളിൽ നിന്ന് കിട്ടുമായിരുന്നു..പണം സംമ്പാദിക്കാൻ ആരുടെ കൂടെ നിൽക്കണമെന്ന് ഇവിടുത്തെ ജനത്തിന് അറിയില്ലെന്നാണോ?
ആരോപണം ഉന്നയിക്കുമ്പോൾ വ്യക്തത വേണം... ഒരു ഹിന്ദു ലീഗ് വേണം എന്ന് പറഞ്ഞപ്പോൾ പരിഹസിച്ചവരാണ് ഏറെ പേർ,പക്ഷേ അതുണ്ടായില്ലെങ്കിൽ 1921ലെ പോൽ ജീവന് വേണ്ടി ഹിന്ദു ഓടേണ്ട കാലം വിദൂരമല്ല...നമ്പൂതിരി മുതൽ നായാടി വരെ എന്നത് പൂജനീയ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമാണ്.. ഏറ്റവും പിന്നിൽ നിൽക്കുന്ന ഹിന്ദുവും മുന്നിൽനിൽക്കുന്ന ഹിന്ദുവും ഒന്നാണെന്ന ബോധത്തോടെ ഒരുമിച്ചു നിന്നില്ലെങ്കിൽ ഭയപ്പെടണം... കാരണം അവർ സകലരും ഒരുമിച്ചാണ്...
ഇത് മനസ്സിലാക്കാതെ മതേതരത്വം വിളമ്പുന്നവർ മൂഢ സ്വർഗ്ഗത്തിലാണ്..സുരേന്ദ്രൻ പറഞ്ഞു മേയർ ആക്കാൻ വഴിയില്ലല്ലോ എന്ന്, പക്ഷേ മേയറെ സൃഷ്ടിക്കാൻ പ്രവർത്തിക്കണം.. അതിന് ആത്മാർത്ഥത വേണം..രാമസിംഹന് മേയർ പദവിയെക്കാൾ വല്യ പദവി ജനങ്ങൾ തന്നിട്ടുണ്ട് അത് മതി...ഹിന്ദു ഉണരാതെ ദേശമുണരില്ല ഒരിക്കൽ കൂടി കൂടെ നിന്നതിന് നന്ദി.
മറുനാടന്‍ മലയാളി ബ്യൂറോ