- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലാൽ ബറോസ് സംവിധാനം ചെയ്യുന്നത് 62-ാം വയസ്സിൽ; 60-ാം വയസ്സിൽ സംവിധാനം കൊതിച്ച നസീറിന് വിനയായത് വയസ്സു കാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്ന ലാലിന്റെ ചോദ്യം! നിത്യഹരിത നായകനെ താരം അപമാനിച്ചുവോ? ഞാൻ രാഖി കെട്ടിയ എബിവിപിക്കാരൻ; 'സന്ദേശം' പിറന്ന കഥ ശ്രീനിവാസൻ പറയുമ്പോൾ
കൊച്ചി: ബറോസിലൂടെ സംവിധായക കുപ്പായം ഇട്ട മോഹൻലാൽ. അറുപത്തിയൊന്നാം വയസ്സിലാണ് സ്വതന്ത്ര സംവിധായകനായത്. ശ്രീനിവാസന്റെ വെളിപ്പെടുത്തലാണ് മോഹൻലാലിന്റെ വയസ്സും സംവിധായക കുപ്പായവുമെല്ലാം ഇപ്പോൾ ചർച്ചയാകുന്നത്. മലയാളത്തിന്റെ നിത്യ ഹരിത നായകനായിരുന്നു പ്രേംനസീർ. 63-ാം വയസ്സിൽ വിടവാങ്ങിയ സിനിമാ ചരിത്രം. അഭിനയത്തിൽ തൊട്ടതെല്ലാം പൊന്നാക്കിയ നസീറിന് സംവിധായകനാകാനും മോഹമുണ്ടായിരുന്നു. എൺപതുകളിലെ സൂപ്പർതാരമായിരുന്ന മോഹൻലാലിനെ വച്ച് ശ്രീനിവാസന്റെ കഥയിൽ സിനിമ അതായിരുന്നു പ്രേംനസീറിന്റെ അവസാന ആഗ്രഹം. അത് മോഹൻലാൽ നിഷുകരണം തട്ടിത്തെറുപ്പിച്ചുവെന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. അറുപതുകളിലാണ് നസീറും സംവിധായകനായാകൻ ആഗ്രഹിച്ചത്. അന്ന് വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ എന്ന് നസീറിനെ അപമാനിക്കും വിധം മോഹൻലാൽ ചോദിച്ചെന്നാണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ.
കടത്തനാടൻ അമ്പാടിയെന്ന സിനിമ സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഈ ചിത്രത്തിൽ നസീർ സാറും അഭിനയിച്ചിരുന്നു. സാറിനെ ചിത്രത്തിൽ മുഴുവൻ സമയ വേഷം ഇല്ലായിരുന്നു. മോഹൻലാൽ നായകനായ ചിത്രത്തിൽ പലപ്പോഴും നസീർ സാറിന് സെറ്റിൽ വെറുതെ ഇരിക്കേണ്ടി വന്നു. സാറിനെ ബോറടിക്കാതെ നോക്കാനുള്ള ഉത്തരവാദിത്തം പ്രിയൻ ഏൽപ്പിച്ചത് തന്നെയാണ്. ഈ സമയം പ്രേംനസീർ സാറുമായി ഏറെ സംസാരിച്ചു. ആദ്യ സിനിമയുടെ കഥ മുതൽ പല അനുഭവങ്ങളും പറഞ്ഞു. ഇതിനിടെ നിങ്ങുടെ സിനിമകൾ കാണാറുണ്ടെന്നും ഇഷ്ടമാണെന്നും പറഞ്ഞു. മോഹൻലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ആഗ്രഹവും പറഞ്ഞു. താനും അതിന് സമ്മതിച്ചുവെന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ദിനപ്പത്രത്തിലെ 'എക്പ്രസ് ഡയലോഗി'ൽ ശ്രീനിവാസൻ പറയുന്നത്. ഈ വീഡിയോയാണ് വൈറലാകുന്നത്.
എനിക്കൊരു പടം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കഥയാലോചിക്കണം.. നമുക്ക് മോഹൻലാലിനെ കൊണ്ടു ചെയ്യിക്കണം-ഇതാണ് ശ്രീനിവാസനോട് നസീർ പറഞ്ഞത്. ഒരു ദിവസം മോഹൻലാൽ എന്നോട് പറഞ്ഞു.. നസീർ സാർ എന്നോട് പടം ചെയ്യണമെന്ന് പറയുന്നു. വയസ്സുകാലത്ത് ഇങ്ങേർക്ക് വേറെ പണിയൊന്നുമില്ലേ...-ഇതായിരുന്നു മോഹൻലാൽ തന്നോട് പറഞ്ഞതെന്ന് ശ്രീനിവാസൻ പറയുന്നു. ലാലു ഇഷ്ടം ഇല്ലെങ്കിൽ നസീർ സാറിനോട് പറഞ്ഞാൽ പോരേ.... എന്നോട് പറഞ്ഞിട്ട് എന്താ കാര്യം....എന്ന് തിരിച്ചു ചോദിച്ചെന്നും ശ്രീനിവാസൻ ഇപ്പോൾ വെളിപ്പെടുത്തുന്നു. നസീർ സാർ ഒരു സൂപ്പർതാരത്തോട് ഡേറ്റ് ചോദിച്ചിരുന്നുവെന്നും അദ്ദേഹം നിഷേധിച്ചിരുന്നുവെന്നും സിനിമാ ലോകത്ത് പരസ്യമായ രഹസ്യമാണ്. ആ രഹസ്യമാണ് ശ്രീനിവാസൻ തുറന്നു പറയുന്നത്.
നസീറിന് വേണ്ടി കെ ആർ ജി.. പ്രൊഡ്യൂസർ എന്ന പ്രൊഡ്യൂസറാണ് നടക്കുന്നത്. പുള്ളിയുടെ എക്‌സിക്യൂട്ടീവ് നടരാജ് എന്നൊരാൾ ഉണ്ട്. സെറ്റിലെത്തി മോഹൻലാലിനെ കാണും പോകും. ലാൽ ഒന്നും പറയില്ല. നസീർ സാറിന്റെ പടമായതു കൊണ്ട് ചെയ്യും എന്ന് എല്ലാവരേയും കരുതി. എന്നോട് പറഞ്ഞത് ഞാനാരോടും പറഞ്ഞില്ല. ഒരു ദിവസം നാടരാജ് ലാലിനെ കണ്ടിട്ട് എന്റെ അടുത്തു വന്നു. ലാൽ തട്ടിക്കയറി എന്ന് പറഞ്ഞു. ഇന്ന് പുള്ളി എന്നോട് എന്റ് ഡേറ്റിന് വേണ്ടി നടന്നിട്ട് കാര്യമില്ല.... കഥയില്ലല്ലോ... ഏത് കഥ.. എന്നൊക്കെ ലാൽ ചോദിച്ചെന്ന് നടരാജൻ പറഞ്ഞു. അങ്ങനെ കുറ്റവാളി ഞാനായി-ശ്രീനിവാസൻ പറയുന്നു. അതോടെ അതുവരെ ആലോചിച്ച കഥ ഞാൻ നടരാജനോട് പറഞ്ഞു. കഥ എഴുതാമെന്നും പറഞ്ഞു. ആ കഥയാണ് സത്യത്തിൽ സന്ദേശമായി മാറിയത്-ശ്രീനിവാസൻ പറയുന്നു.
് ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് ദിനപ്പത്രത്തിലെ 'എക്പ്രസ് ഡയലോഗി'ൽ രാഷ്ട്രീയവും ശ്രീനിവാസൻ സംസാരിക്കുന്നുണ്ട്. അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. 'ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാൻ കഴിയുമോ?' ഭരണം കയ്യിൽ കിട്ടുന്നത് വരെ രാഷ്ട്രീയക്കാർ എല്ലാവർക്കും ഒരു ഭാഷയാണ്, 'പാവങ്ങളുടെ ഉന്നമനം'. ഭരണത്തിൽ വന്നു കഴിഞ്ഞാൽ അവരുടെ തനിനിറം കാണാം-ശ്രീനിവാസൻ വിശദീകരിക്കുന്നു.
'എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായതുകൊണ്ട് മാത്രമാണ് ഞാൻ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാർ കോൺഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തിൽ കോളജ് പഠനകാലത്ത് ഞാൻ ഒരു കെഎസ്‌യു പ്രവർത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവർത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു. എന്റെ പ്രദേശത്ത് ആദ്യമായി കയ്യിൽ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാൻ ആണ്. സുഹൃത്തുക്കൾ അത് മുറിച്ച് മാറ്റാൻ ഒരുപാട് ശ്രമിച്ചു. ഒടുവിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്'- ശ്രീനിവാസൻ പറഞ്ഞു.
'സന്ദേശം സിനിമയിൽ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തിൽ നിന്നും പകർത്തിയതാണ്. സഹോദരൻ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. അക്കാലത്ത് ഞാൻ എബിവിപി പ്രവർത്തകനും. ആ സിനിമയിൽ കാണിക്കുന്നതെല്ലാം എന്റെ വീട്ടിൽ അരങ്ങേറിയതാണ്. ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരയാക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ