- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ 'കേരള ഗാനം' കാണുകയോ കേൾക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ
കൊച്ചി: ശ്രീകുമാരൻ തമ്പിയുടെ 'കേരള ഗാനം' താൻ കണ്ടിട്ടില്ലെന്ന് സാഹിത്യകാരി ലീലാവതി. ഇതോടെ കേരളാ സാഹിത്യ അക്കാദമി പുതിയ തലത്തിലെത്തുകയാണ്. ശ്രീകുമാരൻ തമ്പിയുടെ പാട്ട് നിരാകരിച്ചത് ലീലാവതി ടീച്ചറുടെ കമ്മറ്റിയാണെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ അധ്യക്ഷൻ സച്ചിദാനന്ദൻ പറഞ്ഞിരുന്നു. സമിതിയിലെ ആരും പാട്ട് അംഗീകരിച്ചില്ലെന്നായിരുന്നു വെളിപ്പെടുത്തൽ. എന്നാൽ പാട്ട് കേൾക്കുകയോ ആ മീറ്റിംഗിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ലീലാവതി ടീച്ചർ പറഞ്ഞു. ഇതോടെ സച്ചിദാനന്ദന്റെ നിലപാട് സംശയത്തിലാവുകയാണ്. അസുഖമായതിനാൽ മീറ്റിംഗിൽ പോവുകയോ പങ്കെടുക്കുകയോ ചെയ്തില്ലെന്ന് ലീലാവതി ടീച്ചർ പറഞ്ഞു. ഇത് സച്ചിദാനന്ദനെ പ്രതിരോധത്തിലാക്കും.
ശ്രീകുമാരൻ തമ്പി തുടങ്ങി വെച്ച കേരള ഗാന വിവാദത്തിൽ പ്രതികരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ സച്ചിദാനന്ദൻ എത്തിയത് ഇന്ന് രാവിലെയാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനത്തിൽ ക്ലീഷേ പ്രയോഗങ്ങളാണുള്ളത്. ഇതിൽ, തിരുത്തൽ വരുത്താൻ ആവശ്യപ്പെട്ടെങ്കിലും ശ്രീകുമാരൻ തമ്പി തയ്യാറായില്ലെന്ന് സച്ചിദാനന്ദൻ പറഞ്ഞു. ബി.കെ. ഹരിനാരായണന്റെ പാട്ടാണ് അക്കാദമി സമിതി അംഗീകരിച്ചത്. ആവശ്യപ്പെട്ട തിരുത്ത് പാട്ടിൽ വരുത്താൻ ഹരിനാരായണൻ തയ്യാറായി. ഈ ഗാനത്തിന് സംഗീത സംവിധായകൻ ബിജിപാൽ ഈണം നൽകും. ഹരിനാരായണൻ തന്നെയാണ് ബിജിപാലിന്റെ പേര് നിർദ്ദേശിച്ചത്. ശ്രീകുമാരൻ തമ്പിയുടെ ഗാനലോകത്തെ സംഭാവനകളെയല്ല നിരാകരിച്ചതെന്നും ഒരു പ്രത്യേക ഗാനം മാത്രമാണ് നിരാകരിച്ചത്. പാട്ട് നിരാകരിച്ച കാര്യം അറിയിച്ചോ എന്ന് ചോദിക്കേണ്ടതുണ്ട്. നിരാകരണ വിവരം സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. തുടർച്ചയായ ഇത്തരം വിവാദങ്ങൾക്ക് പിന്നിൽ ചില ശക്തികൾ ഉണ്ടോയെന്ന് സംശയിക്കുന്നതായും സച്ചിദാനന്ദൻ പറഞ്ഞിരുന്നു.
ശ്രീകുമാരൻ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചിരുന്നു. അദ്ദേഹം പറഞ്ഞപ്പോൾ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു. ശ്രീകുമാരൻ തമ്പി ഉൾപ്പടെ നിരവധി പേരിൽ നിന്ന് പാട്ടു വാങ്ങിയിട്ടുണ്ടെന്ന പറഞ്ഞ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ പറഞ്ഞിരുന്നു. അക്കാദമി നിയോഗിച്ച കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും പാട്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് ഇന്ന് രാവിലെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് സച്ചിദാനന്ദൻ പാട്ട് നിരാകരിച്ചുവെന്ന് പറഞ്ഞു വച്ചത്. ഇത് ലീലാവതി ടീച്ചറുടെ നേതൃത്വത്തിലെ കമ്മറ്റിയാണെന്നും പറഞ്ഞു. ഇത് ലീലാവതി ടീച്ചർ നിരസിക്കുമ്പോൾ വിവാദം പുതിയ തലത്തിലേക്കും എത്തും. സർക്കാരിനും തലവേദനയാണ്.
സർക്കാരിനായി കേരളഗാനം എഴുതാൻ ആവശ്യപ്പെട്ടിട്ട് അക്കാദമി അപമാനിച്ചെന്നാണ് ശ്രീകുമാരൻ തമ്പിയുടെ ആരോപണം. സച്ചിദാനന്ദനും അക്കാദമി സെക്രട്ടറിയുമാണ് ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തുടർന്ന് കേരളഗാനം ക്ഷണിക്കുന്നുവെന്ന് ചാനലുകളിൽ പരസ്യം നൽകി. 3000ലധികം പാട്ടെഴുതിയ താൻ ഒരു ഗദ്യ കവിക്ക് മുന്നിൽ അപമാനിതനായെന്നും അദ്ദേഹം പറഞ്ഞു. താൻ അപമാനിക്കപ്പെട്ടതിന് സാംസ്‌കാരിക മന്ത്രി ഉത്തരം പറയണമെന്നും ശ്രീകുമാരൻ തമ്പി ആവശ്യപ്പെട്ടിരുന്നു. സച്ചിദാനന്ദന്റെ പുതിയ പ്രസ്താവനയ്ക്ക് ശേഷവും അതിരൂക്ഷ വിമർശനം ശ്രീകുമാരൻ തമ്പി നടത്തിയിരുന്നു. ഇതിനൊപ്പമാണ് ലീലാവതി ടീച്ചറുടെ പ്രതികരണം. ഇതോടെ വ്യക്തിവിരോധം തീർക്കാൻ ശ്രീകുമാരൻ തമ്പിയുടെ ഗാനം ഒഴിവാക്കുകയാണോ എന്ന സംശയമാണ് ചർച്ചയാകുന്നത്.
കേരള സാഹിത്യ അക്കാദമിയിൽനിന്ന് തനിക്കു നേരിട്ട ദുരനുഭവത്തിന്റെ സാക്ഷ്യവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്തെത്തിയപ്പോൾ, സമാനമായ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയും എത്തുകയായിരുന്നു. മാസങ്ങൾക്കു മുൻപ് കേരള സാഹിത്യ അക്കാദമിയിൽനിന്നുണ്ടായ ദുരനുഭവത്തിന്റെ ഓർമയാണ് അദ്ദേഹം സാമൂഹികമാധ്യമത്തിലൂടെ പങ്കുെവച്ചത്. 'കേരള സർക്കാരിന് എവിടെയും എല്ലാക്കാലത്തും ഉപയോഗിക്കാൻ പാകത്തിൽ ഒരു കേരളഗാനം എഴുതിക്കൊടുക്കണമെന്ന് അക്കാദമി സെക്രട്ടറിയായ അബൂബക്കർ എന്നോടാവശ്യപ്പെട്ടു. ആദ്യം ഞാൻ ആ ആവശ്യം നിരസിച്ചു. കേരള സാഹിത്യ അക്കാദമി ഇന്നേവരെ എന്റെ ഒരു പുസ്തകത്തിനും അവാർഡ് നൽകിയിട്ടില്ല.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരമോ ഫെലോഷിപ്പോ നൽകിയിട്ടില്ല. ഞാൻ പിന്തുണയാവശ്യപ്പെട്ട് ആരുടെയും പിന്നാലെ നടന്നിട്ടുമില്ല. അതുകൊണ്ടുതന്നെ എനിക്ക് അക്കാദമിയോട് പ്രത്യേക കടപ്പാടോ വിധേയത്വമോ ഇല്ല. അതുകൊണ്ടാണ് ഈ പാട്ടെഴുത്തിൽനിന്നു പിന്മാറാൻ ഞാൻ തീരുമാനിച്ചത്. അബൂബക്കറും സച്ചിദാനന്ദനും വീണ്ടും നിർബന്ധിച്ചപ്പോൾ സാമാന്യമര്യാദയുടെ പേരിൽ ഞാൻ സമ്മതിച്ചു. ചെറിയ ക്ലാസിലെ കുട്ടിക്കുപോലും മനസ്സിലാകുന്ന രീതിയിലായിരിക്കണം പാട്ട് എന്നു പ്രത്യേകം നിർദേശിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ പാട്ട് എഴുതിയയച്ചു. തനിക്കു തൃപ്തിയായില്ല എന്ന് അബൂബക്കറിൽനിന്നു സന്ദേശം വന്നു. എന്നെ ഒഴിവാക്കണമെന്നു പറഞ്ഞു. വീണ്ടും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. ഞാൻ പല്ലവി മാറ്റിയെഴുതിക്കൊടുത്തു. എന്റെ പാട്ട് സ്വീകരിച്ചോ നിരാകരിച്ചോ എന്ന് ഇപ്പോഴും അറിയില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ 'സാഹിത്യ അക്കാദമി, കവികളിൽനിന്ന് കേരളഗാനം ക്ഷണിക്കുന്നു' എന്നു കാണിക്കുന്ന ഒരു പരസ്യം സ്വകാര്യ ചാനലുകളിൽ വന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. മൂവായിരത്തിലധികം പാട്ടുകളെഴുതിയ എനിക്ക് കെ.സി.അബൂബക്കർ എന്ന ഗദ്യകവിയുടെ മുമ്പിൽ അപമാനിതനാകേണ്ടിവന്നു. ഇതിന് ഉത്തരം പറയേണ്ടത് മന്ത്രി സജി ചെറിയാനും എന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്ന ആസ്വാദകരുമാണ്. ഞാനെഴുതിയ ഈ പുതിയ കേരളഗാനം എന്റെ ചെലവിൽ െറക്കോഡുചെയ്ത് യുട്യൂബിൽ അധികം വൈകാതെ അപ്ലോഡ് ചെയ്യും. എല്ലാ മലയാളികളുടെയും സ്വത്തായിരിക്കും ആ പാട്ട്. വിദ്യാലയങ്ങൾക്കും സാംസ്‌കാരിക സംഘടനകൾക്കും കുട്ടികൾക്കും ആ പാട്ട് ഇഷ്ടം പോലെ ഉപയോഗിക്കാം. കേരളത്തെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും ഏറ്റവുമധികം ഗാനങ്ങളും കവിതകളുമെഴുതിയിട്ടുള്ള എഴുത്തുകാരനെന്ന നിലയിൽ എനിക്കു ചെയ്യാൻകഴിയുന്നത് ഇതു മാത്രമാണ്'- ഇതായിരുന്നു വിവാദത്തിന് തുടക്കമിട്ട ശ്രീകുമാരൻ തമ്പിയുടെ പ്രതികരണം.