- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക മന്ത്രിയുടെ വാക്ക് അപ്പാടെ അനുസരിച്ചു; പട്ടിണിപ്പാവങ്ങൾ കളി കാണാൻ വന്നില്ല; കാര്യവട്ടം സ്റ്റേഡിയത്തിൽ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികൾ; മന്ത്രി വി.അബ്ദുറഹിമാനെ തെറി വിളിച്ച് സോഷ്യൽ മീഡിയ; മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലും പൊങ്കാല
തിരുവനന്തപുരം: കായിക മന്ത്രിയുടെ വാക്ക് അപ്പാടെ അനുസരിച്ചു. പട്ടിണിപ്പാവങ്ങൾ കളി കാണാൻ വന്നില്ല. കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരം കാണാൻ ചരിത്രത്തിലെ ഏറ്റവും കുറവ് കാണികൾ. മന്ത്രി വി.അബ്ദുറഹിമാനെ തെറിവിളിച്ച് സോഷ്യൽ മീഡിയ. മന്ത്രിയുടെ ഫേസ്‌ബുക്ക് പേജിലും പൊങ്കാല. മത്സരത്തിനു കാണികൾക്ക് പ്രവേശനം അനുവദിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും സ്റ്റേഡിയത്തിലെത്തിയത് നാമമാത്രമായ ആളുകൾ മാത്രമാണ്. മുൻകാലങ്ങളിൽ ഇവിടെ ഈസമയം സ്റ്റേഡിയം പൂർണമായും നിറയുന്ന സാഹചര്യമാണുണ്ടായിരുന്നത്.
പട്ടിണിപ്പാവങ്ങൾ ക്രിക്കറ്റ് മത്സരം കാണാൻ വരേണ്ടന്നു പറഞ്ഞ കായിക മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവന വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതി കുറയ്ക്കാനാകില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞിരുന്നു. നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്നും മന്ത്രി പറഞ്ഞുത് ആരാധകർക്കിടയിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. പണം ഉള്ളവർ മാത്രം കളി കണ്ടാൽ മതിയോ എന്നും മറ്റ് പല സംസ്ഥാനങ്ങളിലെ കാര്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത്രയധികം തുക ഈടാക്കുന്നത് ശരിയല്ലെന്നും പറഞ്ഞിരുന്നു.
മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്നലെ രാത്രി വരെ വിറ്റുപോയത് ആറായിരത്തിൽ താഴെ മാത്രമായിരുന്നു. നാൽപതിനായിരത്തോളം ഇരിപ്പിടങ്ങളാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലുള്ളത്. വിൽപനയ്ക്കുള്ളതിന്റെ അഞ്ചിലൊന്നു ടിക്കറ്റുകൾ പോലും വിറ്റു പോകാത്തത് കേരളത്തിൽ ഇതുവരെ നടന്ന രാജ്യാന്തര ക്രിക്കറ്റ് മത്സര ചരിത്രത്തിൽ ആദ്യമായാണ്. കോംപ്ലിമെന്ററി ടിക്കറ്റുകളിലൂടെ കൂടുതൽപ്പേർ എത്തിയാലും ഗാലറി നിറയില്ല.
ഏകദിന മത്സരങ്ങൾക്ക് കാണികൾ പൊതുവെ കുറയുന്നുണ്ടെങ്കിലും ഇത്രയേറെ തണുത്ത പ്രതികരണത്തിനു മറ്റു കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കായിക മന്ത്രി വി.അബ്ദു റഹിമാൻ ഉയർത്തിയ ആരോപണങ്ങളും തുടർന്നുണ്ടായ വിവാദവും തുടക്കം മുതലേ തിരിച്ചടിയായി. സർക്കാർ വിനോദ നികുതി ഉയർത്തിയതോടെ മത്സരം ബഹിഷ്‌കരിക്കണം എന്ന പ്രചാരണവും നടന്നു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്