- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വർണത്താലും പൂക്കളാലും അലങ്കരിച്ച രാംലല്ലയുടെ വിഗ്രഹത്തിൽ കിരീടവും രാജകീയ വസ്ത്രങ്ങളും ചാർത്തി; വിഗ്രഹം മിഴി തുറന്നത് പ്രാണപ്രതിഷ്ഠാ ചടങ്ങിന് തൊട്ടുമുമ്പ്; 51 ഇഞ്ച് വലുപ്പമുള്ള വിഗ്രഹം നിർമ്മിച്ചത് മൈസുരുവിലെ ശിൽപി; സവിശേഷതകൾ ഇങ്ങനെ

അയോധ്യ: സ്വർണത്താലും പൂക്കളാലും അലങ്കരിച്ച രാംലല്ലയുടെ വിഗ്രഹത്തിന്റെ മിഴി തുറന്നത് പ്രാണപ്രതിഷ്ഠാ ചടങ്ങിന് തൊട്ടുമുമ്പ്. ചടങ്ങിൽ മുഖ്യയജമാനനായ ചടങ്ങിൽ നിരവധി പുരോഹിതരുടെയും സന്ന്യാസിമാരുടെയും സാന്നിധ്യത്തിലാണ് വിഗ്രഹത്തിന്റെ നേത്രോന്മീലന ചടങ്ങ് നടന്നത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും മോദിക്കൊപ്പം ഉണ്ടായിരുന്നു.
അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലിൽ കൊത്തിയെടുത്ത വിഗ്രഹത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കർണാടകയിലെ മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിർമ്മിച്ചത്. കേദാർനാഥിൽ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും യോഗിരാജ് ആണ് നിർമ്മിച്ചത്. കറുത്ത കല്ലിൽ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്. തിളക്കമേറിയ രാജകീയ വസ്ത്രങ്ങളും കിരീടവും വിഗ്രഹത്തിൽ ചാർത്തി.
രാം ലല്ല വിഗ്രഹത്തിൽ വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും സനാതന ധർമ്മവുമായി ബന്ധപ്പെട്ട പ്രധാന ചിഹ്നങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശ്രീരാമ വിഗ്രഹത്തിന്റെ ഒരു കാലിനോട് ചേർന്ന് ഹനുമാൻ, മറ്റൊരു കാലിൽ ഗരുഡൻ. വിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ, സ്വാസ്തിക്, ഓം, ഗദ, ശംഖ്, എന്നിവയെല്ലാം ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ പത്ത് അവതാരങ്ങളും വിഗ്രഹത്തിന്റെ ഇരുവശത്തും ചിത്രീകരിച്ചിട്ടുണ്ട്.
മഹാവിഷ്ണുവിന്റെ അവതാരങ്ങളായ കൃഷ്ണൻ, പരശുരാമൻ, കൽകി, നരംസിഹം തുടങ്ങിയവരെയെല്ലാം വിഗ്രഹത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. ശ്രീരാമന്റെ ഏറ്റവും വലിയ ഭക്തനായ ഹനുമാന് വിഗ്രത്തിന്റെ വലത് കാൽപ്പാദത്തിലാണ് സ്ഥാനം. വിഷ്ണുവിന്റെ വാഹനമായ ഗരുഡനെ ഇടതുകാൽപ്പാദത്തിനരികിലും ചിത്രീകരിച്ചിട്ടുണ്ട്. വിഗ്രഹത്തിന്റെ മുകൾ ഭാഗത്താകട്ടെ, സനാതന ധർമ്മവും ഹിന്ദുമതവുമായി ബന്ധപ്പെട്ട എല്ലാ വിശുദ്ധ ചിഹ്നങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വസ്തിക, ഓം, ചക്ര, ഗദ, ശംഖ് എന്നിവയെല്ലാം ഇവിടെ നൽകിയിട്ടുണ്ട്. ഇവയെല്ലാം വിഷ്ണുവുമായും ശ്രീരാമനുമായും ബന്ധപ്പെട്ടു നിൽക്കുന്ന ഘടകങ്ങളാണ്. വിഗ്രഹത്തിന്റെ വലതുകൈ ആശീർവാദം നൽകുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ കൈയിൽ ഒരു അമ്പ് നൽകിയിരിക്കുന്നു. ഇടതുകൈയിൽ വില്ലും കൊടുത്തിട്ടുണ്ട്.
അഞ്ച് വയസ്സിലുള്ള ശ്രീരാമനെയാണ് കറുത്തകല്ലിൽ കൊത്തിയെടുത്ത വിഗ്രഹത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. കർണാടകയിലെ മൈസൂരു സ്വദേശിയായ അരുൺ യോഗിരാജ് ആണ് 51 ഇഞ്ച് വലുപ്പമുള്ള ഈ വിഗ്രഹം നിർമ്മിച്ചത്. കേദാർനാഥിൽ സ്ഥാപിച്ചിട്ടുള്ള പ്രസിദ്ധമായ ആദി ശങ്കരാചാര്യയുടെ വിഗ്രഹവും ഡൽഹിയിലെ ഇന്ത്യാ ഗേറ്റിലുള്ള സുഭാഷ് ചന്ദ്ര ബോസിന്റെ രൂപവും യോഗിരാജ് ആണ് നിർമ്മിച്ചത്. കറുത്ത കല്ലിൽ കൊത്തിയെടുത്ത രൂപം നൂറ്റാണ്ടുകളോളം കേടുകൂടാതെ ഇരിക്കുമെന്നാണ് കരുതുന്നത്.


